Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി പരീക്ഷകളെ സംശയത്തിലാക്കി ലക്ഷ്യയും വീറ്റോയും

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരില്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളായ വീറ്റോയും ലക്ഷ്യയുമാണ് പിഎസ്‌സി പരീക്ഷകളെ വീണ്ടും സംശയത്തിലാക്കുന്നത്. പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ്മാരായ രഞ്ജന്‍ രാജും ഷിബു.കെ.നായരും നടത്തുന്ന പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് ഇന്നലെ റെയ്ഡ് നടത്തിയത്

അനീഷ് അയിലംbyഅനീഷ് അയിലം
Feb 24, 2020, 10:41 am IST
inKerala

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യതയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കി പരിശീലന കേന്ദ്രങ്ങള്‍. ക്രമക്കേട് കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്‌ക്ക് ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇവര്‍ക്ക് സഹായം ചെയ്ത് നല്‍കിയ പോലീസ് കോണ്‍സ്റ്റബിള്‍ ഗോകുലും പഠിച്ചത് വിവാദ പിഎസ്‌സി പരിശീലന കേന്ദ്രമായ വീറ്റോയില്‍. ഇവരുടെ ചിത്രം വച്ച് ഫ്‌ളക്‌സുകളും നോട്ടീസുകളും അടിച്ച് പരസ്യവും നടത്തിയിരുന്നു.  

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരില്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളായ വീറ്റോയും ലക്ഷ്യയുമാണ് പിഎസ്‌സി പരീക്ഷകളെ വീണ്ടും സംശയത്തിലാക്കുന്നത്. പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ്മാരായ രഞ്ജന്‍ രാജും ഷിബു.കെ.നായരും നടത്തുന്ന പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് ഇന്നലെ റെയ്ഡ് നടത്തിയത്.  

ഷിബുവിന്റെ ഭാര്യയുടെ പേരിലാണ് തമ്പാനൂരിലുള്ള ലക്ഷ്യ. രഞ്ജന്‍ രാജിന്റെ സുഹൃത്തുക്കളാണ് തമ്പാനൂരും വെഞ്ഞാറമൂട്ടിലുമുള്ള വീറ്റോയുടെ നടത്തിപ്പുകാര്‍.  പിഎസ്‌സി പരിശീലനം നടത്തുന്ന തന്റെ സുഹൃത്ത് വഴിയാണ് ഉത്തരങ്ങള്‍  കണ്ടെത്തിയതെന്നാണ് കോണ്‍സ്റ്റബിള്‍ പരീക്ഷാക്കേസില്‍ ഗോകുല്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. എന്നാല്‍ അന്ന് ആ സുഹൃത്തിലേക്ക് അന്വേഷണം നീങ്ങിയില്ല. ഇടതുപക്ഷ യൂണിയന്‍ പ്രവര്‍ത്തകനായ രഞ്ജന്‍ രാജാണ് ഗോകുലിനെ സഹായിച്ചതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പിഎസ്‌സിക്കെതിരായ പരാതികളില്‍ ആദ്യം പേരെടുത്ത് പറഞ്ഞിരുന്ന സ്ഥാപനങ്ങളാണ് വീറ്റോയും ലക്ഷ്യയും.  

ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് രഞ്ജന്‍ രാജ് തുടങ്ങിയ വീറ്റോ  വെഞ്ഞാറമൂട്ടിലും പിന്നീട് തമ്പാനൂരിലേക്കും വിവിധ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഷിബു ചുരുങ്ങിയ നാളുകള്‍ കൊണ്ട് കേരളത്തിലുടനീളം ലക്ഷ്യക്ക് ബ്രാഞ്ചുകള്‍ സ്ഥാപിച്ചു. ഇവിടെ നിന്നും നല്‍കുന്ന പുസ്തകങ്ങളിലെ ചോദ്യങ്ങള്‍ പരീക്ഷയില്‍ ആവര്‍ത്തിക്കുന്നു എന്ന് കാട്ടി നിരവധി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. പിഎസ്‌സിയിലെ ചോദ്യ പേപ്പര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി രഞ്ജനും  ഷിബുവിനും അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ നടത്തിയ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുമായി ബന്ധപ്പെട്ടും ഈ രണ്ടു സ്ഥാപനങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.  

കഴിഞ്ഞ ദിവസത്തെ കെഎഎസ് പരീക്ഷയ്‌ക്ക് നിരവധി ഉദ്യോഗസ്ഥരാണ് ഈ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തിയത്. ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ നല്‍കിയ ചോദ്യങ്ങള്‍ പരീക്ഷയക്ക് ഉള്‍പ്പെട്ടിരുന്നെന്നും വിവരം പുറത്ത് വരുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് കെഎഎസ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു എന്ന് വാട്‌സാപ്പില്‍ സന്ദേശമിട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

Tags: പിഎസ് സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

Kerala

രേഖകള്‍ വ്യക്തമല്ലെന്ന് കോടതി; എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം മടക്കി

Career

പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം

Kerala

എല്ലാ നടപടികളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ അറിയാം; 2023 മാര്‍ച്ച് മുതല്‍ പിഎസ്‌സി സേവനങ്ങള്‍ പ്രൊഫൈല്‍ വഴി മാത്രം

Career

വിവിധ തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം; ഒറ്റത്തവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.