Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ക്ഷേത്രക്കവര്‍ച്ചയ്‌ക്ക് ക്വട്ടേഷന്‍ നല്‍കുന്ന ദേവസ്വം ബോര്‍ഡ്

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ഒ.കെ. വാസുവിന് നേരത്തെ നല്ല സ്വാധീനമുണ്ടായിരുന്ന ക്ഷേത്രമായിരുന്നു പൊയ്‌ലൂര്‍ മടപ്പുര ക്ഷേത്രം എന്നാണറിയുന്നത്. രാഷ്‌ട്രീയമായ കാലുമാറ്റത്തെ തുടര്‍ന്ന് സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹം ക്ഷേത്രത്തെ തന്റെ നിയന്ത്രണത്തിലാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തിയിരുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 29, 2020, 05:00 am IST
inEditorial

ക്ഷേത്രത്തില്‍ മോഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചു എന്ന വാര്‍ത്ത ക്ഷേത്രവിശ്വാസികളില്‍ മാത്രമല്ല, മുഴുവന്‍ ജനാധിപത്യവിശ്വാസികളിലും ഞെട്ടലുണ്ടാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്തുള്ള പൊയ്‌ലൂര്‍ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ ഈ മാസം ഏഴാം തീയതിയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമുള്ള അഞ്ചോളം ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. പിന്നീട് അറസ്റ്റിലായ മോഷ്ടാക്കളാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ക്വട്ടേഷന്‍ ലഭിച്ചതു പ്രകാരമാണ് തങ്ങള്‍ മോഷണം നടത്തിയതെന്ന് വെളിപ്പെടുത്തിയത്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനും ഭംഗിയായി നടത്തിക്കൊണ്ടുപോകാനും ചുമതലപ്പെട്ടവര്‍ തന്നെ ക്ഷേത്രം കൊള്ളയടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവം ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ഒ.കെ. വാസുവിന് നേരത്തെ നല്ല സ്വാധീനമുണ്ടായിരുന്ന ക്ഷേത്രമായിരുന്നു പൊയ്‌ലൂര്‍ മടപ്പുര ക്ഷേത്രം എന്നാണറിയുന്നത്. രാഷ്‌ട്രീയമായ കാലുമാറ്റത്തെ തുടര്‍ന്ന്  സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹം ക്ഷേത്രത്തെ തന്റെ നിയന്ത്രണത്തിലാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ശ്രമം നടക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി നിലവിലുള്ള ക്ഷേത്രക്കമ്മിറ്റി, ക്ഷേത്രത്തെ സംരക്ഷിക്കാന്‍ കെല്‍പില്ലാത്തവരാണെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് ക്ഷേത്രം പിടിച്ചെടുക്കാനുമായിരുന്നു പ്രസിഡന്റിന്റെ നീക്കം. അതിനായി ഒ.കെ. വാസു മൂന്ന് സിപിഎം പ്രവര്‍ത്തകരെ ആറ് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷന്‍ ഏല്‍പിച്ചു. ഇത് സ്വീകരിച്ചവര്‍ തന്നെ ഈ വിവരം പുറത്തുപറഞ്ഞതോടെ ഒ.കെ. വാസു പ്രതിരോധത്തിലാവുകയായിരുന്നു.

സിപിഎമ്മുകാരനും സിപിഎം സര്‍ക്കാരിനാല്‍ നിയമിതനുമായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്വാഭാവികമായും ക്ഷേത്രക്കവര്‍ച്ചയ്‌ക്കുള്ള ക്വട്ടേഷന്‍ നല്‍കിയത് സ്ഥലത്തെ സിപിഎം ഗുണ്ടകള്‍ക്കാണ്. ഭക്തജനങ്ങളുടെ ശ്രമഫലമായി മോഷ്ടാക്കള്‍ പിടിയിലായപ്പോള്‍ സിപിഎമ്മിനും ഒ.കെ. വാസുവിനും അവരെ സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്വട്ടേഷന്‍ വിവരം പുറത്തു പറഞ്ഞത്. മോഷ്ടാക്കളുടെ വെളിപ്പെടുത്തലിന്റെ വീഡിയോ ക്‌ളിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുകയും ചെയ്തു.

1975 മുതല്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പൊയ്‌ലൂര്‍ മുത്തപ്പന്‍ മടപ്പുര ക്ഷേത്രം അടിക്കടി സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും വളരുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  ഉത്സവകാലത്ത് ഏറ്റവുമധികം ഭക്തരെത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക എന്ന ദുരാര്‍ത്തിയാണ് ഒ.കെ. വാസുവിന്റെയും സിപിഎമ്മിന്റെയും ഉദ്ദേശ്യമെന്ന് വ്യക്തം. ഇതിനുവേണ്ടി തയ്യാറാക്കിയ ആസൂത്രണമാണ് മോഷ്ടാക്കളുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.

ഇടതുപക്ഷ ഭരണത്തില്‍ ദേവസ്വം ബോര്‍ഡുകളുടെ ഭരണം നിരീശ്വരവാദികളുടെ കൈകളില്‍ എത്തിയതിന്റെ ദുരന്തഫലം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കേരളം അനുഭവിച്ചുകഴിഞ്ഞു. ഭക്തജനങ്ങളും വിശ്വാസികളും ഭക്തിപൂര്‍വ്വം ദേവസന്നിധിയില്‍ സമര്‍പ്പിക്കുന്ന പണവും മറ്റ് വസ്തുക്കളുമാണ് ദേവസ്വം ബോര്‍ഡുകളുടെ വരുമാനം. ഈ വരുമാനം ഉപയോഗിച്ച് ക്ഷേത്രവിശ്വാസത്തെ തകര്‍ക്കുന്ന തരത്തിലുള്ള നിലപാടുകളും ക്ഷേത്രധ്വംസനവും നടത്തുകയാണ്. ഗുരുവായൂരപ്പന്റെ ഭക്തരായ ലക്ഷക്കണക്കിനാളുകള്‍ സമര്‍പ്പിച്ച പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പൂന്താനത്തിന്റെ പേരിലുള്ള പുരസ്‌കാരം കൃഷ്ണസങ്കല്‍പത്തെ നീചവും നികൃഷ്ടവുമായ രീതിയില്‍ ആവിഷ്‌കരിച്ച കവിക്ക് നല്‍കിയതിലെ നീതികേടിനെ കോടതി പോലും ചോദ്യം ചെയ്തിരിക്കുന്നു. ദൈവനിന്ദ പതിവുപരിപാടിയാക്കിയ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന കെടുതികളില്‍ ഒടുവിലത്തെ സംഭവമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷന്‍. ക്ഷേത്രം നടത്തിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ട്രസ്റ്റുകളില്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് ക്ഷേത്രഭരണത്തെ കൊണ്ടുവരാനും  അതുവഴി ക്ഷേത്രങ്ങളില്‍ സാര്‍വ്വത്രികമായി മാര്‍ക്‌സിസ്റ്റ്‌വല്‍കരണം നടപ്പാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പൊയ്‌ലൂര്‍ മടപ്പുര ക്ഷേത്രത്തില്‍ നടന്ന സംഭവം ഏറെ ഗൗരവത്തോടെ കാണുകയും ക്ഷേത്രഭരണത്തിലുള്ള മാര്‍ക്‌സിസ്റ്റുവല്‍കരണത്തിനെതിരെ ജാഗരൂകരായിരിക്കാനും മുഴുവന്‍ ക്ഷേത്രവിശ്വാസികളും തയ്യാറാകണം.

Tags: ക്ഷേത്രംദേവസ്വം ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.