* വിളയ്‌ക്ക് പുതയിട്ടാല്‍, വിള വിളവ് തരും
വിളകള്‍ക്ക് പുതയിട്ടാല്‍ അമിതമായ ജല ബാഷ്പീകരണം തടഞ്ഞ് ഈര്‍ച്ച സംരക്ഷണത്തിനും കള വളര്‍ച്ച ചെറുത്ത് സസ്യത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നതിനും ഇതുവഴി സാധിക്കും. ഇതുമൂലം വിള കൂടുതല്‍ വിളവ് തരും.
* കായീച്ചയ്‌ക്ക് തുളസിക്കെണി
തുളസിയില ചതച്ച് വെള്ളം ചേര്‍ത്ത് ഒരു പാത്രത്തിലാക്കി കൃഷിയിടത്ത് പലഭാഗത്തായി വയ്‌ക്കുക. തുളസിച്ചാറിന്റെ ഗന്ധം കായീച്ചകളെ പാത്രത്തിലേക്കാകര്‍ഷിക്കും. പിന്നീടവയെ കൂട്ടത്തോടെ കൊല്ലാം.
* വിള പരിക്രമത്തിലൂടെ വിളമികവ്
വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുമ്പോള്‍ അവയില്‍ വേരുപടം മണ്ണില്‍ ആഴ്ന്നിറങ്ങാത്തവയും ആഴ്ന്നിറങ്ങിയവയുമുണ്ട്. ചില വിളകള്‍ പ്രത്യേക മൂലകങ്ങള്‍ മാത്രമെ എടുക്കുന്നുള്ളു. ബാക്കി മണ്ണില്‍ ഉപയോഗരഹിതമായി മാറുന്നു. വിളപരിക്രമം വഴി ഈ പോഷകങ്ങള്‍ ഉപയോഗപ്പെടുത്താനും അതുവഴി നല്ല വിളവ് ലഭിക്കാനും ഇടവരുന്നു.
* മഞ്ഞളിപ്പ് മാറാന്‍ കൂവയിലയും കാഞ്ഞിര ഇലയും
തെങ്ങോലയുടെ മഞ്ഞളിപ്പ് മാറാന്‍ കൂവയില, കാഞ്ഞിര ഇല എന്നിവ തെങ്ങിന്റെ കടയ്‌ക്കല്‍ ഇട്ട് മണ്ണിട്ടുമൂടിയാല്‍ മതി.
* വണ്ടുകളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍
വണ്ടുകള്‍ ഇലകളുടെ ഹരിതകം കാര്‍ന്നു തിന്നുന്നു. തുടര്‍ന്ന് ഇല കരിഞ്ഞു പോകും. 2% വേപ്പെണ്ണ എമല്‍ഷന്‍ തളിച്ച് വണ്ടുകളെ നിയന്ത്രിക്കാം.
* വളങ്ങളില്‍ രാജാവ് വെര്‍മി വാഷ്
സസ്യ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകമൂലകങ്ങള്‍, ജീവകങ്ങള്‍, ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയെ എളുപ്പത്തില്‍ സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്ന നേര്‍പ്പിച്ച ദ്രാവകരൂപത്തിലുള്ള വെര്‍മി വാഷ് മറ്റു വളങ്ങളുടെ മുന്നിലാണ്.
* തെങ്ങു തന്നെ തെങ്ങിന് വളം
തെങ്ങിന്റെ ഓലയില്‍ നൈട്രജനും മടലില്‍ പൊട്ടാഷ്, സോഡിയം, കാത്സ്യം, മഗ്നീഷ്യം ഇവയും ക്ലാഞ്ഞിലില്‍ ഫോസ്ഫറസും ധാരാളമായി ഉണ്ട്. അതിനാല്‍ തെങ്ങിന്‍ തടത്തില്‍ തെങ്ങിന്റെ അവശിഷ്ടങ്ങള്‍ ഇടുന്നത് നല്ല വളമാണ്.
വിത്തുപാകിയതിനുശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചുകൊടുക്കണം. തൈ ചീയല്‍ രോഗം ഉണ്ടാകില്ല.
* മണ്ണിന്റെ പൊലിമയ്‌ക്ക് മണ്ണിലെ കളകള്‍
കളകള്‍ മണ്ണിലെ മൂലകങ്ങളോടൊപ്പം സൂര്യപ്രകാശം വളിച്ചെടുക്കുന്നുണ്ട്. ഈ കളകള്‍ മണ്ണില്‍ അഴുകി ചേരുമ്പോള്‍ മണ്ണിന് നഷ്ടപ്പെട്ട മൂലകങ്ങളാണ് തിരിച്ചു ലഭിക്കുന്നത്. മണ്ണിന്റെ വിള പൊലിമ തിരിച്ചു ലഭിക്കുന്നതിനുള്ള ഒരു ഉപാധിയാണിത്.
* അമ്ല ഗുണമുള്ള മണ്ണിന് വളം എല്ലുപൊടി
അമ്ല സ്വഭാവമുള്ള കേരളത്തിലെ മണ്ണില്‍ ഏറ്റവും അനുയോജ്യമായ വളമാണ് എല്ലുപൊടി. എല്ലുപൊടിയില്‍ അടങ്ങിയിട്ടുള്ള ഫോസ്ഫറസ് വിളകള്‍ക്ക് ഉത്തമമാണ്.
* ചാഴിക്ക് പ്രതിവിധി വേര്‍ട്ടി സീലിയം മിത്ര കുമിള്‍
* വരയന്‍ പുഴുക്കളെ തടയാന്‍ ഗോമൂത്ര – കാന്താരി മിശ്രിതം
വെള്ളരി വര്‍ഗ്ഗ വിളകളില്‍ വരയന്‍ പുഴുക്കള്‍ ഇലകളെ തിന്നുതീര്‍ക്കും. ചിലപ്പോള്‍ കായ്കളെയും ആക്രമിക്കും. ഗോമൂത്ര – കാന്താരി മിശ്രിതം ഫലപ്രദമാണ്. കൂനന്‍പുഴുവിന്റെ ആക്രമണത്തിനും ഇതാണ് പ്രതിവിധി.
പയറില്‍ നിന്നും മറ്റും ചാഴി നീരൂറ്റി കുടിക്കുകയും അതുമൂലം അതിന്റെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം വെര്‍ട്ടിസീലിയം ചേര്‍ത്ത് തളിച്ചുകൊടുത്താല്‍ ചാഴിയേയും ചിത്രകീടത്തേയും പ്രതിരോധിക്കാം.
* ചെടിയുടെ കട ചീയലിന് സ്യൂഡോമോണാസ് മിത്ര കുമിള്‍
ചെടിയുടെ കടഭാഗത്ത് ചീച്ചില്‍ ഉണ്ടാകുകയും ഇലകള്‍ മഞ്ഞളിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. ഇത് തടയാന്‍ 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് നല്‍കിയാല്‍ മതി. വാട്ട രോഗവും ഇല്ലാതാകും.
* മീലിമുട്ടയെ തടയാന്‍ വെര്‍ട്ടിസീലിയം മിത്ര കുമിള്‍
ചില ചെടികളില്‍ വെളുത്ത സൂക്ഷ്മ ജീവികളെ ഇലകളുടെ അടിവശത്തായി കാണാം. ഇതോടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. മീലിമൂട്ടയാണിതിന് കാരണം. വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കലാണ് പരിഹാരം.
* കായീച്ചയെ തടുക്കാന്‍ ബിവേറിയ മിത്ര കുമിള്‍
കായീച്ചയുടെ ആക്രമണമുണ്ടായാല്‍ കായ്കള്‍ പുഴുകുത്തി മൂപ്പെത്തുന്നതിനു മുന്‍പ് പഴുക്കുന്നു. കായ അഴുകി താഴെ വീഴുന്നു. ബിവേറിയ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുത്താല്‍ ഇതിന് ഒരുവിധ പരിഹാരമായി. അല്ലാത്ത പക്ഷം കെണിയും ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: