ആലപ്പുഴ:. സ്ത്രീകള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കും, പട്ടികവിഭാഗങ്ങള്‍ക്കും നല്ല പങ്കാളിത്തം. ആരോടുമില്ല പ്രീണനം, എല്ലാവര്ക്കും തുല്യനീതി. ഭാരവാഹികളില്‍ മൂന്നിലൊന്നു സ്ത്രീകളാണ്. വനിതാ നവോത്ഥാനത്തിനായി മതില് കെട്ടിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം നാമമാത്രമായ സാഹചര്യത്തിലാണിത്.
യുവമോര്‍ച്ചയുടെയും പട്ടികജാതി മോര്‍ച്ചയുടെയും സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ച അനുഭവപാരമ്പര്യവും പോരാട്ടവീര്യവും കൈമുതലാക്കിയാണ് അഡ്വ.പി. സുധീര്‍ ജനറല്‍ സെക്രട്ടറിയായി എത്തുന്നത്. ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയില്‍ അവശ, പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായി അദ്ദേഹം എത്തുന്നത് പാര്‍ട്ടിക്ക് ആ വിഭാഗങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് സ്ഥാനം ഒഴിഞ്ഞാണ് അഡ്വ. ജോര്‍ജ് കുര്യന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടിയുടെ പതിറ്റാണ്ടുകളായുള്ള ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ശക്തമായ മുഖമാണ് അദ്ദേഹത്തിന്റേത്.
വര്‍ഷങ്ങളായി സംസ്ഥാനത്തു പാര്‍ട്ടിയുടെ മുന്‍നിര നേതാവായ എം.ടി. രമേശ്, സമരപോരാട്ടങ്ങളില്‍ മാത്രമല്ല ആശയപോരാട്ടത്തിലും പാര്‍ട്ടിയെ ശക്തമായി നയിച്ച പാരമ്പര്യത്തിനുടമയാണ്. മറ്റൊരു ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഏറെ ജനകീയനായ നേതാവാണ്. പാലക്കാട് നഗരസഭയില്‍ ബിജെപിയെ ഭരണത്തില്‍ എത്തിച്ചുവെന്നത് ചെറിയകാര്യമല്ല.
ഉപാധ്യക്ഷന്മാരുടെ പട്ടികയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള എ.എന്‍. രാധാകൃഷ്ണന്, വി.വി. രാജന്, സ്ത്രീ ശക്തിയുടെ പര്യായമായ ശോഭ സുരേന്ദ്രന്, മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി. രമ, എം.എസ്. സമ്പൂര്‍ണ, മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഇരുകാലുകളും വെട്ടിയെറിഞ്ഞിട്ടും ദേശീയത പ്രാണവായുവായി സ്വീകരിച്ച് മനക്കരുത്തു കൊണ്ട് പോരാട്ടത്തിന്റെ പ്രതീകമായി മാറിയ സി. സദാനന്ദന് മാസ്റ്റര്‍, വനിതാ കമ്മീഷന് മുന്‍ അംഗവും ഉജ്വല പ്രഭാഷകയുമായ ഡോ.ജെ. പ്രമീളാ ദേവി, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ജി. രാമന്നായര്, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, പിഎസ്സി മുന്‍ ചെയര്മാന്, പതിറ്റാണ്ടുകളുടെ അദ്ധ്യാപന പാരമ്പര്യം, പ്രഗത്ഭനായ പ്രഭാഷകന്‍, എഴുത്തുകാരന് തുടങ്ങി ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വമായ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടും.
മഹിളാമോര്‍ച്ച മുന്‍ അധ്യക്ഷ രേണു സുരേഷ്, രാജി പ്രസാദ്, സി. ശിവന്‍കുട്ടി, എ. നാഗേഷ്, കെ. രഞ്ജിത്ത്, പി. രഘുനാഥ്, കരമന ജയന് എന്നിവരടങ്ങുന്ന സെക്രട്ടറിമാരുടെ പട്ടികയും ഏറെ പ്രത്യേകതയുള്ളതാണ്.
പതിറ്റാണ്ടുകളായി പാര്‍ട്ടിയെ കെട്ടിപ്പടുത്തവരാണ് ഇവര്‍. തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി പാര്‍ട്ടി പ്രവര്‍ത്തനത്തെ ഏറെ സജീവമാക്കിയ നേതാവാണ് അഡ്വ.എസ്. സുരേഷ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിച്ച ആദ്യ വനിതയാണ് അഡ്വ.ടി.പി. സിന്ധുമോള്‍. ബിഎംഎസിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നാണ് അവര്‍ ബിജെപിയുടെ നേതൃത്വത്തിലെത്തുന്നത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ.കെ.പി. പ്രകാശ് ബാബുവും യുവജനപോരാട്ടങ്ങളില്‍ കരുത്തുകാട്ടിയ നേതാവാണ്.
പരിചയസമ്പന്നരായ എം.എസ്. കുമാര്‍, അഡ്വ.ബി. ഗോപാലകൃഷ്ണന്, അഡ്വ. നാരായണന് നമ്പൂതിരി, ജി. സന്ദീപ് വാര്യര്‍ എന്നിവര്‍ വക്താക്കളായെത്തുന്നതിന് ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശ വിരുദ്ധത ഇവിടത്തെ മാധ്യമ സംസ്ക്കാരമായി വഴിതെറ്റുന്ന സാഹചര്യത്തില്‍. സംസ്ഥാന നേതൃത്വത്തില്‍ വിവിധ ചുമതലകള്‍ വഹിച്ചതിന്റെ പരിചയസമ്പത്തുമായാണ് അഡ്വ.ജെ.ആര്. പത്മകുമാര്‍ ട്രഷറര്‍ സ്ഥാനത്തെത്തുന്നത്.
വിവിധ മോര്‍ച്ചകളുടെ പ്രസിഡന്റുമാരായ സി.ആര്. പ്രഫുല്‍ കൃഷ്ണന് (യുവമോര്‍ച്ച), അഡ്വ. നിവേദിത സുബ്രഹ്മണ്യന് (മഹിളാമോര്‍ച്ച), അഡ്വ. ജയസൂര്യന്‍ (കര്‍ഷകമോര്‍ച്ച), ജിജി ജോസഫ് (ന്യൂനപക്ഷമോര്‍ച്ച), എന്‍.പി. രാധാകൃഷ്ണന് (ഒബിസി മോര്‍ച്ച), ഷാജുമോന്‍ വട്ടേക്കാട് (എസ്സി മോര്‍ച്ച), മുകുന്ദന് പള്ളിയറ (എസ്ടി മോര്‍ച്ച) എന്നിവര്‍ പാര്‍ട്ടിയെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് നയിക്കാന്‍ പ്രാപ്തി തെളിയിച്ചവരാണ്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന ചുമതലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് തീരദേശ ജനതയുടെ അവകാശ പോരാട്ടങ്ങളിലും, തീരം കേന്ദ്രീകരിച്ച് നടത്തുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നേതൃത്വം നല്‍കിയിട്ടുണ്ട് എന്‍.പി. രാധാകൃഷ്ണന്. കൈക്കുഞ്ഞായിരുന്നപ്പോള്‍ അമ്മയ്ക്കൊപ്പം അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ച് പാരമ്പര്യമുള്ള നേതാവാണ് അഡ്വ. നിവേദിത. നല്ല പ്രഭാഷകനും, സംഘാടകനും എന്ന നിലയില്‍ ഏറെ പ്രശസ്തനാണ് അഡ്വ. ജയസൂര്യന്‍.
മേഖലാ അദ്ധ്യക്ഷന്മാരായ കെ. സോമന് (ദക്ഷിണ മേഖല), ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ (കോഴിക്കോട് മേഖല) എന്നിവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായും മറ്റും പ്രവര്‍ത്തിച്ചിട്ടുണ്ട്. മതഭീകരവാദികളുടെ ഭീഷണിയേയും അക്രമങ്ങളെയും നേരിട്ട് ദേശീയതയുടെ പതാക ഉയര്‍ത്തിപ്പിടിച്ച അഡ്വ.എ.കെ. നസീര്‍ (എറണാകുളം മേഖല), എന്‍ടിയുവിന്റെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ (പാലക്കാട് മേഖല) എന്നിവരും പരിചയസമ്പന്നരും കരുത്തുറ്റവരുമാണ്. സംഘടനാ രംഗത്തും ആശയപ്രചാരണ രംഗത്തും, ബൗദ്ധിക മേഖലയിലും മികവു തെളിയിച്ചവര്‍ മാത്രമല്ല സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് വരും നാളുകളില്‍ ബിജെപിയെ നയിക്കാന്‍ നിയുക്തരായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: