രാമകൃഷ്ണോ ദയാനന്ദോ രവീന്ദ്രോ രാമമോഹനഃ
രാമതീര്‍ഥോളരവിന്ദശ്ച വിവേകാനന്ദ ഉദ്യശാഃ
ഗോസ്വാമി തുളസീദാസിന്റെ കുലത്തില്‍ ജനിച്ചു. പഞ്ചാബിലെ ഗുജ്റന്‍വാലാ ജില്ലയിലെ തീര്ഥരാമന് 28 ാം വയസ്സില്‍ കോളേജ് അധ്യാപക വൃത്തി ഉപേക്ഷിച്ച് സംന്യാസദീക്ഷ സ്വീകരിച്ചു. പിന്നീട് രാമതീര്ഥന് എന്ന പേരില്‍ പ്രസിദ്ധനായി. അദ്ദേഹം വേദാന്ത പ്രചാരണമെന്ന മഹത്തായ കര്‍മം, വിശിഷ്യ വിദേശികള്‍ക്കിടയില്‍ ഏറ്റെടുത്തു നടത്തി. സ്വാമി വിവേകാനന്ദനെപ്പോലെ ഇദ്ദേഹവും വിദേശരാജ്യങ്ങള്‍ സഞ്ചരിച്ച് വേദാന്തചര്ചകള് നടത്തുകയും അനേകം വിദേശികളെ അനുയായികളാക്കുകയും ചെയ്തു. ഉര്‍ദു, പാര്‍സി ഭാഷകളില്‍ നേരത്തേ പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം പിന്നീട് സംസ്കൃതവും അഭ്യസിച്ചു. ഗണിതമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന വിഷയം. ഋഷികേശിന് സമീപമുള്ള വനത്തില്‍ കഠിന തപസ്സ് അനുഷ്ഠിച്ചു. ദേശഭക്തിയും നിര്‍ഭയതയും അദ്വൈത വേദാന്തമതവും പ്രചരിപ്പിച്ച ഇദ്ദേഹം അധ്യാത്മനിഷ്ഠവും ഭക്തിമയവുമായ ജീവിതം നയിച്ച് ഭാരതീയ വേദാന്തജ്യോതി വിദേശങ്ങളിലടക്കം എത്തിച്ച് 33 ാമത്തെ വയസ്സില്‍ ഗംഗാനദിയില്‍ ജലസമാധിയടഞ്ഞു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: