തിരുവനന്തപുരം: ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് കൊള്ളയ്‌ക്ക് കൂട്ടുനിന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് തിയറ്ററുകളാണുള്ളത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇരുട്ടടി നല്‍കുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ 2012 ഡിസംബര്‍ 12ന് www.keralafilms.gov.in. എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതു വഴി കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള തിയറ്ററുകളില്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാമായിരുന്നു. എന്നാല്‍ ഇന്ന് ഈ വെബ്‌സൈറ്റ് വഴി ആലപ്പുഴയിലെ കൈരളി, ശ്രീ തിയറ്ററുകളില്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.
തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവന്‍, ലെനിന്‍സിനിമാസ്, ചേര്‍ത്തല, ആലപ്പുഴ, ത്യശ്ശൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി കൈരളി, ശ്രീ എന്ന പേരില്‍ പത്ത് തിയറ്ററുകളുമാണ് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ളത്.
www.keralafilims.gov.in എന്ന വെബ്‌സൈറ്റ് വഴി ആലപ്പുഴയിലെ കൈരളി തിയറ്ററില്‍ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് 95.29 രൂപ, സര്‍വ്വീസ് ചാര്‍ജായി രണ്ട് രൂപ, സെസ്സ് മൂന്ന് രൂപ, റിസര്‍വേഷന്‍ ചാര്‍ജ് 10.17 രൂപ, എന്റര്‍ടെയിന്‍മെന്റ് ടാക്‌സ് 4.76 രൂപ, ഫഌഡ് സെസ് 1.05 രൂപ, ജിഎസ്ടി 20.74 രൂപ തുടങ്ങി ആകെ 137 രൂപയാണ് ഒരു ടിക്കറ്റിന്.
എന്നാല്‍ ഇതേ ചിത്രത്തിന് ഇതേ തിയറ്ററില്‍ സ്വകാര്യ വൈബ് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന് 125 രൂപയും ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിംഗ് ഫീസായി 23 രൂപ, ബുക്കിങ് ഫീസ് 20 രൂപ, ജിഎസ്ടി 3.60 രൂപ ഉള്‍പ്പെടെ 149.60 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഒരു ടിക്കറ്റിന് പന്ത്രണ്ട് രൂപയാണ് സ്വകാര്യ കമ്പനികള്‍ ജനങ്ങളില്‍ നിന്ന് അധികമായി ഈടാക്കുന്നത്. ഒരു മാസം കോടിക്കണക്കിന് രൂപയാണ് ഒരു ജില്ലയില്‍ നിന്നു മാത്രമായി സ്വകാര്യ ഏജന്‍സികള്‍ ഇത്തരത്തില്‍ കൊണ്ടുപോകുന്നത്.
തിരുവനന്തപുരം നിള, കൈരളി ഉള്‍പ്പെടെയുള്ള മറ്റ് തിയറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്നത് ‘online booking not enabled for this movie’ എന്നാണ്. മുഖ്യമന്ത്രിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ കോടികണക്കിന് രൂപ പ്രചാരണത്തിന് ചിലവഴിക്കുന്ന സര്‍ക്കാര്‍ www.keralafilims.gov.in എന്ന വെബ്‌സൈറ്റിന് വേണ്ടത്ര പ്രചാരണം നല്‍കുന്നില്ലെന്നാണ് സിനിമാ പ്രേമികളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: