Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം – ആയുര്‍വേദദര്‍ശനം

ആത്രേയഗൗതമന്‍, ഭിക്ഷു ആത്രേയന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇവരില്‍ ഭരദ്വാജന്‍ എല്ലാവരുടെയും സമ്മതത്തോടെ ഇന്ദ്രസമീപം ചെന്ന് വൈദ്യശാസ്ത്രം പഠിക്കുന്നു. ഇന്ദ്രന്‍ രോഗഹേതു (cause), രോഗലിംഗം(ലക്ഷണം,symptom), ഔഷധം (mediine) എന്നീ മൂന്നു കാര്യങ്ങള്‍ ഭരദ്വാജനെ പഠിപ്പിക്കുന്നു. ഭരദ്വാജന്‍ തിരികെ വന്ന് ഈ സദസ്സിന്റെ മുന്നില്‍ തനിക്കു കിട്ടിയ വിവരങ്ങള്‍ നിരത്തുന്നു. പിന്നീട് ആത്രേയന്‍ എന്ന ആചാര്യന്‍ അഗ്‌നിവേശന്‍, ഭേളന്‍ തുടങ്ങിയ ആറു ശിഷ്യന്മാര്‍ക്ക് ഈ ആയുര്‍വേദത്തെ പകര്‍ന്നുനല്‍കുന്നു. ചക്രപാണി പറയുന്നത് ഈ പുനര്‍വസുആത്രേയന്‍ ഭരദ്വാജശിഷ്യനാണ് എന്നാണ്.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 11, 2020, 03:00 am IST
inSamskriti

വൈദികമായ ഷഡ്ദര്‍ശനങ്ങളിലൊന്നായ ന്യായശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് മേധാതിഥിഗൗതമനാണ് എന്നാണ് പൊതുധാരണ.

സതീശ്ചന്ദ്രവിദ്യാഭൂഷണന്‍ തന്റെ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യന്‍ ലോജിക് എന്ന പുസ്തകത്തില്‍ ഭാരതത്തിലെ ന്യായദര്‍ശനത്തിന്റെതുടക്കമിട്ടത് ഈ ഗൗതമനാണ് എന്നു പറയുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ ധാരണ ശരിയല്ലെന്നും ആയുര്‍വേദാചാര്യന്മാരാണ് ന്യായചിന്ത (logical thinking) യ്‌ക്കു തുടക്കം കുറിച്ചതെന്നും തെളിയുന്നതായി ദാസ്ഗുപ്ത്‌യുടെ അഭിപ്രായം. ചരകസംഹിതയില്‍രോഗത്തിന്റെ കാരണം, പരിഹാരം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയ നിരവധി ആചാര്യന്മാരുടെ പേരുകള്‍ പറയുന്നുണ്ട്.

ആത്രേയഗൗതമന്‍, ഭിക്ഷു ആത്രേയന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇവരില്‍ ഭരദ്വാജന്‍ എല്ലാവരുടെയും സമ്മതത്തോടെ ഇന്ദ്രസമീപം ചെന്ന് വൈദ്യശാസ്ത്രം പഠിക്കുന്നു. ഇന്ദ്രന്‍ രോഗഹേതു (cause), രോഗലിംഗം(ലക്ഷണം,symptom), ഔഷധം (mediine) എന്നീ മൂന്നു കാര്യങ്ങള്‍ ഭരദ്വാജനെ പഠിപ്പിക്കുന്നു. ഭരദ്വാജന്‍ തിരികെ വന്ന് ഈ സദസ്സിന്റെ മുന്നില്‍ തനിക്കു കിട്ടിയ വിവരങ്ങള്‍ നിരത്തുന്നു. പിന്നീട് ആത്രേയന്‍ എന്ന ആചാര്യന്‍ അഗ്‌നിവേശന്‍, ഭേളന്‍ തുടങ്ങിയ ആറു ശിഷ്യന്മാര്‍ക്ക് ഈ ആയുര്‍വേദത്തെ പകര്‍ന്നുനല്‍കുന്നു. ചക്രപാണി പറയുന്നത് ഈ പുനര്‍വസുആത്രേയന്‍ ഭരദ്വാജശിഷ്യനാണ് എന്നാണ്.

ഈ ഐതിഹ്യത്തില്‍ നിന്നും നമുക്കു മനസ്സിലാകുന്നത്, തുടക്കം തൊട്ടുതന്നെ ആയുര്‍വേദം യുക്തിബദ്ധമായ അന്വേഷണ (rational investigation) ത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായ ഹേതു, ലിംഗം എന്നിവയെക്കുറിച്ച് സമഗ്രമായി ചിന്തിച്ചിരുന്നു, എന്നതാണ്. ചരകസംഹിതയിലെ നിദാനസ്ഥാനത്ത് ഹേതു, നിമിത്തം, ആയതനം, കര്‍തൃ, കാരണം, പ്രത്യയം, സമുത്ഥാനം, നിദാനം എന്നീ ആറും പര്യായങ്ങളായി ചരകന്‍ പറയുന്നു. ഇവയില്‍ പ്രത്യയം, ആയതനംഎന്നീ പദങ്ങള്‍ ബൗദ്ധസാഹിത്യത്തിലാണ് കൂടുതലും പ്രയോഗിച്ചു കാണുന്നത്. ഇത്രയും പര്യായപദങ്ങള്‍ സൂചിപ്പിക്കുന്നത് ചരകനു മുമ്പ് ഈ വിഷയംകൈകാര്യം ചെയ്യുന്ന അതിവിപുലമായ സാഹിത്യം വൈദിക അവൈദികവേര്‍തിരിവുൂ കൂടാതെ നിലനിന്നിരുന്നു എന്നതാണ്. ആയുര്‍വേദം പ്രധാനമായും നേരിടുന്നചോദ്യങ്ങള്‍ മൂന്നാണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എങ്ങിനെയാണ്?, അവയെ എങ്ങനെ തിരിച്ചറിയാം?, അവയെ എങ്ങനെ ശമിപ്പിക്കാം? ചരകസംഹിതയില്‍ ഈ ചോദ്യങ്ങളുടെ ഉത്തരം തേടുന്ന യുക്ത്യധിഷ്ഠിതമായ രീതി വിശദമാക്കുന്നുണ്ട്. രോഗഹേതുവില്‍ നിന്നും ഇന്ന രോഗം എന്ന ഫലനിര്‍ണയം, ഇന്ന രോഗം എന്ന ഫലത്തിന്‍ നിന്നും ഇന്നിന്ന അപത്ഥ്യം എന്ന രോഗഹേതുനിര്‍ണ്ണയം എന്ന രണ്ടു തരം അനുമാനങ്ങള്‍ വൈദ്യന്മാര്‍ സാധാരണമായി പ്രയോഗിക്കുന്നു. ചരകന്റെ അഭിപ്രായത്തില്‍ നിദാനം (cause and effetcrelation), പൂര്‍വരൂപം (the method of invariable prognostication), ഉപശയം (method of concommient variation) എന്നീ മൂന്ന് ഉപായങ്ങളാണ് രോഗനിര്‍ണ്ണയത്തില്‍ മുഖ്യമായും ഉപയോഗിക്കേണ്ടത്. നിദാനം, പൂര്‍വരൂപം, രൂപം, ഉപശയം, സംപ്രാപ്തി എന്നിങ്ങനെ അഞ്ചുതരത്തിലാണ്(നിദാനം പഞ്ചലക്ഷണം) ആയുര്‍വേദം രോഗത്തെ വിശദമായി വിലയിരുത്തി തിരിച്ചറിയുന്നത് (diagnosis). രോഗലക്ഷണങ്ങളില്‍ ചിലത് ഒരു പ്രത്യേകരോഗത്തിന്റേതു മാത്രമാകാം. മറ്റു ചിലത് പല രോഗങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്നതാകാം. ഇത്തരം സങ്കീര്‍ണ്ണലക്ഷണങ്ങളില്‍ നിന്നും യഥാര്‍ത്ഥരോഗത്തിന്റെ നിര്‍ണ്ണയം ഈ ്അഞ്ചുതരം പ്രക്രിയയിലൂടെ ഒരു വൈദ്യനു കണ്ടെത്താനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.