തിരുവനന്തപുരം: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രവി പൂജാരി. നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായും അറിയിച്ചു.
സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കഴിഞ്ഞ ദിവസം കര്‍ണ്ണാടക പോലീസ് ഇന്ത്യയില്‍ എത്തിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി ബെംഗളൂരുവില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്വട്ടേഷന്‍ ലഭിച്ചതായി വിവരം പുറത്തുവിട്ടത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രവി പൂജാരിയെ കസ്റ്റഡിയില്‍ വാങ്ങി കേരളത്തിലെത്തിക്കും.
കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കഴിഞ്ഞ മാസമാണ് രവി പൂജാരി സെനഗല്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. കടക്കുകയായിരുന്നു.
രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് കര്‍ണ്ണാടക പോലീസിന്റേയും കേന്ദ്രഏജന്സിയുടേയും നേട്ടമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നായിരുന്നു നടി ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്പുണ്ടായത്. വെടിവെപ്പിന് ശേഷം രവി പൂജാരി എന്നെഴുതിയ കടലാസും സ്ഥലത്ത് ഉപേക്ഷിച്ചരുന്നു. തുടര്‍ന്ന് രവി പൂജാരി വെടിവെപ്പന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്പ്പ്.
വെടിവെയ്പ്പ് നടത്തിയ ബിലാല്‍, ബിബിന്‍ എന്നിവരെയും ഇവര്‍ക്ക് ബൈക്കും തോക്കും എത്തിച്ച് നല്കിയ കാസര്‍കോട് സ്വദേശി അല്‍ത്താഫിനെയും പോലീസ് പിടികൂടിയിരുന്നു. അതേസമയം നടി ലീന നിരവധി കേസുകളില്‍ പ്രതിയാണ്. ഹൈദരാബാദ് സിബിഐ അന്വേഷിക്കുന്ന തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതോടെ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: