പാഠം 8
സ്ത്രീകളുടെ (വീട്ടിലെ) സംഭാഷണം
ഗൃഹകാര്യം സമാപ്തം കിം?( വീട്ടുജോലി കഴിഞ്ഞോ?)
ആം സമാപ്തപ്രായം (ശരി ദാ അവസാനിക്കുന്നു)
ഗതാനി ദ്വിത്രാണി ദിനാനി കുത്ര ആസീത് ഭവതീ? (രണ്ടു മൂന്ന് ദിവസം നീ എവിടെയായിരുന്നു?)
അഹം മാതൃഗൃഹം ഗതവതീ (ഞാനമ്മ വീട്ടില്‍ പോയിരുന്നു)
ഏഷു ദിനേഷു ആതിരയാ മിലിതവതീ കിം? (അടുത്തിടക്ക് (ഈ ദിവസങ്ങളില്‍) ആതിരയെ കണ്ടിരുന്നോ?
മമ പ്രാതഃ ആരഭ്യ ബഹുകാര്യാണി. (എനിക്ക് കാലത്ത് തൊട്ട് ഒരു പാട് പണികളാണ്)
കര്‍മ്മകരീ അദ്യ പുനഃ നാഗതവതീ (പണിക്കാരി ഇന്നു വീണ്ടും വന്നിട്ടില്ല)
അതിഥയഃ ശ്വഃ ആഗമിഷ്യതി (അതിഥികള്‍ നാളെ വരും)
അദ്യ ശാകാ വിപണിം ഗച്ഛാവഃ കിം?( ഇന്ന് പച്ചക്കറി മാര്‍ക്കറ്റില്‍ പോവാം)
അഗ്രിമമാസേ വയം വസ്ത്രക്ഷാളനയന്ത്രം ക്രേഷ്യാമഃ (അടുത്ത മാസം ഞങ്ങള്‍ വാഷിങ്ങ് മെഷീന്‍ വാങ്ങിക്കും)
രമായാഃ പുത്ര്യാഃ വിവാഹഃ നിശ്ചിതഃ ഇതി ശ്രുതവതീ (രമയുടെ മകളുടെ വിവാഹം നിശ്ചയിച്ചൂന്ന് കേട്ടു )
കിഞ്ചിത് ശര്‍ക്കരാം ദദാതി കിം?(സ്വല്പം പഞ്ചസാര തരാമോ ?)
എതസ്യ പാചകരീതിം മാം പാഠയതി കിം?(ഇതിന്റെ പാചകം എന്നെയും പഠിപ്പിക്കാമോ?)
ആഗച്ഛതു ദേവാലയം ഗച്ഛാമഃ(വരൂ അമ്പലത്തിലേക്ക് പോവാം )
സുഭാഷിതം
കഃ കാലഃ കാനി മിത്രാണി
കോ ദേശഃ കൗ വ്യായാഗമൗ
കശ്ചാഹം കാ ച മേ ശക്തിഃ
ഇതി ചിന്ത്യം മുഹുര്‍മുഹുഃ
(കാലമേതാണ് എത്ര സുഹൃത്തുക്കളുണ്ട് നാടേതാണ് വരവുചെലവെന്താണ് ഞാനാരാണ് എന്താണെന്റെ ശക്തി എന്ന് വീണ്ടും വീണ്ടും ഓരോരുത്തരും ചിന്തിക്കണം. സമയവും ചുറ്റുപാടും സഭയും സ്വന്തം കഴിവും അറിഞ്ഞ് നാം പ്രവര്‍ത്തിക്കണമെന്ന് സാരം )
പുസ്തകേ പഠിതഃ പാഠഃ
ജീവനേ നൈവ സാധിതഃ
കിം ഭവേത് തേന പാഠേന
ജീവനേ യോ ന സാര്‍ത്ഥകഃ
(ദൈനംദിന ജീവിതത്തില്‍ പ്രയോജനകരമല്ലാത്ത പുസ്തകങ്ങളിലെ അറിവുകള്‍ യാതൊരു ഗുണവും ചെയ്യില്ല. ശാസ്ത്രമായാലും ഭാഷയായായാലും പ്രയോഗതലത്തിലെത്തുമ്പോഴേ സഫലമാവൂ എന്നു സാരം)
9447592796
പ്രതികരിക്കാൻ ഇവിടെ എഴുതുക: