Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഭവങ്ങളുടെ പ്രതിഫലനം സ്വപ്നം

മനസ്സ് തന്നെയാണ് സ്വപ്‌ന ലോകമാകുന്നതും അതിനെ കാണുന്നതും. ഈ സമയം ബുദ്ധിയ്‌ക്ക് വിവേക വിചാരം ചെയ്യാനാകില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ബുദ്ധിയ്‌ക്ക് മനസ്സിന് മേലേ നല്ല നിയന്ത്രണമുണ്ട്. ജാഗ്രത്തിലെ അനുഭവങ്ങളെ തുടര്‍ന്നുള്ള വാസനകളും സങ്കല്പങ്ങളുമാണ് സ്വപ്‌നമായിത്തീരുന്നത്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 18, 2020, 10:46 pm IST
inSamskriti

ശ്ലോകം 98

സ്വപ്‌നോ ഭവത്യസ്യ വിഭക്ത്യവസ്ഥാ

സ്വമാത്രശേഷേണവിഭാതി യത്ര

സ്വപ്‌നേ തു ബുദ്ധിഃ സ്വയമേവ ജാഗ്രത്

കാലീന നാനാവിധ വാസനാഭിഃ

ശ്ലോകം 99

കര്‍ത്രാദി ഭാവം പ്രതിപദ്യ രാജതേ

യത്ര സ്വയംഭാതി ഹ്യയം പരാത്മാ

ധീമാത്രകോപാധിരശേഷ സാക്ഷീ

ന ലിപ്യതേ തത്കൃത കര്‍മ്മലേശൈഃ

യസ്മാദസംഗസ്തത ഏവ കര്‍മ്മഭിര്‍

ന ലിപ്യതേ കിഞ്ചിദുപാധിനാ കൃതൈഃ

സൂക്ഷ്മ ശരീരത്തിന്റെ മാത്രമായ അവസ്ഥയാണ് സ്വപ്‌നം. സ്വപ്‌നത്തില്‍ ബുദ്ധി മറ്റുള്ളതില്‍ നിന്നെല്ലാം വേര്‍പെട്ടിരിക്കുന്നു. ജാഗ്രത്തില്‍ നേടിയ വിവിധ വാസനകള്‍ മൂലം താന്‍ കര്‍ത്താവെന്നും മറ്റുമുള്ള ഭാവങ്ങള്‍കൊണ്ട് സ്വയമേവ വിളങ്ങുന്നു. സ്വയം പ്രകാശകനായും സര്‍വ്വ സാക്ഷിയുമായും സ്വമഹിമയില്‍ വിരാജിക്കുന്ന പരമാത്മാവിന് ഇവിടെ ബുദ്ധി മാത്രമാണ് ഉപാധി.എന്നാല്‍ ബുദ്ധിയുടെ കര്‍മ്മങ്ങളൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ഒട്ടലില്ലായ്‌മ കൊണ്ടാണ് ഉപാധികളുടെ കര്‍മ്മങ്ങള്‍ ആത്മാവിനെ ബാധിക്കാത്തത്.

സൂക്ഷ്മ ശരീരമാകുന്ന ഉപാധിയിലൂടെ ആത്മാവ് വ്യാപരിക്കുന്ന അവസ്ഥയാണ് സ്വപ്‌നം. ഉണര്‍ന്നിരിക്കുമ്പോള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളുടെ വാസനയെ തുടര്‍ന്ന് തന്റെ ഉള്ളില്‍ താന്‍ സൃഷ്ടിക്കുന്ന പ്രപഞ്ചമാണ് സ്വപ്‌നം. ജാഗ്രത്തില്‍ സ്ഥൂല ശരീരവും സൂക്ഷ്മ ശരീരവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്വപ്‌നത്തില്‍ സൂക്ഷ്മ ശരീരത്തില്‍ മാത്രം അഭിമാനം വച്ചു പുലര്‍ത്തുന്നു. അന്തഃകരണം മാത്രമാണ് പ്രകാശിക്കുന്നത്. ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്ന ബുദ്ധി അന്തഃകരണത്തെ അഥവാ മനസ്സിനെ സൂചിപ്പിക്കുന്നു. വിവേക ബുദ്ധി എന്ന് അര്‍ത്ഥമില്ല.

സ്വപ്‌നത്തില്‍ ഇന്ദ്രിയങ്ങള്‍ക്കൊന്നും ഒരു പ്രവര്‍ത്തനവുമില്ല.മനസ്സ് തന്നിലെ വിക്ഷേപങ്ങളെ സ്വയം ദര്‍ശിച്ച് അതില്‍ ഭ്രമിക്കുന്നു. സ്വപ്‌നത്തിനെ കാണുന്നയാളും അതിലെ കാഴ്ചകളും ഒന്നു തന്നെയാണ്.

മനസ്സ് തന്നെയാണ് സ്വപ്‌ന ലോകമാകുന്നതും അതിനെ കാണുന്നതും. ഈ സമയം ബുദ്ധിയ്‌ക്ക് വിവേക വിചാരം ചെയ്യാനാകില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ബുദ്ധിയ്‌ക്ക് മനസ്സിന് മേലേ നല്ല നിയന്ത്രണമുണ്ട്. ജാഗ്രത്തിലെ അനുഭവങ്ങളെ തുടര്‍ന്നുള്ള വാസനകളും സങ്കല്പങ്ങളുമാണ് സ്വപ്‌നമായിത്തീരുന്നത്.

ജാഗ്രത്തില്‍ അനുഭവിക്കുകയോ സങ്കല്പിക്കുകയോ ചെയ്യാത്തതൊന്നും സ്വപ്‌നത്തില്‍ കാണില്ല.ദേശവും കാലവും യുക്തിയുമൊക്കെ കൂടി കലര്‍ന്നിരിക്കും. ജാഗ്രത്തിന്റെ തുടര്‍ച്ചയാണ് സ്വപ്‌നം. അവിടെ അനുഭവിക്കാത്തത് സ്വപ്‌നത്തില്‍ വരില്ല. ജന്മനാ അന്ധനായ ഒരാളുടെ സ്വപ്‌നത്തില്‍ നിറങ്ങളോ രൂപങ്ങളോ ഉണ്ടാകില്ല. ഉള്ളിലെ നാടകമാണ് സ്വപ്‌നം. അതിലെ അഭിനേതാക്കളും കഥാപാത്രങ്ങളും സൂത്രധാരനും കാഴ്ചക്കാരുമൊക്കെ നാം തന്നെ. നമ്മള്‍ പലപ്പോഴായി കണ്ടതും അനുഭവിച്ചതുമൊക്കെ ഒരു ബന്ധവുമില്ലാത്ത തരത്തില്‍ എന്നാല്‍ വളരെ വിചിത്രമായ രീതിയില്‍ സ്വപ്‌നത്തില്‍ പ്രകടമാകുന്നു. സ്വപ്‌നാഭിമാനിയായ ജീവന്‍ സ്വപ്‌നത്തില്‍ അകപ്പെട്ട് സുഖവും ദുഃഖവും അനുഭവിക്കുന്നു. എത്ര കാലം സ്വപ്‌നമുണ്ടോ അത്രയും കാലം അത് വാസ്തവമായി തന്നെ തോന്നും. ശുദ്ധ ചൈതന്യമായ പരമാത്മാവ് സ്വപ്‌നത്തിലും എല്ലാറ്റിനേയും പ്രകാശിപ്പിച്ച് അവയൊന്നും തന്നെ ബാധിക്കാത്ത തരത്തില്‍ ഇരിക്കുന്നു. ആത്മചൈതന്യം അന്തഃകരണമാകുന്ന ഉപാധിയില്‍ പ്രതിഫലിക്കുന്നതിനാലാണ് സ്വപ്‌നാഭിമാനി ഉണ്ടാകുന്നത്. സാക്ഷി മാത്രമായ ആത്മാവിനെ മനോബുദ്ധികളുടെ പ്രവര്‍ത്തനങ്ങളൊന്നും ഒരു തരത്തിലും ബാധിക്കില്ല.എല്ലാ അവസ്ഥകളിലും ആത്മാവ് നിസ്സംഗനും ഒന്നും ഏല്‍ക്കാത്ത നിര്‍ലിപ്തനായുമിരിക്കുന്നു. ജാഗ്രദ്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളില്‍ അകത്തോ പുറത്തോ സംഭവിക്കുന്ന എല്ലാ അനുഭവങ്ങള്‍ക്കും സാക്ഷിയായി, ഒന്നിലും ഇടപെടാതെ അതിനെയൊക്കെ പ്രകാശിപ്പിച്ചിരിക്കുന്നത് ആത്മാവാണ്. ഉപാധികളായ ശരീരത്തിന്റെയോ ഇന്ദ്രിയങ്ങളുടേയോ മനസ്സിന്റെയോ ബുദ്ധിയുടേയോ പ്രവര്‍ത്തിയൊന്നും നിത്യ മുക്തനായ ആത്മാവിനെ മലിനമാക്കില്ല. എന്നാല്‍ ജഡമായ ഇവയ്‌ക്കൊക്കെ നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും ആത്മചൈതന്യം കൂടിയേ തീരൂ.മറ്റുള്ളവയുടെ ധര്‍മ്മങളൊന്നുമേശാതെ ആത്മാവ് സ്വമഹിമയില്‍ വിരാജിക്കുന്നു. ഈ ലോകത്ത് എല്ലാ ജീവജാലങ്ങളും വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നത് സൂര്യന്റെ സാന്നിദ്ധ്യത്തിലാണ്. ഇവയെ എല്ലാം പ്രകാശിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെങ്കിലും അവയുടെ ധര്‍മ്മങ്ങളൊന്നും സൂര്യനെ ബാധിക്കുന്നില്ല. അതുപോലെയാണ് ആത്മസൂര്യനും. അതിനെ മലിനപ്പെടുത്താന്‍ ഒന്നിനുമാകില്ല. അത് എല്ലാ ഉപാധികളേയും പ്രകാശിപ്പിച്ച് നിലകൊള്ളുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.