Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നമസ്‌തേ ട്രംപ്

ട്രംപിന്റെ സന്ദര്‍ശനത്തെ വളരെ ആവേശത്തോടെയാണ് അമേരിക്കയും ഇന്ത്യയും കാണുന്നത്. സന്ദര്‍ശനത്തിനിടെ നടത്തുന്ന ചര്‍ച്ചകളോ ഒപ്പുവയ്‌ക്കുന്ന കരാറുകളോ മാത്രമല്ല, ഡൊണാള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും ശരീരഭാഷപോലും ശ്രദ്ധേയമാകും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 24, 2020, 05:00 am IST
in Editorial

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍ എത്തുകയാണ്. ‘നമസ്‌തേ ട്രംപ്’ എന്ന പേരില്‍ അഹമ്മദാബാദില്‍ വന്‍ വരവേല്‍പ്പാണ് ട്രംപിനും സംഘത്തിനും ഒരുക്കുന്നത്. താജ്മഹല്‍ സന്ദര്‍ക്കുന്ന ട്രംപ് നാളെ ദല്‍ഹിയില്‍ ഔദ്യോഗിക ചര്‍ച്ചകളും നടത്തും. ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.  1959ല്‍ ഐസന്‍ ഹോവറും 69ല്‍ റിച്ചാര്‍ഡ് നിക്‌സനും 78ല്‍ ജിമ്മി കാര്‍ട്ടറും അവരുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശകരുടെ ഭാഗമായി ദല്‍ഹിയിലും വന്നിരുന്നെങ്കിലും 2000ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ബില്‍ ക്ലിന്റണ്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദിശമാറ്റിയത്. പിന്നീട് വന്ന എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. രണ്ടുതവണ പ്രസിഡന്റായ ബാരക് ഒബാമ രണ്ടുതവണയും ഇവിടെയെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ കന്നി സന്ദര്‍ശനമാണിത്. ഒബാമയെ സ്വീകരിക്കാന്‍ അവസരം കിട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റുമാകും ട്രംപ്.

ട്രംപിന്റെ സന്ദര്‍ശനത്തെ വളരെ ആവേശത്തോടെയാണ് അമേരിക്കയും ഇന്ത്യയും കാണുന്നത്. സന്ദര്‍ശനത്തിനിടെ നടത്തുന്ന ചര്‍ച്ചകളോ ഒപ്പുവയ്‌ക്കുന്ന കരാറുകളോ മാത്രമല്ല, ഡൊണാള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും ശരീരഭാഷപോലും ശ്രദ്ധേയമാകും. വ്യക്തിബന്ധത്തിലും സൗഹൃദത്തിലും നയതന്ത്ര ബന്ധത്തില്‍ എങ്ങനെ സ്വാധീനം ചെലുത്താമെന്ന് നല്ലതുപോലെ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് നരേന്ദ്ര മോദി. ഒരേ സമയം ചൈനീസ് പ്രസിഡന്റിന്റെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും സൗഹൃദം ഒരേ അളവില്‍ നേടാന്‍ കഴിഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി. രാജ്യത്തിന്റെ നിലപാടിലും നിശ്ചയത്തിലും മാറ്റംവരുത്താതെ എല്ലാവരുടെയും പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞ നേതാവ്. മോദിയുമായുള്ള സൗഹൃദം തെളിയിക്കാന്‍ കൂടിയാണ് ട്രംപിന്റെ വരവ് എന്നുപറഞ്ഞാലും അതിശയോക്തിയില്ല.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് ട്രംപിന് രാജകീയ വരവേല്‍പ്പ് ഒരുക്കുന്നതെന്നതും ശ്രദ്ധേയം. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ച രാജ്യമാണ് അമേരിക്ക. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ അമേരിക്ക ചുവന്നപരവതാനി വിരിച്ച് സ്വീകരിച്ചുവെന്നതും ചരിത്രം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കിട്ടാത്ത സ്വീകരണവും സ്വീകാര്യതയുമാണ് അമേരിക്ക മോദിക്ക് നല്‍കിയത്. മോദിയുടെ സമീപനവും ഇടപെടലും അതിന് കാരണമായിട്ടുണ്ട്. പ്രോട്ടോകോള്‍ ലംഘിച്ച് മോദിയെ മ്യൂസിയം കാണിക്കാന്‍ കൊണ്ടുപോയ ബാരക് ഒബാമയും മോദിക്ക് സ്വീകരണം ഒരുക്കിയ വേദിയില്‍ പ്രാസംഗികനായെത്തിയ ഡൊണാള്‍ഡ് ട്രംപും നയതന്ത്ര ചര്‍ച്ചകള്‍ക്കപ്പുറം രാഷ്‌ട്രത്തലവന്മാര്‍ തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ആഴം വരച്ചിട്ടു. അതിന്റെ തുടര്‍ച്ചയായി വേണം അഹമ്മദാബാദിലെ നമസ്‌തെ ട്രംപ് പരിപാടിയെ വീക്ഷിക്കാന്‍.

ആയുധ ഇടപാട്, ആണവ കരാര്‍, തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് സൂചന. വ്യാപാര വാണിജ്യ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. വിദേശ സന്ദര്‍ശനങ്ങളിലെല്ലാം രാജ്യത്തിന്റെ വാണിജ്യ വ്യാപാര താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ സമീപനവും സമാനം. അതുകൊണ്ടുതന്നെ നാളെ നടക്കുന്ന ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണം കിട്ടുന്ന വിഷയങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. ട്രംപിന് ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്‌ട്രീയ താത്പര്യവുമുണ്ടാകാം. ഉടനെ വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ലഭിക്കുകയെന്ന അജണ്ട. ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ ഒരു നിര്‍ണായക ശക്തിയാണെന്ന് തെളിയിച്ചത് നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങളാണ്. അതിനു മുന്‍പ് ഇന്ത്യന്‍ വംശജരെ കാര്യമായി ഗൗനിച്ചിരുന്നില്ല. രാഷ്‌ട്രീയമായാലും നയതന്ത്രപരമായാലും ഇന്ത്യ സന്ദര്‍ശിക്കുകയെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന് ഇന്ത്യയേക്കാള്‍ പ്രാധാന്യം അവര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല. ട്രംപിന് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ ഇല്ലാത്ത വിവാദത്തിന് മോദി വിരുദ്ധ മാധ്യമങ്ങള്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. മോദിക്ക് വിസ നിഷേധിച്ചപ്പോള്‍ സന്തോഷത്തോടെ തുള്ളിച്ചാടിയവരാണ് ഈ മാധ്യമങ്ങള്‍. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്ക് ചെവികൊടുക്കാതെ നമുക്ക് ട്രംപിന് നമസ്‌തേ പറയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

പുതിയ വാര്‍ത്തകള്‍

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.