Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മാന്യതയുടെ മുഖം മൂടിയണിഞ്ഞ അര്‍ബന്‍ നക്‌സലുകള്‍

വിപ്ലവത്തിന്റെ അവസാനം ജനവാസ കേന്ദ്രങ്ങളായ നഗരങ്ങള്‍ കീഴടക്കണമെന്ന മാവോയുടെ ആശയമാണ് ഇവര്‍ നടപ്പാക്കുന്നത്. നഗരകേന്ദ്രിത വിപ്ലവം അസാധാരണമായിരിക്കണം എന്ന ചെഗുവേരിയന്‍ തിയറിയും ഇവര്‍ ഉള്‍ക്കൊള്ളുന്നു.

കാ.ഭാ.സുരേന്ദ്രന്‍ by കാ.ഭാ.സുരേന്ദ്രന്‍
Mar 10, 2020, 05:54 am IST
in Main Article

നക്‌സലുകള്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് അത് ശരിയായതുകൊണ്ടോ പരിഹരിക്കാനോ അല്ല. മറിച്ച്, അത് അവസരമാക്കി അസ്വസ്ഥത പടര്‍ത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ശത്രുത വളര്‍ത്തുകയുമാണ് ലക്ഷ്യം. ഇതിനെതിരെ ആയുധമെടുക്കുന്നത് തെറ്റല്ല എന്ന ബോധം സാധാരണക്കാരില്‍ സൃഷ്ടിക്കുക. അതിലൂടെ  ആഭ്യന്തര യുദ്ധവും അധികാരം പിടിച്ചെടുക്കലും.  

നഗരങ്ങളില്‍ മൂന്നു തലത്തിലാണ് മുന്നണി സംഘടനകള്‍ ഉണ്ടാക്കിയിരിക്കുന്നത്. രഹസ്യമായത്, പകുതി രഹസ്യമായും പകുതി പരസ്യമായും ഉള്ളവ, നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവ. ഇതിനും പുറമേ നാലാമതൊന്ന്, ആശയപരമായി ബന്ധപ്പെട്ടു  നില്‍ക്കുന്ന വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക-മത പരിപാടികള്‍.  

ഇത്തരം മുന്നണി സംഘടനകളുടെ പേരുകളൊക്കെ ആകര്‍ഷണീയമായിരിക്കും. അവയില്‍ ചിലത് ഇതാണ്: Karnataka Communal Karnataka Communal Harmony Group, Revolutionary Democratic Front- Delhi, Committee for the Release of Political Prisoners- Delhi, Democratic Students Union, Nari Mukti Sangh, Peoples Democratic Front of India, Mehantkash Mazdoor Morcha etc., ഇത്തരം അനേകം മുഖംമൂടി പ്രസ്ഥാനങ്ങള്‍ എന്‍ജിഒകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അര്‍ബന്‍ നക്‌സലുകളുടെ വിഹാര കേന്ദ്രമായിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, അലഹബാദ് യൂണിവേഴ്‌സിറ്റി, ജാധവ്പൂര് യൂണിവേഴ്‌സിറ്റി- കൊല്‍ക്കൊത്ത, ഐ.ഐ.ടി.മദ്രാസ് തുടങ്ങിയവ അര്‍ബന്‍ നക്‌സലുകളുടെ വിത്തുല്‍പാദന കേന്ദ്രങ്ങളാണ്.  

വിപ്ലവത്തിന്റെ അവസാനം ജനവാസ കേന്ദ്രങ്ങളായ നഗരങ്ങള്‍ കീഴടക്കണമെന്ന മാവോയുടെ ആശയമാണ് ഇവര്‍ നടപ്പാക്കുന്നത്. നഗരകേന്ദ്രിത വിപ്ലവം അസാധാരണമായിരിക്കണം എന്ന ചെഗുവേരിയന്‍ തിയറിയും ഇവര്‍ ഉള്‍ക്കൊള്ളുന്നു. വിപ്ലവത്തിന് തയ്യാറാക്കപ്പെടുന്ന യുവജനങ്ങള്‍ മറ്റു കെട്ടുപാടുകളാല്‍ ബന്ധിതരായി നഷ്ടപ്പെടാന്‍ പാടില്ല. അതിനു മുമ്പ് അവരെ എല്ലാ തടവറകളില്‍ നിന്നും മോചിപ്പിക്കണം. പുരോഗമനം, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ പേരുകളില്‍ രാജ്യമെമ്പാടും നടന്ന സമരാഭാസങ്ങള്‍ ഇത്തരം ചരടുകളെ പൊട്ടിച്ചെറിയാനായിരുന്നു. കേരളത്തില്‍ ആര്‍ത്തവ സമരം, ചുംബന സമരം പോലെ മറ്റു സംസ്ഥാനങ്ങളില്‍ ‘പിങ്ക് ഛാദി’ സമരം ഒക്കെ അര്‍ബന്‍ നക്‌സലുകളുടെ അനുഗ്രഹത്തോടെയും തീവ്രവാദി സംഘടനകളുടെ സാമ്പത്തിക സഹായത്തോടെയും കാവലോടെയും നടന്നത് യുവതയെ അരാജകവാദികളാക്കി മാറ്റുന്നതിനായിരുന്നു.  

ഇത്തരം കാര്യങ്ങള്‍ക്ക് ജനകീയ മുഖവും ആശയാടിത്തറയും പൊതുബോധവും സൃഷ്ടിച്ചെടുക്കുക എന്നതാണ് അര്‍ബന്‍ നക്‌സലുകളുടെ ചുമതല. അതൊരു സേവനമല്ല, നല്ല ആദായവും പ്രസിദ്ധിയും നേടിത്തരുന്ന കാര്യങ്ങളാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാഹിത്യ രംഗത്തുള്ളവര്‍, പ്രസിദ്ധരായ വക്കീലന്മാര്‍ ഒക്കെ അങ്ങനെ സ്വയം വില്‍ക്കുന്നവരായി ഈ രംഗത്തുണ്ട്. അതിന്റെ തെളിവാണ്, പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനായ ഗോപീകൃഷ്ണന്റെ ചില ട്വീറ്റുകള്‍. ‘2ജി  അഴിമതിയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന വേളയില്‍ നോര്‍വീജിയന്‍ പത്രം തനിക്ക് 2012ല്‍ യൂണിനോറിന് അനുകൂലമായി റിപ്പോര്‍ട്ട് എഴുതിയാല്‍ 25000 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് പറഞ്ഞിട്ടുണ്ട്. അതുപോലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം പത്തുകോടി രൂപ 2010 ല്‍ വാഗ്ദാനം ചെയ്ത കാര്യവും അദ്ദേഹം എഴുതുകയുണ്ടായി. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ദല്‍ഹിയില്‍ നടക്കുന്ന ഭരണഘടനാവിരുദ്ധ സമരത്തോട് ബന്ധപ്പെട്ട കാര്യവും. മുന്‍ ചൊന്ന അര്‍ബന്‍ നക്‌സലുകളും തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളുമായി ഐക്യപ്പെട്ട് നടത്തുന്ന സമരാഭാസം കലാപത്തില്‍ എത്തിച്ചല്ലോ. അതില്‍ മരിച്ചവരെ സംബന്ധിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ ലേഖനമെഴുതിക്കൊടുത്താല്‍ 1000 വാക്കിന് 1500 ഡോളര്‍ കണക്കില്‍ തരാമെന്ന് ഒരു അമേരിക്കന്‍ പത്രം വാഗ്ദാനം ചെയ്തിരിക്കുന്നു. ഒരു ലേഖനത്തിന് അല്ലെങ്കില്‍ വാര്‍ത്തക്ക് ഒന്നു മുതല്‍ പതിനൊന്നു ലക്ഷത്തോളം രൂപവരെ എന്നര്‍ത്ഥം! ദേശീയമോ ധാര്‍മികമോ ആയ വിധേയത്വം ഇല്ലാത്തവരില്‍ ഇതില്‍ വീഴാത്തവര്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോ? ടു ജി സ്‌പെക്ട്രം കാലത്ത് കോടികളുടെ വാഗ്ദാനം തള്ളിക്കളഞ്ഞ ഗോപീകൃഷ്ണന് ഈ മാധ്യമ വേശ്യാവൃത്തിയെയും അകറ്റി നിര്‍ത്താനായി.

1970- 80 കളില്‍ റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബി യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ച് നെഹ്‌റു കുടുംബത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അനുകൂലമായി പത്രങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ മിത്രോഖിന്‍ ആര്‍ക്കൈവ്‌സിലൂടെ പുറത്തു വന്നിരുന്നു. അന്ന് പണം കൈപ്പറ്റിയ എഴുത്തുകാരില്‍ ചിലര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്.  

ഇതാണ് പഴയ കഥയെങ്കില്‍ ഇത്രയും വിപുലമായ സംവിധാനങ്ങളും വിദേശബന്ധങ്ങളും ഉള്ള തീവ്രവാദ സംഘടനകളുടെയും ചാരസംഘടനകളുടെയും പണം കൈപ്പറ്റാത്ത എത്ര എഴുത്തുകാരും ബുദ്ധിജീവികളും അവശേഷിക്കുന്നുണ്ടാവും? ഷഹീന്‍ബാഗുകള്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഉയരുന്നു. നിത്യേന പ്രസംഗകരായും സംഘാടകരായും പലരും വന്നു പോകുന്നു. അവര്‍ക്കൊക്കെ വേണ്ട കോടിക്കണക്കിന് പണം ആരുനല്‍കുന്നു? നിരന്തരം പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍ എത്രയോ കോടികള്‍! കലാപത്തിനായി തോക്കുകളടക്കമുള്ള ആയുധങ്ങള്‍ സംഭരിക്കാന്‍ ആരൊക്കെയാണ് ഇവരെ സഹായിച്ചിട്ടുണ്ടാവുക ?

പ്രചാരണവും തെറ്റായ വിവരങ്ങളുടെ വിതരണവും  നടത്തിക്കൊണ്ടിരിക്കുന്ന അര്‍ബന്‍ നക്‌സലുകളുടെ ഭീഷണി നാം തിരിച്ചറിയുന്നില്ലെങ്കില്‍ മുഴുവന്‍ സമൂഹവും വലിയ വില കൊടുക്കേണ്ടി വരും. അവര്‍- അര്‍ബന്‍ നക്‌സലുകള്‍- നിങ്ങളുടെ കൂടെയുണ്ട്; നിങ്ങളുടെ സുഹൃത്തായി, അദ്ധ്യാപകനായി, നിങ്ങള്‍ ആദരിക്കുന്ന  പ്രഭാഷകനായി, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു കവിയായി, മനുഷ്യാവകാശ പ്രവര്‍ത്തകനായി, പരിസ്ഥിതിവാദിയായി, ദളിത് സംരക്ഷകനായി, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായി ഒക്കെ നിങ്ങളുടെ നിഴലായുണ്ട് ഈ മാന്യതയുടെ വേഷം കെട്ടിയ അര്‍ബന്‍ നക്‌സല്‍; അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ അത് അറിഞ്ഞേ പറ്റൂ.  

( അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)
Football

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.