മെല്‍ബണ്‍: ജന്മദിനത്തില്‍ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കാനുളള തയ്യാറെടുപ്പിലാണ് ക്യാപ്റ്റന്‍ഹര്‍മന്‍പ്രീത് കൗര്‍. ഒറ്റ വിജയം കൂടി നേടിയാല്‍ ഐസിസി ടി 20 വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തമാകും. കൗറിന്റെ ജന്മിദിമായ മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
ജന്മദിനത്തില്‍ കൗര്‍ പുത്തന്‍ ചരിത്രമെഴുതുമെന്ന് പ്രതീക്ഷിക്കാം. ഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ടി 20 ലോകകപ്പ് സമ്മാനിക്കുന്ന ആദ്യ വനിത ക്യാപ്റ്റനെന്ന റെക്കോഡ് കൗറിന് സ്വന്തമാകും. വിധി ഞങ്ങള്‍ക്ക് അനുകൂലമാണ്. ഫൈനലില്‍ വിജയിച്ച് കിരീടം നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ സീനിയര്‍ താരം വേദ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ഫൈനലില്‍ ഇന്ത്യക്ക് മാനസികമായ മുന്‍തൂക്കമുണ്ട്. കാരണം ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ പതിനേഴ് റണ്‍സിന് ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. വിധിയില്‍ വിശ്വാസമുള്ളയാളാണ് ഞാന്‍. വിധി ഞങ്ങള്‍ക്ക് അനുകൂലമാണ്. കപ്പ് ഞങ്ങള്‍ സ്വന്തമാക്കും.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഞങ്ങളുടെ പ്രകടനത്തിനുള്ള പ്രതിഫലമാണ് ഫൈനല്‍ പ്രവേശനം. ഗ്രൂപ്പിലെ നാലു മത്സരങ്ങളിലും ഞങ്ങള്‍ വിജയം നേടി. ഗ്രൂപ്പ് ജേതാക്കളായാണ് സെമിയിലെത്തിയത്.ആദ്യ ലക്ഷ്യം ഫൈനലായിരുന്നു. അത് നേടിക്കഴിഞ്ഞു. ഇനി ഫൈനലില്‍ മികച്ച പോരാട്ടത്തിലൂടെ കിരീടം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം, വേദ പറഞ്ഞു.
















