Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എട്ടുപുരികള്‍ ഒത്തുചേരുന്ന സൂക്ഷ്മശരീരം

വിവേകചൂഡാമണി 66

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 18, 2020, 04:30 am IST
inSamskriti

അടുത്ത 6 ശ്ലോകങ്ങളിലായി സൂക്ഷ്മ ശരീരത്തേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളേയും പറയുന്നു.

ശ്ലോകം 96

വാഗാദി പഞ്ച ശ്രവണാദി പഞ്ച

പ്രാണാദി പഞ്ചാഭ്രമുഖാനി പഞ്ച

ബുദ്ധ്യാദ്യവിദ്യാപി ച കാമകര്‍മ്മണി

പുര്യഷ്ടകം സൂക്ഷ്മശരീരമാഹുഃ

വാക്ക് മുതലായ പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍, കാത് മുതലായ പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ച പ്രാണന്‍മാര്‍, ആകാശം മുതലായ പഞ്ചസൂക്ഷ്മഭൂതങ്ങള്‍, ബുദ്ധി തുടങ്ങിയ നാല് അന്തഃകരണങ്ങള്‍, അവിദ്യ, കാമം, കര്‍മ്മം എന്നിങ്ങനെ എട്ട് പുരികള്‍ ഒത്ത് ചേരുന്നതാണ് സൂക്ഷ്മ ശരീരം.

ഇതില്‍ ആദ്യം പറഞ്ഞതായ ഇന്ദ്രിയങ്ങളും പ്രാണന്മാരും  ഭൂതങ്ങളുമടങ്ങുന്ന 4 പഞ്ചകത്തേയും അന്തഃകരണത്തേയും നേരത്തേ വിശദീകരിച്ചു. ഇവയെ കൂടാതെ പറയുന്ന അവിദ്യ, കാമം, കര്‍മ്മം എന്നിവ കൂടിയായാല്‍ പുര്യഷ്ടകമെന്ന് വിളിക്കുന്ന സൂക്ഷ്മ ശരീരമായി. അവിദ്യ  കാമ  കര്‍മ്മങ്ങള്‍ പരസ്പരം ബന്ധപ്പെട്ടവയാണ്.

ആദ്ധ്യാത്മിക സത്യത്തെ അറിയാതിരിക്കുന്നതാണ് അവിദ്യ. അവനവനെക്കുറിച്ച് അറിയാതിരിക്കല്‍ തന്നെയാണ് ഇത്.

ഒരു വസ്തുവിന്റെ സ്വരൂപമെന്തന്നറിയാതെയിരിക്കുമ്പോള്‍ അതിനെ പറ്റി തെറ്റായി കരുതാന്‍ ഇടയാകും.ഇത് സങ്കല്പത്തിന് കാരണമാകും. അതില്‍ അഭിമാനിക്കുന്ന ഭിന്ന വ്യക്തിത്വമായ ജീവഭാവന ഉണ്ടാകുകയും ചെയ്യും. സങ്കല്പ ജീവന്‍മാര്‍ സ്ഥലകാല പരിമിതികളില്‍ പെട്ട് കഷ്ടപ്പെടും.

പരമാത്മാ സ്വരൂപനായ ഞാന്‍ പൂര്‍ണ്ണനാണ് എന്നതാണ് ശരിയായ അറിവ്. പക്ഷേ അതിന് പകരം എനിക്ക് പൂര്‍ണ്ണതയില്ല എന്ന തോന്നലുണ്ടാകും. ഈ അപൂര്‍ണ്ണതാ ബോധമാണ് അജ്ഞാനം അഥവാ അവിദ്യ.

പൂര്‍ണ്ണതയെ നേടാനായി പലതും സങ്കല്പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അതാണ് കാമം. ഈ കാമനകളെ നിറവേറ്റാനായി പല പ്രവര്‍ത്തനങ്ങളില്‍  ചെന്ന് ചാടുന്നു.ഇതാണ് കര്‍മ്മം. അവിദ്യ തന്നെയാണ് സങ്കല്പത്തിലൂടെ കാമമായതും അതിനെ നേടിയെടുക്കാനായി കര്‍മ്മമായിത്തീര്‍ന്നതും.

ശ്ലോകം 97

ഇദം ശരീരം ശൃണു സൂക്ഷ്മ സംജ്ഞിതം

ലിംഗം ത്വപഞ്ചീകൃതഭൂത സംഭവം

സവാസനം കര്‍മ്മഫലാനുഭാവകം

സ്വാജ്ഞാനതോളനാദിരൂപാധിരാത്മനഃ

പഞ്ചീകരണം ചെയ്യാത്തതായ സൂക്ഷ്മഭൂതങ്ങളില്‍ നിന്നുണ്ടായ ഈ സൂക്ഷ്മ ശരീരത്തെ “ലിംഗ “ ശരീരമെന്നും പറയുന്നു.

വാസനകളോടുകൂടിയ ഇത് ജീവന്റെ മുന്‍ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലത്തെ അനുഭവിപ്പിക്കുന്നു. തന്റെ സ്വരൂപത്തെക്കുറിച്ചുള്ള അജ്ഞാനത്താല്‍ കല്പിതമായ ഇത് ആത്മാവിന്റെ ഉപാധിയാണ്.

സൂക്ഷ്മ ശരീരത്തെ ലിംഗശരീരമെന്ന് വിളിക്കാന്‍ കാരണം അതില്‍ മുന്‍പ് ആര്‍ജ്ജിച്ചതായ വാസനകളുടെ അടയാളങ്ങള്‍ ഉള്ളതിനാലാണ്. ലിംഗം എന്നാല്‍ അടയാളം, ജ്ഞാപകം എന്നര്‍ത്ഥം. വ്യക്തമായിത്തീര്‍ന്നിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് സൂചന നല്‍കുന്നതാണ് ജ്ഞാപകം. കര്‍മ്മങ്ങളുടെ ഫലമായുണ്ടാകുന്ന സംസ്‌കാരങ്ങളായ വാസനകള്‍ സൂക്ഷ്മ ശരീരത്തില്‍ നിലകൊള്ളുന്നതിനാലാണ് ലിംഗശരീരമെന്ന പേര് വന്നത്.വിവിധ ചിന്തകളുടെ സമാഹാരമായ ഈ സൂക്ഷ്മശരീരം പഞ്ചീകരണം ചെയ്യപ്പെടാത്ത സൂക്ഷ്മഭൂതങ്ങളില്‍ നിന്നുണ്ടായതാണ്.

ആത്മാവിന്റെ ഉപാധിയായിത്തീരുന്നത് വാസനാ സഹിതമായ സൂക്ഷ്മ ശരീരമാണ്. സച്ചിദാനന്ദമായ ആത്മാവ് ഇതുമൂലം ദുഃഖത്തില്‍പ്പെട്ട ജീവനായി മാറുന്നു. മുമ്പത്തെ ചിന്തകളും പ്രവര്‍ത്തികളും ഓരോ ആളിലും വാസനാ രൂപത്തില്‍ സ്വാധീനം ചെലുത്തും. ഇതിനനുസരിച്ചാണ് വര്‍ത്തമാനകാലത്തെ ജീവിതം.

വാസനകളില്‍ നിന്ന് ചിന്തകളും അവയെ ആഗ്രഹങ്ങളും ഒടുങ്ങാത്ത കര്‍മ്മങ്ങളും ഉണ്ടാകും. പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമായി ജീവനെ സുഖദുഃഖങ്ങളനുഭവിപ്പിക്കുന്നത് വാസനാമയമായ സൂക്ഷ്മ ശരീരമാണ്.

അനാദി എന്ന വിശേഷണമാണ് സൂക്ഷ്മ ശരീരത്തിന് നല്‍കിയിരിക്കുന്നത്. എത്ര കാലം മുമ്പ് എന്ന് പറയാനാകില്ല, എന്നോ രൂപപ്പെട്ടതാണത്. കാലം എന്നത് ബുദ്ധിയുടെ ഒരു കല്പനയാണ്. ബുദ്ധി രൂപം കൊള്ളും മുമ്പേ. വിചാരധാര ഉണ്ടാകും മുമ്പേ… കാലം ജനിച്ചു കഴിയും മുമ്പേയാണ് അനാദി.

പരമാത്മാവിന്റെ ആദ്യ ചിന്ത പോലും കാലത്തിന് മുന്നേയാണ്.ആ ചിന്തയ്‌ക്ക് കാരണമായ വാസനയുടെ കാര്യവും പറയേണ്ടതില്ല. അതിനാലാണ് അനാദിയായി സൂക്ഷ്മശരീരത്തിനെ പറഞ്ഞിരിക്കുന്നത്.

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.