Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

യോഗ എന്നെ യോഗിയാക്കി

പണമല്ല, മറിച്ച് യോഗയുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പറയുന്ന ഒരാള്‍ വര്‍ഷങ്ങളായി ഈ പാതയിലാണ്. പോഷക പൂര്‍ണവും ക്രമവുമായ ആഹാരം പോലെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരതത്തനിമയമുള്ള വ്യായാമ ശാസ്ത്രമാണ് യോഗ. യോഗാചാര്യ ബാലചന്ദ്രനെക്കുറിച്ച്....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 07:44 pm IST
in Parivar

പണമല്ല, മറിച്ച് യോഗയുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പറയുന്ന ഒരാള്‍ വര്‍ഷങ്ങളായി ഈ പാതയിലാണ്. പോഷക പൂര്‍ണവും ക്രമവുമായ ആഹാരം പോലെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരതത്തനിമയമുള്ള വ്യായാമ ശാസ്ത്രമാണ് യോഗ. യോഗാചാര്യ ബാലചന്ദ്രനെക്കുറിച്ച്….

അഥ യോഗാ അനുശാസനം, യോഗ ചിത്ത വൃത്തി നിരോധഃ. കോട്ടയം കുമാരനല്ലൂര്‍ മഠത്തില്‍പ്പറമ്പില്‍ യോഗാചാര്യ ബാലചന്ദ്രന്റെ വീട്ടിലേക്ക് ഞങ്ങള്‍ എത്തിയപ്പോള്‍ ആദ്യം പറഞ്ഞതാണിത്. യമ നിയമത്തിലെ ലളിതമായ സൂത്രമാണെങ്കിലും പണ്ഡിത പാമര വ്യത്യാസമില്ലാതെ പലരും പലപ്പോഴും ആ സൂത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ചിത്ത വൃത്തി നിരോധമെന്നാല്‍ മനസ്സിന്റെ എല്ലാ ചിന്തകളെയും നിരാകരിക്കലല്ലെന്ന് ആദ്യമേ മനസ്സിലാക്കണം. ചിത്ത നിയന്ത്രണമാണത്. മനസ്സില്‍ രൂപപ്പെടുന്ന ചുഴികളാണ് വാസനകള്‍. കര്‍മ്മഫലങ്ങളാണ് വാസനകളായി അടിഞ്ഞുകൂടിക്കിടക്കുന്നത്. ചിത്തവൃത്തികളാകുന്ന വാസനകള്‍ നിരോധിക്കപ്പെടുമ്പോള്‍ ദ്രഷ്ടാവ് സ്വരൂപത്തില്‍ അവസ്ഥാനം ചെയ്യുന്നു.  

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ് യോഗം. അതറിയുന്നവര്‍ ആരാണോ അവരാണ് യഥാര്‍ത്ഥ യോഗിയെന്ന് യോഗാചാര്യ ബാലചന്ദ്രന്‍ പറയുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ് യോഗ. അതല്ലെങ്കില്‍ പ്രാണനും അപാനനും തമ്മിലുള്ള ചേര്‍ച്ച. മാനുഷികസത്തയെ ദിവ്യാവബോധത്തിലേക്കുയര്‍ത്തുകയാണ് യോഗയുടെ ആത്യന്തിക ലക്ഷ്യം. കൂടെ രോഗങ്ങളും ഇല്ലാതാകുമെന്ന് പതഞ്ജലി മഹര്‍ഷി ലോകത്തോട് പറഞ്ഞു.  35 വര്‍ഷമായിട്ട് യോഗയുടെ ലോകത്ത് ജീവിക്കുകയാണ് ബാലചന്ദ്രന്‍. ഗുരുപരമ്പരയില്‍ നിന്ന് കൈമാറിവന്ന അറിവാണ് ബാലചന്ദ്രനെ യോഗിയാക്കി മാറ്റിയത്. കേവലം യോഗ അഭ്യസിപ്പിക്കുകയല്ല യോഗാചാര്യ ബാലചന്ദ്രന്റെ നിത്യാനന്ദ യോഗാ കേന്ദ്രത്തിന്റെ ലക്ഷ്യം. യോഗയിലൂടെ രോഗശാന്തി നല്‍കുക എന്ന മഹത്തായ ലക്ഷ്യവും യോഗ കേന്ദ്രത്തിനുണ്ട്. യോഗ അഭ്യസിക്കാന്‍ എത്തുന്ന ആളുടെ ശരീരത്തിനുള്ള അവശതകള്‍, രോഗാവസ്ഥകള്‍ എന്നിവ പരിഗണിച്ചാണ് അവര്‍ക്ക് വേണ്ട യോഗാ ക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഓരോ തവണ യോഗ ചെയ്യുമ്പോഴും ശരീരത്തിനുള്ള അവശതകള്‍ കുറച്ചുകൊണ്ടുവരുന്നു.

പണമല്ല, യോഗയുടെ പ്രാധാന്യം ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ബാലചന്ദ്രന്‍ പറയുന്നു. രോഗരഹിതവും സുദൃഢവുമായ ശരീരമാണ് ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമ വ്യായാമ ശാസ്ത്രമാണ് യോഗ. ബുദ്ധിവികാസത്തിനും കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന് യോഗാശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിലെ സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നത് ശരീരവും മനസ്സുമാണ്. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും  മനസ്സിനും ഉണ്ടായിരിക്കണം. സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ് നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ് ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നത്.  

ഇന്ന് നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും മൂലകാരണം പ്രകൃതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിധേയമായി ജീവിക്കാത്തതാണ്. ഇതുവരെയുള്ള നമ്മുടെ ചിന്ത, വാക്ക്, പ്രവൃത്തി ഇവയുടെ ആകെത്തുകയാണ് ഇന്നത്തെ നമ്മുടെ ജീവിതം. നല്ല വിചാരം, നല്ല വാക്ക്, നല്ല പ്രവൃത്തി, നിഷ്‌കാമ കര്‍മം, സേവന മനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നു. ശക്തിയുടെ ഉറവിടം മനസ്സാണ്. മനസ്സില്‍നിന്നാണ് ശരീരം ശക്തി സംഭരിക്കുന്നത്. മനസ്സ് ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. പ്രതികൂല പരിതസ്ഥിതികളും അനുഭവങ്ങളും മനോമണ്ഡലത്തില്‍ പരത്തുന്ന ഛായാപടലങ്ങളാണ് മനോവേദനയ്‌ക്കും മനസ്സിന്റെ ക്ഷീണത്തിനും മൂലഹേതു. തത്വബോധവും യുക്തിവിചാരവും എന്ന് ഉടലെടുക്കുന്നുവോ അന്നേ നമ്മള്‍ ഇവയില്‍ നിന്നെല്ലാം മോചിതരാകുകയുള്ളൂ. ഏത് രോഗത്തെയും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ആന്തരിക ശക്തികള്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്നുണ്ട്. അവയെ ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചിട്ടകള്‍  നാം അവലംബിക്കണമെന്നു മാത്രം. ഇവിടെയാണ് യോഗയുടെ പ്രയോജനവും പ്രസക്തിയും നാം അറിയേണ്ടത്.  

യോഗയെ എട്ടായി തരംതിരിച്ചിട്ടുണ്ടെന്ന് ആചാര്യ ബാലചന്ദ്രന്‍ പറയുന്നു, അതുകൊണ്ടാണ് അതിനെ അഷ്ടാംഗ യോഗമെന്നു പറയുന്നത്. അവയാണ് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ അറിയപ്പെടുന്നത്. ഇതില്‍ ആദ്യത്തെ നാലെണ്ണം ഹഠയോഗമാണ്. പിന്നത്തെ നാലെണ്ണം രാജയോഗവും. ശരീരവും മനസ്സും വിപുലപ്പെടുത്തുന്നതാണ് ഹഠയോഗം. ആധ്യാത്മികമായ ഉന്നതിയിലെത്തുന്നതാണ് രാജയോഗം. പവിത്രവും പരമരഹസ്യവുമായി തലമുറകളായി കൈമാറി വന്ന ശാസ്ത്രമാണിത്. അര്‍ഹതയില്ലാത്തവനു പറഞ്ഞുകൊടുത്താല്‍ ഈ ശാസ്ത്രം അധഃപതിച്ചു പോകുമെന്നാണ് പതഞ്ജലി മഹര്‍ഷി പറയുന്നത്. യമനിയമങ്ങള്‍ പാലിക്കാത്ത ഒരാള്‍ക്കും യോഗയുടെ ഉന്നതിയിലെത്തിച്ചേരാന്‍ സാധിക്കുകയില്ല. സ്ത്രീ പുരുഷഭേദമെന്യേ ആര്‍ക്കും അഭ്യസിക്കാന്‍ പറ്റുന്ന ഒന്നാണ് യോഗ.

ചിലര്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്, സന്യാസിമാര്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂവെന്ന്. വിവാഹ ജീവിതം ഒരിക്കലും ഇതിനൊരു തടസ്സമാകുന്നില്ല. കുടുംബ ബന്ധത്തിന് ഈ ശാസ്ത്രം കെട്ടുറപ്പ് കൂട്ടുന്നതേയുള്ളൂ. യോഗ ഭാരതത്തിന്റെ സംസ്‌കാരമാണ്. ഒരു മതത്തോടും ബന്ധിതമാകാതെ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നു. ഒരാളെക്കൊണ്ട് യോഗ ചെയ്യിക്കുമ്പോള്‍ അയാളുടെ പ്രായം, അയാളിലെ രോഗങ്ങള്‍, രോഗത്തിന്റെ കാഠിന്യം, അയാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ആസനങ്ങള്‍, ഏതൊക്കെ ആസനങ്ങള്‍ പാടില്ല, കഠിനമായ ആസനങ്ങള്‍ ഇവയെല്ലാം മനസ്സിലാക്കണമെന്നത് പ്രധാന ഘടകമാണ്.  

നിത്യകര്‍മങ്ങളെല്ലാം കഴിഞ്ഞ് ശരീരശുദ്ധി വരുത്തിവേണം യോഗ ആരംഭിക്കുവാന്‍. രാവിലെയോ വൈകിട്ടോ ചെയ്യാവുന്നതാണ്. ഉത്തമ സമയം പ്രഭാതത്തിലാണ്. നല്ലൊരു മുറി ഇതിന് തെരഞ്ഞെടുക്കണം. ആരുടെയും ശല്യമില്ലാത്തതും നല്ല വായുസഞ്ചാരവുമുള്ള മുറി വേണം തെരഞ്ഞെടുക്കാന്‍. ശരീരത്തില്‍ കുറച്ച് വസ്ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പുരുഷന്മാര്‍ ലങ്കോട്ടി ധരിക്കുന്നത് ഉത്തമമായിരിക്കും. സ്ത്രീകള്‍ കൈകാലുകള്‍ മടക്കുന്നതിനും പൊക്കുന്നതിനും തടസമില്ലാത്ത വസ്ത്രങ്ങള്‍ വേണം ധരിക്കുവാന്‍. യോഗ ചെയ്യുന്ന സമയത്ത് ഫാന്‍ ഉപയോഗിക്കരുത്. ഏതെങ്കിലും കഠിനമായ അസുഖമുള്ളപ്പോള്‍ യോഗ ചെയ്യരുത്. നിരപ്പായ തറയില്‍ ഒരു വിരിപ്പുവിരിച്ച് അതിന്മേല്‍ വേണം യോഗ അഭ്യസിക്കുവാന്‍. ഒരിക്കലും ആ സമയം ശരീരം തറയില്‍ മുട്ടുവാന്‍ പാടില്ല. കാരണം ആ സമയത്ത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന എനര്‍ജി എര്‍ത്തായി പോകാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഭക്ഷണം കഴിച്ചശേഷം നാലു മണിക്കൂറെങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ. വേണമെങ്കില്‍ അരമണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കാവുന്നതാണ്. അതേപോലെ യോഗ കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. നല്ല ഒരു ഗുരുവിന്റെ കീഴില്‍ മാത്രമേ യോഗ അഭ്യസിക്കാന്‍ പാടുള്ളൂ. പുസ്തകത്തിലൂടെയും, മറ്റാരെങ്കിലും പറഞ്ഞ അറിവ് ഉപയോഗിച്ചും യോഗ ശീലിക്കരുത്. നിരന്തരമായ അഭ്യാസത്തിലൂടെ മാത്രമേ ഇതിന്റെ  പൂര്‍ണത ലഭിക്കുകയുള്ളൂ. ജീവിതകാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിതചര്യയായിവേണം യോഗയെ കാണാന്‍. യോഗ നിത്യം ശീലിക്കുന്ന ആളുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു.  

ശരീരം പഞ്ചഭൂത നിര്‍മിതമാണ്. അത് വിഘടിക്കുമ്പോഴാണ് നമുക്ക് രോഗങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ ശരീരത്തിലെ മിക്ക അവയവങ്ങളുടെയും താളം തെറ്റുന്നു. ഈ താളം ശരിയായ വിധത്തിലാക്കുകയാണ് യോഗയിലൂടെ ചെയ്യുന്നത്. ശരീരത്തില്‍ ധാതുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലവും രോഗങ്ങളുണ്ടാകും. ഈ ധാതുക്കളെ പുഷ്ടിപ്പെടുത്തിയാല്‍ ഒരു പരിധിവരെ രോഗ വിമുക്തരാകാന്‍ കഴിയും. ഒരു മനുഷ്യന്‍ സുഖമായും സമാധാനമായും ദീര്‍ഘായുസ്സായും ജീവിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും പ്രകൃതി നല്‍കിയിട്ടുണ്ട്. അതെല്ലാം കാറ്റില്‍പ്പറത്തി പ്രകൃതി തത്വങ്ങള്‍ക്ക് വിരുദ്ധമായി ജീവിക്കുമ്പോള്‍ അടിപതറിപ്പോകുന്നു. പ്രകൃതി തത്വങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നവര്‍ക്ക് മാത്രമേ ലോകത്ത് നിലനില്‍പ്പുള്ളൂ. ജഡവസ്തുവാകുന്ന ശരീരം രോഗങ്ങള്‍ക്കിരയാകാതെ കാത്തുസൂക്ഷിച്ചേ മതിയാകൂ. അത് ഓരോരുത്തരുടെയും കടമയാണ്. ഈ ജന്മംകൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും എന്തെങ്കിലും നല്ല കാര്യം ചെയ്യണമെങ്കില്‍ ആരോഗ്യമുള്ള ശരീരവും ആവേഗമുള്ള മനസ്സും കൂടിയേ തീരൂ. അതിനുള്ള ഉത്തമ ഉപാധിയാണ് യോഗശാസ്ത്രം.  

സസ്യാഹാരം കഴിക്കുന്നവരില്‍ രോഗങ്ങള്‍, പ്രത്യേകിച്ച് ഉദരസംബന്ധമായ രോഗങ്ങള്‍ കുറവാണ്. നമ്മുടെ ചിന്ത, സ്വഭാവം മുതലായവ ഉടലെടുക്കുന്നതും ഭക്ഷണത്തില്‍നിന്നാണ്. മൃഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാവുന്നതാണ്. പശു, കാള, പോത്ത്, ആട്, മുയല്‍ മുതലായവ ശാന്ത സ്വഭാവമുള്ളവയാണ്. അതേപോലെ മാംസഭുക്കുകളായ സിംഹം, കരടി, കടുവ, പുലി മുതലായ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവയുടെ സ്വഭാവം. അതുകൊണ്ട് വ്യായാമം മാത്രം പോര, ഭക്ഷണ നിയന്ത്രണവും പ്രധാന ഘടകമാണെന്ന് ആചാര്യ ബാലചന്ദ്രന്‍ പറഞ്ഞു.  

പരീക്ഷാ കാലമാകുമ്പോള്‍ വിദ്യാലയങ്ങളില്‍ കഠിനമായ യോഗ മുറകള്‍ അഭ്യസിപ്പിക്കുന്നത് തെറ്റായ രീതിയാണെന്ന് ആചാര്യന്‍ വ്യക്തമാക്കുന്നു. ആരോഗ്യമുള്ള മനസ്സും ശരീരവും വളരുന്ന കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും, വ്യക്തിത്വ വികസനത്തിനും, ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍ കുട്ടികളെ അതി കഠിനമായ മുറകള്‍ അഭ്യസിപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും. വളര്‍ന്നുവരുന്ന കുട്ടികളില്‍ ആവശ്യം പരിശീലിക്കേണ്ട ചെറിയ മുറകള്‍ മാത്രം അഭ്യസിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. കുട്ടികളുടെ ശരീരം ഏത് അഭ്യാസത്തിനും വഴങ്ങുന്നതാണ്. ശരീരം ഒടിച്ചുള്ള അഭ്യാസങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചാല്‍ അവരുടെ വളര്‍ച്ചയെ പോലും അത് പ്രതികൂലമായി ബാധിക്കുമെന്നും ആചാര്യന്‍ പറയുന്നു.  

കോട്ടയം കുമാരനല്ലൂരില്‍ എം.ജി. രാഘവന്‍ പിള്ളയുടെയും കമലാക്ഷിയമ്മയുടെയും മകനായാണ് 1962-ല്‍ യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍ ജനിക്കുന്നത്. ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷം രണ്ടര ദശാബ്ദത്തോളം പത്രമാധ്യമങ്ങളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദ്യരത്‌നം ഡോ. ആര്‍. രാഘവനില്‍നിന്ന് യോഗവിദ്യ അഭ്യസിച്ച ശേഷം 35 വര്‍ഷത്തോളമായി യോഗയിലൂടെ ജീവിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് നിത്യാനന്ദ യോഗാ കേന്ദ്രത്തില്‍ യോഗ അഭ്യസിക്കാന്‍ എത്തുന്നത്. ഫ്രാന്‍സ്, ജര്‍മനി, പാരീസ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നിരവധി സംഘങ്ങള്‍ യോഗ പഠിക്കാന്‍ ബാലചന്ദ്രന്റെ അടുക്കല്‍ എത്തുന്നുണ്ട്. വിദേശത്തുനിന്ന് എത്തി അഞ്ചുവര്‍ഷത്തോളം കോട്ടയത്ത് തങ്ങി യോഗ അഭ്യസിച്ചു പോയ സംഘങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘം രണ്ടുമാസമായി നിത്യാനന്ദ യോഗാ കേന്ദ്രത്തില്‍ യോഗ അഭ്യസിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.