തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ വെടിയുണ്ട കാണാതായ സംഭവവുമായി ബന്ധപ്പെട്ടഅന്വേഷണത്തില്‍ വെടിയുണ്ടയുടെ കാലി കെയ്സുകള് ഉരുക്കി മുദ്ര ഉണ്ടാക്കിയെന്ന് സംശയം. എസ്എപി ക്യാമ്പിലെ പോഡിയത്തില്‍(പ്രസംഗ പീഠം)സ്ഥാപിച്ച പോലീസ് മുദ്ര ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കൂടാതെ 350 വ്യാജ ക്യാട്രിജുകളും ക്യാമ്പില്‍ നിന്നും പിടിച്ചെടുത്തു. അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിടിവീഴുമെന്ന് സൂചന.
ഇന്നലെ രാവിലെ മുതല്‍ എസ്എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയയിരുന്നു. തുടര്‍ന്നാണ് 350 വ്യാജ വെടിയുണ്ടകള്‍ കണ്ടത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെടിയുണ്ടകളുടെ കേയ്സുകള്‍(പുറംചട്ട) ഉരുക്കി മുദ്ര നിര്‍മിച്ചതായി കണ്ടെത്തിയത്. സ്പെഷ്യല്‍ ആംഡ് പൊലീസ് എന്ന് എഴുതിയതിനു മുകളില്‍ ശംഖു മുദ്രയും അശോക സ്തംഭവും പതിപ്പിച്ച പിത്തളയിലുള്ള മുദ്രയ്ക്ക് 2.40 കിലോ തൂക്കമുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്എപിക്യാംപില് എന്നാണ് മുദ്ര സ്ഥാപിച്ചതെന്ന കാര്യം അടക്കമുള്ളവ പരിശോധിക്കും.
നഷ്ടപ്പെട്ട വെടിയുണ്ടകള്‍ക്ക് പകരമാണ് വ്യാജ കാട്രിഡ്ജ് ഉണ്ടാക്കിയത്. വ്യാജ കാട്രിഡ്ജ് ഉണ്ടാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ ഇക്കാര്യങ്ങള്‍ നടക്കില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. 12,061 കാര്‍ട്രിഡ്ജുകള്‍ കുറവെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ആയുധശേഖരത്തിലുള്ള കുറവ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് എസ്എപി കമാന്‍ഡന്റ് ചുമതലയില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിടിവീഴുമെന്ന സൂചനയാണ് നല്‍കുന്നത്.അതേസമയം ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ 11 പോലീസുകാരുടെ പേരില്‍ പേര്‍ക്കൂട പോലീസ് കേസെടുത്തിരുന്നു. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: