പരബ്രഹ്മസ്വരൂപമായ മഹാദേവന്റെ എട്ട് ഭൈരവരൂപങ്ങളില് ഒന്നാമതാണ് കാലഭൈരവന്. വിനാശകാരിയായും വിനാശത്തെ തടുക്കുന്നവനുമായി സങ്കല്പ്പിക്കപ്പെടുന്ന ശിവരൂപം. കാലത്തിന്റെ അഥവാ സമയത്തിന്റെ അധിപന് കൂടിയാണ് കാലഭൈരവന്. കാലചക്രത്തെ നിയന്ത്രിക്കുന്ന ചൈതന്യം.
അഹങ്കാരത്തിന്റെ പ്രതീകമായി ബ്രഹ്മദേവന് ഉണ്ടായിരുന്ന അഞ്ചാമത്തെ ശിരസ്സ് കാലഭൈരവരൂപത്തില് അവതരിച്ച് മഹാദേവന് വെട്ടിയെടുത്തെന്നാണ് ഐതിഹ്യം. ശിവപത്നിയായ സതീദേവിയുടെ ശരീരഭാഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്ര(ശക്തി പീഠങ്ങള്‍)ങ്ങളിലെല്ലാം കാവല്‍ദേവതയാണ് കാലഭൈരവന്. സമയദോഷങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരിതങ്ങളെല്ലാം മാറാന്‍ കാലഭൈരവനെ മനമുരുകി പ്രാര്‍ഥിച്ചാല്‍ മതി.
മഹാദേവന്, ഭൈരവാവതാരമെടുത്തതിനു പിറകിലെ കഥയിങ്ങനെ: ഒരിക്കല്‍ മൂര്ത്തിത്രയത്തിനിടയില് ഒരു തര്‍ക്കം ഉടലെടുത്തു. തങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തിയെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില് ശക്തനാരെന്ന വാദപ്രതിവാദം ഉത്തരമില്ലാതെ നീണ്ടു. ഒടുവില്‍ പരിഹാരം കണ്ടെത്താനായി അവരൊരു തീരുമാനത്തിലെത്തി. പ്രശ്നം പരിഹരിക്കാന്‍ മഹാദേവന്റെ നേതൃത്വത്തില്‍ മഹാമുനിമാരും ഋഷിമാരും ജ്ഞാനികളുമെല്ലാം ഒത്തുകൂടി. മഹാദേവന് തന്നെയാണ് ശക്തിമാനെന്ന് എല്ലാവരും അംഗീകരിച്ചു.
പക്ഷേ അതു വകവെച്ചു കൊടുക്കാന്‍ ബ്രഹ്മാവ് ഒരുക്കമല്ലായിരുന്നു. പിന്നെയും തര്‍ക്കമായി. മഹാദേവനെ ബ്രഹ്മാവ് അപമാനിച്ചു. സംഹാരരുദ്രനായി മാറിയ മഹാദേവന് അഞ്ചു തലകളുകളുണ്ടായിരുന്ന ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടിയെടുത്തു. കോപമടങ്ങാതെ അതിഭീതിദമായ രൂപത്തില്‍ പ്രത്യക്ഷനായി. ലോകത്രയത്തിലുംഅതുകണ്ട് നടുങ്ങി. ഭൈരവന്റെ രൂപത്തില്‍ കൈയിലൊരു ദണ്ഡുമായി കറുത്ത പട്ടിയുടെ മുതുകിലേറി വരുന്ന ഭഗവാനെ കണ്ട് ഭയന്ന ബ്രഹ്മാവ് തന്റെ തെറ്റിന് ക്ഷമ ചോദിച്ചു. അതോടെ മഹാദേവന് കലിയടങ്ങി ശാന്തനായി. കൈയില്‍ ദണ്ഡുള്ളതിനാല്‍ ദണ്ഡ
പാണിയെന്നും കാലഭൈരവന് പേരുണ്ട്. കാലഭൈരവനെ ആരാധിക്കുന്ന സംന്യാസി സമൂഹമാണ് അഘോരികള്‍. ഹൈന്ദവരെപ്പോലെ ബുദ്ധമതക്കാരും ജൈനരും കാലഭൈരവനെ ആരാധിക്കുന്നു. ഇന്ത്യയില്‍ നൂറോളം കാലഭൈരവ ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. ഇവയില്‍ ഭൂരിഭാഗവും തമിഴ്നാട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: