ഒരു നിമിഷംപോലും കര്‍മം ചെയ്യാതിരിക്കുന്നവര്‍ ആരുമില്ല. പ്രകൃതിസിദ്ധമായിട്ടുള്ള രാഗദ്വേഷാദികള്‍ക്ക് വഴങ്ങി മനുഷ്യന് കര്‍മം ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നവന് മൂഢനാണ്. എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതാണ് നല്ലത്. ശരീരം നിലനില്‍ക്കണമെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. അതിനാല്‍ നിശ്ചയമായും ഒരുവന് കര്‍മം അനുഷ്ഠിക്കണം.
ഏറ്റവും പവിത്രമായിട്ടുള്ളതാണ് ജ്ഞാനം. ജ്ഞാനമാകുന്ന അഗ്നി സര്‍വപാപങ്ങളെയും നശിപ്പിച്ചു കളയുന്നു. ‘നഹി ജ്ഞാനേനസദൃശം പവിത്രമിഹ വിദ്യതേ’: അറിവിന് തുല്യമായി മറ്റൊന്നും ലോകത്തിലില്ല. പ്രജ്ഞാന ബ്രഹ്മ ശരിയായ അറിവ് ഇൗശ്വരനാണ്. അഗ്നി വിറകിനെ ദഹിപ്പിച്ച് ഇല്ലതാക്കുന്നതു പോലെ ജ്ഞാനമാകുന്ന അഗ്നി സകലപാപങ്ങളെയും നശിപ്പിക്കുന്നു. അജ്ഞാനത്താല്‍ ജ്ഞാനം മറയ്ക്കപ്പെടുമ്പോള്‍ ജീവികള്‍ മോഹബദ്ധരാകും.
വിദ്യയും വിനയവും കൂടുതലുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും പട്ടിയിലും ചണ്ഡാളനിലും ഈശ്വരചൈതന്യം കാണുന്ന ജ്ഞാനികള്‍ സമദര്‍ശികള്‍. ജ്ഞാനികളാണ് തത്വപരമായി ഇൗശ്വരനെ അറിയുന്നത്. ജന്മങ്ങള്‍കൊണ്ട് അനേകായിരം പുണ്യം സമ്പാദിച്ച് ജ്ഞാനിയായിത്തീരുന്നവന് ഇൗശ്വരനെ പ്രാപിക്കുന്നു. ബ്രഹ്മാക്ഷരമായ ഓംകാരം ഉച്ചരിച്ചുകൊണ്ടും പരബ്രഹ്മത്തെ അനുസ്മരിച്ചു കൊണ്ടും ദേഹം ഉപേക്ഷിക്കാന്‍ കഴിയുന്നവന് ശ്രേഷ്ഠഗതി ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: