Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വിദ്യാര്‍ത്ഥി രാഷ്‌ട്രീയം: യോജിച്ചും വിയോജിച്ചും

സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥി സമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പതിവുപോലെ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കളുടെ ഭാവിയില്‍ ആശങ്കയുള്ള രക്ഷകര്‍ത്താക്കള്‍ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വിയോജിക്കുകയാണ്. പഠനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 10:05 pm IST
inEditorial

സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥി സമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പതിവുപോലെ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കളുടെ ഭാവിയില്‍ ആശങ്കയുള്ള രക്ഷകര്‍ത്താക്കള്‍ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വിയോജിക്കുകയാണ്. പഠനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും, പഠനം മുടക്കുന്ന സമരങ്ങളില്‍ മാനേജ്‌മെന്റിന് ഇടപെടാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പഠനത്തെ ബാധിക്കുന്ന സമരങ്ങള്‍ ഉണ്ടാകുന്നില്ലെന്നും, ആരെയും നിര്‍ബന്ധിച്ച് സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പോലീസിനാണെന്നും സിംഗിള്‍ ബെഞ്ച് വിധിയില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസം തടയുന്നത് വിദ്യാര്‍ത്ഥികളുടെയും, സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടയുന്നത് മാനേജ്‌മെന്റുകളുടെയും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറയുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസിനകത്ത് പ്രതിരോധത്തിലാവുമ്പോള്‍ മത-രാഷ്‌ട്രീയ സംഘടനകള്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച കോടതി, മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സമാനമായ ഉത്തരവുകള്‍ നടപ്പാക്കാതിരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും  ചെയ്തു.

വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനമാണ് കാമ്പസുകളിലെ സംഘര്‍ഷത്തിനു കാരണമെന്നും, കൊലപാതകം വരെ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയ കോടതി, അനിശ്ചിതകാല പഠിപ്പു മുടക്കിനെതിരെ കോടതിയെ സമീപിക്കാത്ത കലാലയ മേധാവികളെയും വിമര്‍ശിച്ചു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നത് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണെന്ന് കോടതി പറയുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്വകാര്യ മാനേജ്‌മെന്റ് കോളജുകളിലും, സിബിഎസ്ഇ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലുമൊന്നും സമരങ്ങളും പഠിപ്പുമുടക്കുമില്ല എന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്‌ട്രീയം പാടില്ലെന്ന് കോടതി പറയുന്നില്ല. അഭിപ്രായ രൂപീകരണത്തിന് സംഘടിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധിക്കുകയും ചെയ്യാം. എന്നാല്‍ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇരകളാക്കപ്പെടരുത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാഷ്‌ട്രീയ നിലപാടുകള്‍ അവതരിപ്പിക്കാനുള്ള  ഉചിതമായ വേദികള്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവയ്‌ക്കുന്നു.

വിധിയോട് വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്‌ട്രീയഭേദമെന്യെ വിയോജിക്കുകയല്ല, അതിനെ എതിര്‍ക്കുകതന്നെയാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കാതിരിക്കാനും സമരം ചെയ്യാതിരിക്കാനും കഴിയില്ലെന്ന ശക്തമായ നിലപാടാണ് വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വത്തിനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സാമ്പത്തികമായും മറ്റുതരത്തിലും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.  വിദ്യാഭ്യാസം വെറും കച്ചവടമാക്കി മാറ്റിയിട്ടുള്ള മാനേജ്‌മെന്റുകള്‍ക്കെതിരെ പോരാടിയിട്ടുള്ളതും വിജയിച്ചിട്ടുള്ളതും വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ്. മറ്റ് പല സംസ്ഥാനങ്ങളിലെയും കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യമില്ല. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരുമാണ്. വിദ്യാര്‍ത്ഥി സമരം നിരോധിക്കണമെന്ന പക്ഷക്കാര്‍ ഇതൊന്നും കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തം. അപ്പോഴും കലാലയാന്തരീക്ഷം സമാധാനപൂര്‍ണമാവണമെന്നതില്‍ രണ്ട് പക്ഷമുണ്ടാവരുത്. കാമ്പസിനു പുറത്തുള്ളവരുടെ അനാവശ്യ ഇടപെടലുകളാണ് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകുന്നത്. ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിന് വഴിയൊരുക്കുകയും ചെയ്യുന്നു. ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തന ശൈലി വിദ്യാര്‍ത്ഥി സംഘടനകളെ വഴിതെറ്റിക്കുന്നു. ഇതിന് മാറ്റമുണ്ടാവണം. ഇപ്പോഴത്തെ വിധി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആത്മപരിശോധനയ്‌ക്കുള്ള അവസരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.