Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിലെ അഴിമതി: ഒടുവില്‍ ‘ആഭ്യന്തര’ അന്വേഷണം

സംസ്ഥാന പോലീസ് മേധാവി നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്തയോട് നിര്‍ദേശിച്ചു. വെടിയുണ്ടകള്‍ കാണാതായത് അടക്കമുള്ള ഗുരുതര പരാമര്‍ശങ്ങളുണ്ടായിട്ടും അവയെ അവഗണിച്ച് മുന്നോട്ടുപോകാനായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 10:54 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്തയോട്  നിര്‍ദേശിച്ചു. വെടിയുണ്ടകള്‍ കാണാതായത് അടക്കമുള്ള ഗുരുതര പരാമര്‍ശങ്ങളുണ്ടായിട്ടും അവയെ അവഗണിച്ച് മുന്നോട്ടുപോകാനായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തീരുമാനം.  

എന്നാല്‍, ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നോട്ടീസ് അയയ്‌ക്കുകയും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വന്നതിനും പിന്നാലെയാണ് ചുവടുമാറ്റം. സിഎജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പിനെക്കുറിച്ചും പോലീസില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുമുള്ള ഓരോ പരാമര്‍ശവും അന്വേഷിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസും ആഭ്യന്തര വകുപ്പും സിഎജിക്ക് നല്‍കിയ വിശദീകരണങ്ങളും പരിശോധിക്കണം. എത്രയും വേഗം  റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. എന്നാല്‍, പോലീസ് മേധാവിക്ക് എതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറി അന്വേഷിച്ചാല്‍ പോരെന്ന നിലപാടിലാണ് പ്രതിപക്ഷം.  

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സാധാരണയാണെന്നും അത് നിയമസഭ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ നിലപാടെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതേ നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നും രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള തരത്തിലാണ് സ്പീക്കറും മന്ത്രിമാരും പ്രതികരിച്ചത്.  

സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണം വേണമെന്ന ആവശ്യവും തള്ളിക്കളഞ്ഞിരുന്നു. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച വകമാറ്റല്‍ ചെലവുകള്‍ക്കെല്ലാം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശം വന്നാല്‍ കനത്ത തിരിച്ചടിയാകും. അത് ഒഴിവാക്കാനാണ് ആഭ്യന്തര സെക്രട്ടറിയെക്കൊണ്ടുള്ള അന്വേഷണം.

Tags: പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.