Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദ ദര്‍ശനം

തസ്മിന്‍ യദ്യക്ഷംആത്മന്വാദ് തദ്വൈ ബ്രഹ്മവിദോ വിദുഃ). ഈ പദങ്ങളും ആശയവും പില്‍ക്കാലസംസ്‌കൃതസാഹിത്യത്തില്‍ ഹൃദയവുമായി ബന്ധപ്പെടുത്തി ധാരാളം കാണാം. പില്‍ക്കാലസാംഖ്യത്തില്‍ വിശദമാക്കുന്ന ത്രിഗുണസിദ്ധാന്തത്തിന്റെ ആദ്യസൂചനയായി അതിലെ ഗുണകല്പനയെ കാണാം.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 18, 2020, 10:40 pm IST
inSamskriti

എട്ടു ദിക്കുകളുടെ ദേവതകളും മറ്റു ചില ദേവതകളും ചേര്‍ന്ന് ഭ്രൂണത്തെ ഉണ്ടാക്കിയശേഷം സൂഷാ എന്ന പ്രസവദേവതയുടെ സഹായത്താല്‍ ഗര്‍ഭപാത്രബന്ധനത്തെ നീക്കി പ്രസവം നടത്തുന്നു എന്നു പറയുന്നു.  

പില്‍ക്കാലത്തെ പഞ്ചവായുസിദ്ധാന്തത്തിന്റെ തുടക്കവും ഇതില്‍കാണാം. പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍ എന്ന നാലു വായുക്കളെ പറയുന്നുണ്ട്. ഈ നാലുപ്രാണങ്ങളെ ഇവനില്‍ തുന്നിച്ചേര്‍ത്തത് ആരാണ്? ആരാണ് ഇവനെ നിയന്ത്രിക്കുന്നത്? എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നതുകാണാം (കോ അസ്മിന്‍ പ്രാണം അവയത് കോ അപാനം വ്യാനം ഉ സമാനം അസ്മിന്‍ കോ ദേവേധിശിശ്രായ പുരുഷേ അഥര്‍വവേദം 10. 2. 13). ഈ വേദത്തില്‍ തന്നെ മറ്റൊരിടത്ത് ഒമ്പതു പ്രാണന്മാരെ പറയുന്നുണ്ട് (നവ പ്രാണാന്‍ നവഭിസ്സമ്മിമീതേ). വേറൊരിടത്ത് ഏഴു പ്രാണന്മാരെ പരാമര്‍ശിക്കുന്നു

(അഥര്‍വവേദം 2. 12. 7). തൈത്തിരീയബ്രാഹ്മണവും (1. 2. 3. 3) സപ്തപ്രാണന്മാരെ പറയുന്നു. അഥര്‍വവേദത്തിലെ ഒരു മന്ത്രത്തില്‍ (15. 15.16. 17) ഏഴു തരം പ്രാണ, അപാനവ്യാനന്മാരെ വിവരിക്കുന്നു. ഏഴിന്ദ്രിയങ്ങളേയും പരാമര്‍ശിക്കുന്നു (10. 2. 6). മറ്റൊരു മന്ത്രത്തില്‍ (10. 8. 43) മൂന്നു ഗുണങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടതും നവദ്വാരങ്ങളുള്ളതുമായ താമരയെ വര്‍ണ്ണിക്കുന്നു (പുണ്ഡരീകം നവദ്വാരം ത്രിഭിര്‍ഗുണേഭിരാവൃതം.  

തസ്മിന്‍ യദ്യക്ഷംആത്മന്വാദ് തദ്വൈ ബ്രഹ്മവിദോ വിദുഃ). ഈ പദങ്ങളും ആശയവും പില്‍ക്കാലസംസ്‌കൃതസാഹിത്യത്തില്‍ ഹൃദയവുമായി ബന്ധപ്പെടുത്തി ധാരാളം കാണാം. പില്‍ക്കാലസാംഖ്യത്തില്‍ വിശദമാക്കുന്ന ത്രിഗുണസിദ്ധാന്തത്തിന്റെ ആദ്യസൂചനയായി അതിലെ ഗുണകല്പനയെ കാണാം.  

പ്രാണാദി വായുക്കളുടെ കര്‍മ്മവും സ്വഭാവവും കണ്ടെത്തുന്നതിന്റെ തുടക്കമേ അഥര്‍വവേദത്തില്‍ കാണുന്നുള്ളൂ.  

പ്രാണനാണ് ജീവിതത്തിനടിസ്ഥാനം എന്നും അതിന് ക്ഷതം, ഭയം എന്നിവബാധിക്കുകയില്ല എന്നും കരുതിക്കാണുന്നു.  

ഭൂമിയും ആകാശവും പോലെ, ദിനരാത്രങ്ങള്‍ പോലെ, സൂര്യചന്ദ്രന്മാരെപ്പോലെ, ബ്രാഹ്മണ, ക്ഷത്രിയന്മാരെപ്പോലെ, സത്യവും അസത്യവും പോലെ, ഭൂതവും ഭാവിയും പോലെ പ്രാണനും നിത്യമാണ് എന്നും കരുതിയിരുന്നു. മരണത്തില്‍ നിന്നും രക്ഷിക്കാന്‍ പ്രാണനോടും അപാനനോടും പ്രാര്‍ത്ഥിക്കുന്നതും കാണാം (പ്രാണാപാനൗ മൃത്യോര്‍മാ പാതം സ്വാഹാ). തന്ത്ര, യോഗഗ്രന്ഥങ്ങളില്‍ കാണുന്ന ഇഡ, പിംഗളാ, സുഷുമ്‌നാ എന്നീ നാഡികളെയോ പ്രാണായാമത്തേയോ അഥര്‍വവേദത്തില്‍ പരാമര്‍ശിച്ചുകാണുന്നില്ല. മനസ്സും ചിത്തവും രണ്ടായി ഗണിച്ചിരിക്കുന്നു (3. 6. 8).  

മനസ്സ് എന്നാല്‍അന്തഃകരണമാണെന്നും ചിത്തം എന്നാല്‍ മനോവൃത്തിവിശേഷമാണെന്നും (ചിന്താ)സായണന്‍ വ്യാഖ്യാനിക്കുന്നു. ഒരേ പോലെ ചിന്തിക്കുന്നവരെ കുറിക്കാന്‍ ചിത്തിനഃ എന്ന പദം ചിലേടത്തു (3. 13. 5) പ്രയോഗിച്ചു കാണുന്നു. ഹൃദയത്തെ ബോധത്തിന്റെ ഇരിപ്പിടമായി പറയുന്നു. ഒരു മന്ത്രത്തില്‍ (3. 26. 6)അല്ലയോ മിത്രാവരുണന്മാരെ ഈ സ്ത്രീയുടെ ഹൃദയത്തില്‍ (ഹൃത്) നിന്നും ചിത്തത്തെ (ചിന്താശേഷി) മാറ്റിയാലും, തീരുമാനത്തിലെത്താനുള്ള കഴിവിനെഇല്ലാതാക്കിയാലും, എന്റെ സ്വാധീനത്തിലാക്കിയാലും എന്നു  പ്രാര്‍ത്ഥിക്കുന്നതു കാണാം.  

ചരകസംഹിതാ മുതലായ പില്‍ക്കാലവൈദ്യഗ്രന്ഥങ്ങളില്‍ പറയുന്ന ഓജസ്സിനെ അഥര്‍വവേദം (2. 18) പരാമര്‍ശിക്കുന്നുണ്ട്. അഗ്‌നിയാണ് ഓജസ്സ് എന്നും അതിനെ തനിക്കു നല്‍കണമെന്നും ഒരു പ്രാര്‍ത്ഥന കാണാം (ഓജോസി ഓജോ മേ ദാഃ സ്വാഹാ അഥര്‍വവേദം 2. 18. 1). ഓജസ്സ് ശരീരസ്ഥിതിക്കു കാരണമായ എട്ടാമത്തെ ധാതു ആണെന്നു സായണന്‍ വിശദമാക്കുന്നു.  

ക്ഷേത്രജ്ഞസ്യ തദോജസ്തു കേവലാശ്രയഇഷ്യതേ. യഥാ സ്‌നേഹഃ പ്രദീപസ്യ യഥാഭ്രം അശനിത്വിഷഃ (എങ്ങിനെയാണോ ദീപം എണ്ണയേയും മിന്നല്‍ മേഘത്തേയും ആശ്രയിച്ചിരിക്കുന്നത് അതേ പോലെ ഓജസ്സ്ആത്മാവിനെ മാത്രം ആശ്രയിച്ചിരിക്കുന്നു) എന്നു ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു എന്നും സായണന്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.