കോട്ടയം: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ കാര്‍ മോഷണം പോയി. ഡോ.ഷീബയുടെ വാഗണ്‍ ആര് കാറാണ് തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ മോഷണം പോയത്. ആശുപത്രിയുടെ പാര്‍ക്കിംങ് സ്ഥലത്തുനിന്നാണ് കാര്‍ മോഷ്ടിച്ചത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നു. ഇതില്‍ക്കണ്ട മൂന്നുപേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇവരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു സ്ത്രീയും സംഘത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നു. വൈകിട്ട് ആറുമണിയോടെ ഡോക്ടര്‍ പുറത്തുവന്നപ്പോഴാണ് കാര്‍മോഷണം പോയത് അറിയുന്നത്. കാര്‍ എവിടെയെന്ന് സുരക്ഷാജീവനക്കാരോട് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഡ്രൈവര്‍ കൊണ്ടുപോയി എന്നാണ് പറഞ്ഞത്.
ഡോക്ടറുടെ കുട്ടിയെ ട്യൂഷന് കൊണ്ടുപോകണമെന്ന് പറഞ്ഞാണ് സംഘം കാര്‍ കടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: