Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന

'ഏറ്റുമാനൂരില്‍ എത്തിയാല്‍ കാറ്റും ജപിക്കും നമഃശിവായ' എന്നാണ് ചൊല്ല്. പ്രകൃതി പോലും പഞ്ചാക്ഷരി ജപിക്കുന്ന ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പരമപ്രധാന ചടങ്ങാണ് ഐതിഹ്യപ്രസിദ്ധമായ ഏഴരപ്പൊന്ന ദര്‍ശനം. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:46 pm IST
inSamskriti

‘ഏറ്റുമാനൂരില്‍ എത്തിയാല്‍ കാറ്റും ജപിക്കും നമഃശിവായ’ എന്നാണ് ചൊല്ല്.  പ്രകൃതി  പോലും പഞ്ചാക്ഷരി ജപിക്കുന്ന ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പരമപ്രധാന ചടങ്ങാണ് ഐതിഹ്യപ്രസിദ്ധമായ ഏഴരപ്പൊന്ന ദര്‍ശനം. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്.  

ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ പണിത  പൂര്‍ണകായ പ്രതിമകളാണ് ഏഴരപ്പൊന്നാന. പ്ലാവിന്‍ തടിയില്‍ രൂപപ്പെടുത്തിയ ആനകളെ സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. വലിയ ആനകള്‍ക്ക് രണ്ടടി ഉയരമുണ്ട്. ‘അര ആന’യ്‌ക്ക് ഒരടിയാണ് ഉയരം.  

ക്ഷേത്രത്തില്‍ കുംഭമാസത്തിലെ രോഹിണിയില്‍ രാത്രി 12 ന് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാനകള്‍ ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷവുമായ് അണിനിരക്കും. അപ്പോഴേക്കും ലക്ഷക്കണക്കിനു ഭക്തര്‍ കാണിക്കയിട്ട് ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടാനെത്തിയിരിക്കും. ക്ഷേത്രമതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലാണ്  ആസ്ഥാന മണ്ഡപം.അഷ്ടദിക്ഗജങ്ങളുടെ പ്രതീകങ്ങളാണ് ഏഴരപൊന്നാനകള്‍. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിഗ്ഗജങ്ങള്‍. കൂട്ടത്തില്‍ വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയായി മാറി.  

ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് ഇന്ദ്രന് മോചനം നല്‍കാന്‍ കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ശരഭമൂര്‍ത്തിയായി ഭഗവാന്‍ അവതരിച്ചെന്നാണ് വിശ്വാസം. ദേവന്മാരെല്ലാം  ആ വേളയില്‍ സന്നിഹിതരാകുകുന്നു.  

ഏഴരപ്പൊന്നാന ദര്‍ശനത്തിനു തലേന്നാള്‍  തങ്കത്തില്‍ തീര്‍ത്ത കുട വൈകിട്ട് നടക്കുന്ന സേവയില്‍ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവ ദിവസങ്ങളിലാണ്  ഏഴര  പൊന്നാനയെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്. അരപൊന്നാനയെ വിഷുവിന്   ദര്‍ശനത്തിനുവയ്‌ക്കും.

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് ഏഴരപ്പൊന്നാനകളെ നടയ്‌ക്കു വച്ചതെന്നാണ് ചരിത്രം. മലയാള വര്‍ഷം 929ല്‍ വടക്കുംകൂര്‍ രാജ്യം പിടിച്ചടക്കാനിറങ്ങിയ തിരുവിതാംകൂര്‍ മഹാരാജാവിന്റെ സൈന്യങ്ങള്‍ ഏറ്റുമാനൂരിലെ മാധവിപ്പളളിനിലത്തില്‍  കടന്ന്  അവിടെയുള്ള  വൃക്ഷങ്ങളും മാധവിപ്പള്ളിമഠവും നശിപ്പിച്ചു. ഇതോടെ തിരുവിതാംകൂര്‍ മഹാരാജാവ് ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടത്തിനിരയായി. പല അനര്‍ത്ഥങ്ങളും സംഭവിച്ചു. മഹാദേവന്റെ കോപത്തില്‍ നിന്ന് രക്ഷതേടാനായി   മഹാരാജാവ് നടയ്‌ക്കുവെച്ചതാണ് ഏഴരപ്പൊന്നാനകള്‍.  എട്ടുമാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്‍പത്തിമൂന്നേ അരയ്‌ക്കാല്‍ കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഏഴര ആനകളെ നിര്‍മിച്ചു. ഏഴു കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് തോട്ടിയും വളറുമുണ്ടാക്കി.  തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്‌ക്കുവെച്ചുവെന്നും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പ്രായശ്ചിത്തച്ചാര്‍ത്ത് കൊല്ലവര്‍ഷം 964 ഇടവം പന്ത്രണ്ടിന്  തയാറാക്കിയെന്നതിന് ദേവസ്വത്തിലും  പുരാവസ്തു വകുപ്പിലും ഇപ്പോഴും രേഖകളുണ്ട്.

മറ്റൊരു ചരിത്രംകൂടിയുണ്ട് ഏഴരപ്പൊന്നാനയ്‌ക്ക്.  973-മാണ്ട് നാടുനീങ്ങിയ തിരുവിതാംകൂര്‍ ധര്‍മ്മരാജാ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ഏഴരപ്പൊന്നാനകളെ വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നാണ് ഈ കഥ.  ആനകളെ കൊണ്ടു പോയവര്‍ക്ക് ഏറ്റുമാനൂരെത്തിയപ്പോള്‍ അവിടെ നിന്നു മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ വന്നു. പിന്നീടത് ഏറ്റുമാനൂരപ്പനു സമര്‍പ്പിച്ചെന്നാണ് ഇതിന്റെ പൊരുള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.