Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമാ ടിക്കറ്റില്‍ സര്‍ക്കാര്‍ വക പകല്‍ക്കൊള്ള

ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് കൊള്ളയ്‌ക്ക് കൂട്ടുനിന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് തിയറ്ററുകളാണുള്ളത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇരുട്ടടി നല്‍കുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ 2012 ഡിസംബര്‍ 12ന് www.keralafilms.gov.in. എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചത്.

നീരജ് ജി.ജിbyനീരജ് ജി.ജി
Mar 3, 2020, 01:00 pm IST
inEntertainment

തിരുവനന്തപുരം: ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് കൊള്ളയ്‌ക്ക് കൂട്ടുനിന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് തിയറ്ററുകളാണുള്ളത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇരുട്ടടി നല്‍കുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ 2012 ഡിസംബര്‍ 12ന് www.keralafilms.gov.in. എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതു വഴി കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള തിയറ്ററുകളില്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാമായിരുന്നു. എന്നാല്‍ ഇന്ന് ഈ വെബ്‌സൈറ്റ് വഴി ആലപ്പുഴയിലെ കൈരളി, ശ്രീ തിയറ്ററുകളില്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.  

തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവന്‍, ലെനിന്‍സിനിമാസ്, ചേര്‍ത്തല, ആലപ്പുഴ, ത്യശ്ശൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി കൈരളി, ശ്രീ എന്ന പേരില്‍ പത്ത് തിയറ്ററുകളുമാണ് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ളത്.  

www.keralafilims.gov.in എന്ന വെബ്‌സൈറ്റ് വഴി ആലപ്പുഴയിലെ കൈരളി തിയറ്ററില്‍ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് 95.29 രൂപ, സര്‍വ്വീസ് ചാര്‍ജായി രണ്ട് രൂപ, സെസ്സ് മൂന്ന് രൂപ, റിസര്‍വേഷന്‍ ചാര്‍ജ് 10.17 രൂപ, എന്റര്‍ടെയിന്‍മെന്റ് ടാക്‌സ് 4.76 രൂപ, ഫഌഡ് സെസ് 1.05 രൂപ, ജിഎസ്ടി 20.74 രൂപ തുടങ്ങി ആകെ 137 രൂപയാണ് ഒരു ടിക്കറ്റിന്.  

എന്നാല്‍ ഇതേ ചിത്രത്തിന് ഇതേ തിയറ്ററില്‍ സ്വകാര്യ വൈബ് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന് 125 രൂപയും ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിംഗ് ഫീസായി 23 രൂപ, ബുക്കിങ് ഫീസ് 20 രൂപ, ജിഎസ്ടി 3.60 രൂപ ഉള്‍പ്പെടെ 149.60 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഒരു ടിക്കറ്റിന് പന്ത്രണ്ട് രൂപയാണ് സ്വകാര്യ കമ്പനികള്‍ ജനങ്ങളില്‍ നിന്ന് അധികമായി ഈടാക്കുന്നത്. ഒരു മാസം കോടിക്കണക്കിന് രൂപയാണ് ഒരു ജില്ലയില്‍ നിന്നു മാത്രമായി സ്വകാര്യ ഏജന്‍സികള്‍ ഇത്തരത്തില്‍ കൊണ്ടുപോകുന്നത്.

തിരുവനന്തപുരം നിള, കൈരളി ഉള്‍പ്പെടെയുള്ള മറ്റ് തിയറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്നത് ‘online booking not enabled for this movie’ എന്നാണ്. മുഖ്യമന്ത്രിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ കോടികണക്കിന് രൂപ പ്രചാരണത്തിന് ചിലവഴിക്കുന്ന സര്‍ക്കാര്‍ www.keralafilims.gov.in എന്ന വെബ്‌സൈറ്റിന് വേണ്ടത്ര പ്രചാരണം നല്‍കുന്നില്ലെന്നാണ് സിനിമാ പ്രേമികളുടെ ആക്ഷേപം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.