മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ഒരാളാണ് സുരേഷ് ഗോപിയെന്നും തന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി എല്ലാ സഹായവും ചെയ്തത് അദ്ദേഹമാണെന്നും വെളിപ്പെടുത്തി സംവിധായകന് ജോണി ആന്റണി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെയും സഹായ മനോഭാവത്തെയും കുറിച്ച് ജോണി ആന്റണി വെളിപ്പെടുത്തിയത്.
തന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായി വന്ന സാഹചര്യം ഉണ്ടായിരുന്നു. സഹായത്തിന് ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആണ്. കുട്ടിയുടെ ചികിത്സയ്ക്കു പണം ആവശ്യപ്പെട്ട് കഴിഞ്ഞപ്പോള്‍ വളരെ പെട്ടെന്നു തന്നെ പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയില്‍ നിന്നും സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും സുരേഷ് ഗോപി ചെയ്തു തന്നുവെന്നും ജോണി ആന്റണി പറയുന്നു. കൂടാതെ ഒഴിവു സമയം കണ്ടെത്തി കുട്ടിയെ കാണാന്‍ അദ്ദേഹം നേരിട്ട് വരികയും ചെയ്തുവെന്നും ജോണി വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന സുരേഷ് ഗോപി മികച്ച നടനെന്നതിലുപരി നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ പുറത്തിറങ്ങിയ സുന്ദരപുരുഷനെന്ന ചിത്രത്തിന് വേണ്ടി സഹസംവിധായകനായി പ്രവര്‍ത്തിക്കുമ്പോള്‍ മുതലാണ് സുരോഷ് ഗോപിയുമായുള്ള ആത്മബന്ദം തുടങ്ങുന്നതെന്നും അതിപ്പോള്‍ വരനെ ആവശ്യുമുണ്ടെന്ന സിനിമയിലെത്തി നില്‍ക്കുന്നെന്നും ജോണി ആന്റണി പറഞ്ഞു.
അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്മാന് നായകനായ ചിത്രത്തില്‍ കൈയ്യടി നേടിയത് സുരേഷ് ഗോപിയാണ്. അദ്ദേഹത്തിന്റെ നീണ്ട ഇടവേളക്ക് ശേഷമുള്ള രണ്ടാം തിരിച്ചു വരവ് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തില്‍ ജോണി ആന്റണി അവതരിപ്പിച്ച കഥാപാത്രമായ സരസനായ ബോസ് ഡോക്ടറും കൈയ്യടി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: