കുവൈറ്റ്: വിദ്യാഭ്യാസം മൂല്ല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു ജീവിക്കാനുള്ള ഉപാധിയാണെന്ന്് ഡോ.രാജു നാരായണ സ്വാമി ഐഎഎസ്. വിദ്യാഭ്യാസമെന്നത്
കേവലം ജോലി നേടാനുള്ള മാര്‍ഗ്ഗം മാത്രമല്ല. സത്യം അനേഷിച്ചു കണ്ടെത്താനും, സഹിഷ്ണുതയും മാനവികതയും നിലനിര്‍ത്താനും, സ്നേഹിക്കാനും, മൂല്ല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു ജീവിക്കാനുള്ള ഉപാധികൂടിയാണ്. കുവൈറ്റിന്റെ നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു നാരായണ സ്വാമി.
വിദ്യാഭ്യാസ രംഗത്തും കേരളീയസാമൂഹ്യ രംഗത്തും നായര്‍ സര്‍വീസ് സൊസൈറ്റി ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റം സമൂഹത്തിനാകെ വെളിച്ചം പകര്‍ന്നു നല്ികിയെന്നും, രാജു നാരായണ സ്വാമി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് പ്രസാദ് പദ്മനാഭന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍, ര്ക്ഷാധികാരി സുനില്‍ മേനോന്, ട്രഷറര്‍ ഹരികുമാര്‍, വനിതാ കണ്‍വീനര്‍ ഡോ. മഞ്ജുഷ രാജേഷ് എന്നിവര്‍ സംസാരിച്ചു.
കുഴല്‍ മന്ദം രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന മൃദുതരംഗം കാണികള്‍ക്ക് വേറിട്ടൊരു അനുഭവമായി. ജ്യോതി ദാസിന്റെ അഷ്ടപദിയും, ശ്രീനാഥ് -പാര്‍വതി മേനോന് ടീമിന്റെ സംഗീത വിരുന്നും മറക്കാനാവാത്ത
അനുഭൂതി പകര്ന്നുനല്കി. നൂപുര ധ്വനിയുടെയും, അമ്പിളി ബാബുവിന്റെയും നേതൃത്വത്തില്‍ വിവിധ കരയോഗങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും മികച്ചനിലവാരം പുലര്‍ത്തി. ജനബാഹുല്യം കൊണ്ടും ദൃശ്യ – ശ്രാവ്യ മേന്മ കൊണ്ടും സംഘാടനത്തിലെ മികവ് കൊണ്ടും മന്നം ജയന്തി പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: