Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ശിവകേവലോഹം…’

ഇന്ന് മഹാശിവരാത്രി

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Feb 21, 2020, 04:00 am IST
in Samskriti

‘ധര്‍മത്തെത്തരേണമേ

ധനത്തെത്തരേണമേ

നിര്‍മലമൂര്‍ത്തേ കാമ

ഭോഗങ്ങള്‍ നല്‍കേണമേ  

ഗുണവും സല്‍കീര്‍ത്തിയും  

സുഖവും നല്‍കേണമേ

ഗുണവാരിധേ! സ്വര്‍ഗ

മോക്ഷങ്ങള്‍ നല്‍കേണമേ’

അഗ്നിപുരാണത്തിലെ ശിവപ്രാര്‍ഥനയാണിത്. പ്രപഞ്ചത്തിന്റെ സമസ്തവ്യാപാരങ്ങളേയും സൃഷ്ടി, സ്ഥിതി, സംഹാരം എന്ന് മൂന്നായി അധ്യാത്മജ്ഞാനികള്‍ വിഭജിച്ചിരിക്കിരുന്നു. ഇവയ്‌ക്കായി മൂന്ന് ഈശ്വരരൂപങ്ങളും. സൃഷ്ടിക്ക് ബ്രഹ്മാവ്, സ്ഥിതിയ്‌ക്ക് വിഷ്ണു, സംഹാരത്തിന് ശിവനും. ഈ ബ്രഹ്മാണ്ഡത്തിന്റെ ഊര്‍ജനിലയമാണ് മഹാദേവന്‍. ആ താണ്ഡവം യഥാര്‍ഥത്തില്‍ ഊര്‍ജനൃത്തമാണ്. ബ്രഹ്മാവി

നും വിഷ്ണുവിനും ഒരുപടി മുകളിലാണ് ശിവന്‍. ശങ്കരനെ ആരാധിച്ചതുമൂലം വിഷ്ണുഭഗവാന് സുദര്‍ശനചക്രം ലഭിച്ചു. അതുകൊണ്ട് ദൈത്യന്മാരെ സംഹരിക്കുകയും ചെയ്തു. ശിവാരാധനയുടെ പരകോടിയിലാവണം മഹാവിഷ്ണു ശിവസഹസ്രനാമ സ്‌തോത്രം ചൊല്ലിപ്പോയത്.  

ശിവമഹിമയറിയാന്‍ ഈ സ്‌തോത്രഖണ്ഡം മതിയാകും:  

‘ധ്യാനാധാരോളപരിച്ഛേദ്യോ

ഗൗരീഭര്‍താഗണേശ്വരഃ

അഷ്ടമൂര്‍ത്തിര്‍വിശ്വമൂര്‍ത്തി

സ്ത്രിവര്‍ഗസ്വര്‍ഗസാധനഃ’ (4)  

അര്‍ഥം; ധ്യാനത്തിന് ആധാരമായവന്‍, ദേശം, കാലം, വസ്തു ഇവയുടെ അതിരിട്ടു തിരിക്കാന്‍ വയ്യാത്തവന്‍, പാര്‍വതീകാന്തന്‍, പ്രഥമഗണങ്ങളുടെ ഈശ്വരന്‍, ജലം, വായു, ആകാശം, സൂര്യന്‍, ചന്ദ്രന്‍, ഭൂമി, യജമാനനന്‍ എന്നീ എട്ടുമൂര്‍ത്തികളുള്ളവന്‍, അഖിലബ്രഹ്മാണ്ഡമായ വിരാട് പുരുഷന്‍, ധര്‍മം, അര്‍ഥം, കാമം ഇവയും സ്വര്‍ഗപ്രാപ്തിയും സാധിച്ചു തരുന്നവന്‍.  

വിഷ്ണുഭഗവാന്റെ ഈ സ്വരപ്രശംസയ്‌ക്കപ്പുറം ശിവമാഹാത്മ്യത്തിന് മറ്റെന്തു പ്രമാണപത്രമാണു വേണ്ടത്?  

കുഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിയാണ് മഹാശിവരാത്രി ആചരണം എന്ന് ഓരോ ഹൈന്ദവനും അറിയുക.

ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും ശ്രീപാ ര്‍വതിയും കൂടി ഭഗവാന്‍ ശിവനോട് ഒരു ചോദ്യമുന്നയിച്ചു. ‘ഏതുവ്രതത്താല്‍ സന്തുഷ്ടനായിട്ടാണ് അങ്ങ് അത്യുത്തമ സുഖം പ്രദാനം ചെയ്യുന്നത്?  ഏതു വ്രതമനുഷ്ഠിച്ചാല്‍ ഭക്തജനങ്ങള്‍ക്ക് സൗഖ്യവും മോക്ഷവും ലഭിക്കും?’  

പരമശിവന്റെ മറുപടി, സൂതന്‍ ഋഷിമാര്‍ക്ക് ശിവപുരാണത്തില്‍ ഇങ്ങനെ പറഞ്ഞു കൊടുക്കുന്നു:  ശിവന് അനേകം വ്രതങ്ങളുണ്ട്. എല്ലാം സൗഖ്യവും മോക്ഷവും പ്രദാനം ചെയ്യുന്നവയും. പത്തു വ്രതങ്ങളാണ് അതില്‍ പ്രധാനം. ‘ദശശൈവവ്രതങ്ങള്‍’ എന്നവ അറിയപ്പെടുന്നു. ഇവയില്‍ ഏറ്റവുമധികം ശക്തി ശിവരാത്രി വ്രതത്തിനാണ്. ഇതല്ലാതെ മറ്റൊരു വ്രതവും മനുഷ്യര്‍ക്ക് ഹിതകരമല്ല. ഈ വ്രതം സകലര്‍ക്കും ഉത്തമധര്‍മസാധനമാകുന്നു. നിഷ്‌കാമമോ, സകാമമോ ആയ മനോഭാവമുള്ള സകലമനുഷനുഷ്യര്‍ക്കും, വര്‍ണങ്ങള്‍, ആശ്രമങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ദാസന്മാര്‍, ദാസികള്‍ ദേവന്മാര്‍ മുതലായി സകലദേഹധാരികള്‍ക്കും ഈ ശ്രേഷ്ഠവ്രതം ഹിതകരം തന്നെ. മാഘമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശി ശിവരാത്രി വിശേഷമാഹാത്മ്യമുള്ളതു തന്നെ. അര്‍ധരാത്രി വരെ ആ തിഥിയുള്ള ദിവസമാണ് വ്രതത്തിന് അത്യുത്തമം.

ശിവരാത്രിവ്രതത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശിവപുരാണത്തില്‍ ഒരു കഥയുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിലൊരു യുദ്ധമുണ്ടായി. ബ്രഹ്മാവ് ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. അതിനെതിരെ പാശുപതാസ്ത്രം വിഷ്ണു തൊടുത്തു. ലോകം മുഴുവന്‍ ചുറ്റി നടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ മഹാവിഷ്ണുവിനോ, ബ്രഹ്മാവിനോ കഴിഞ്ഞില്ല. രണ്ടുപേരും പകച്ചു നില്‍ക്കവേ അവരുടെ മധ്യത്തില്‍ ഒരു ശിവലിംഗം ഉയര്‍ന്നു വന്നു. അതിന്റെ രണ്ടഗ്രങ്ങളും അദൃശ്യമായിരുന്നു. കണ്ടുപിടിക്കാനായി ബ്രഹ്മാവ് മേല്‍പ്പോട്ടും കീഴ്‌പോട്ടും സഞ്ചരിച്ചു. ഒടുവില്‍ ഇരുവരുടെയും ഇടയില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രത്തെ ഉപസംഹരിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസം കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി രാത്രിയിലായിരുന്നു. എല്ലാവര്‍ഷവും പ്രസ്തുത രാത്രി ഒരു വ്രതമായി അനുഷ്ഠിക്കണമെന്നും അതിന് ശിവരാത്രിവ്രതമെന്ന് പേരായിരിക്കണമെന്നും ശിവന്‍ അരുളി.  

മഹാപഞ്ചവിഷങ്ങളിലൊന്നാണ് കാളകൂടം. കാലനെക്കൂടി ദഹിപ്പിക്കുന്നത് എന്നര്‍ഥം. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ആവിര്‍ഭവിച്ച ദുഷ്ടാംശമായ കാളകൂടവിഷം ശിവന്‍ ലോകരക്ഷാര്‍ഥം ഭക്ഷിച്ചു.

അതിന്റെ അനുസ്മരണമാണ് ശിവരാത്രി. ഹലാഹലം കുടിച്ച് നീലകണ്ഠനായ ശിവനെ ആരാധിക്കുക. ആര്‍ക്കും വിഷബാധയേല്‍ക്കില്ല.  

ശിവരാത്രി മഹാത്മ്യത്തിലും അഗ്നിപുരാണത്തിലും ശിവപുരാണത്തിലും ശിവരാത്രിവ്രതം നോറ്റ്, പുണ്യാത്മാക്കളായി മാറ്റിയ അനേകം പാപാത്മാക്കളുടെ കഥപറയുന്നുണ്ട്. ഒരു സുന്ദരസേനന്റെയും സുകുമാരന്റെയും കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം.  

ശിവരാത്രിവ്രതം കേവലം ഉറക്കമിളയ്‌ക്കലല്ല. വ്രതം അവസാനിപ്പക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനയും സൂതന്‍ ഋഷിമാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു.  

‘ദേവദേവ മഹാദേവ

ശരണാഗതവത്സല

വ്രതേനാനേന ദേവേശ

കൃപാംകുരു മമോപരി

മയാഭക്ത്യനുസാരേണ  

വ്രതമേതല്‍ കൃതം ശിവ

ന്യൂനം സമ്പൂര്‍ണതാം യാതു

പ്രസദാത്തവ ശങ്കര!’

അര്‍ഥം: ദേവദേവമഹാദേവ, ശരണാഗതവത്സല, ദേവേശ്വര, ഈ വ്രതം കൊണ്ടു സന്തുഷ്ടനാകേണമേ, അവിടുന്ന് എന്റെമേല്‍ കരുണ ചെയ്യേണമേ! ശിവശങ്കരാ, ഞാന്‍ ഭക്തിക്കനുസരണമായി ഈ വ്രതം അനുഷ്ഠിക്കുന്നു.

9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പുതിയ വാര്‍ത്തകള്‍

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.