Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാക് വെടിയുണ്ടകള്‍ക്കു പിന്നാലെ സൈന്യവും എന്‍ഐഎയും

ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴയില്‍ എത്തിയ എന്‍ഐഎ സംഘം വെടിയുണ്ടകള്‍ വിശദമായി പരിശോധിച്ചു. കൂടാതെ വെടിയുണ്ടകള്‍ ആദ്യം കണ്ട ലോറി ഡ്രൈവര്‍ ജോഷിയില്‍ നിന്ന് ഏറെ നേരം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊച്ചിയില്‍ നിന്നുള്ള രണ്ടംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Feb 24, 2020, 09:12 am IST
inKerala
കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍, (കണ്ടെത്തിയ വെടിയുണ്ടകള്‍)

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍, (കണ്ടെത്തിയ വെടിയുണ്ടകള്‍)

കുളത്തൂപ്പുഴ (കൊല്ലം): വഴിയോരത്തു കണ്ടെത്തിയ, യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന പാക് നിര്‍മിത വെടിയുണ്ടകളുടെ ഉറവിടം തേടി കേന്ദ്ര സംസ്ഥാന പോലീസ് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കി. കുളത്തൂപ്പുഴ-തെന്മല സംസ്ഥാന പാതയോരത്ത് മുപ്പതടിപ്പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതം തന്നെയെന്ന് സ്ഥിരീകരിച്ചു. ദേശീയ അന്വേഷണ എജന്‍സി (എന്‍ഐഎ), മിലിറ്ററി ഇന്റലിജന്‍സ് എന്നിവയുടെ ഉന്നത സംഘം കൊല്ലത്തെത്തി അന്വേഷണം തുടങ്ങി. സംസ്ഥാന പോലീസും സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കാളികളാണ്. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളിലുള്ളവരും ഫോറന്‍സിക്, വിരലടയാള വിദഗ്‌ദ്ധര്‍, ബോംബ് സ്‌ക്വാഡ്, ആര്‍മറി വിഭാഗങ്ങളും കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകള്‍ പരിശോധിച്ചു. 

ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴയില്‍ എത്തിയ എന്‍ഐഎ സംഘം വെടിയുണ്ടകള്‍ വിശദമായി പരിശോധിച്ചു. കൂടാതെ വെടിയുണ്ടകള്‍ ആദ്യം കണ്ട ലോറി ഡ്രൈവര്‍ ജോഷിയില്‍ നിന്ന് ഏറെ നേരം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊച്ചിയില്‍ നിന്നുള്ള രണ്ടംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം മേജര്‍ മുകേഷിന്റെ നേതൃത്വത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലവും പരിസരവും വിശദമായി പരിശോധിച്ചു. മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ഉണ്ടകള്‍ ഇപ്പോഴും ഉപയോഗിക്കുന്നില്ലെന്ന് തീര്‍ത്തും പറയാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് മിലിറ്ററി ഇന്റലിജന്‍സ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്‌കുമാര്‍ ഗുരുഡും കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തി.

വെടിയുണ്ടകള്‍ കേരള പോലീസില്‍ നിന്നു കാണാതായവയോ പോലീസിന്റെ ഭാഗമായവയോ അെല്ലന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി അനില്‍ ജോണ്‍ കുരുവിള അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. 

ശനിയാഴ്ച കണ്ടെത്തിയ വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറി) എന്നെഴുതിയത് കണ്ടെത്തിയതോടെയാണ്  എന്‍ഐഎയെ വിവരമറിയിച്ചത്. പാക്കിസ്ഥാന്‍ സൈന്യം ദീര്‍ഘ ദൂര മെഷീന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തിരകളാണ് കണ്ടെത്തിയതെന്ന് അന്വേഷണം നടത്തുന്ന ഏജന്‍സികളെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. തിരകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാച്ച് നമ്പര്‍ അനുസരിച്ച് മുപ്പത് വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ വെടിയുണ്ടകളെന്നാണ് സൂചന.

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിക്കും. വെടിയുണ്ടകള്‍ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസിലായെന്നും കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Tags: keralaവെടിയുണ്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.