ബാഴ്സലോണ: കൊറോണ വൈറസ് ഭീതി ആഗോള മൊബൈല്‍ ഫോണ്‍ വിപണിയേയും തകര്‍ത്തിരിക്കുകയാണ്. ആഗോള മൊബൈല്‍ പ്രദര്‍ശന മേളയായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് വൈറസ് ബാധാ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചു. സോണി, നോക്കിയ ,എല്‍ജി തുടങ്ങിയ വന്‍കിട മൊബൈല്‍ നിര്‍മ്മാതാക്കള്‍ മേളയില്‍ നിന്ന് പിന്മാറിയതായി അറിയിച്ചതിനെ പിന്നാലെയാണ് ഈ വര്‍ഷത്തെ മാബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് റദ്ദാക്കുന്നതായി സംഘാടകര്‍ പ്രഖ്യാപിച്ചത്.
ഫെബ്രുവരി 24 മുതല്‍ 27 വരെയാണ് എംഡബ്ലിയുസി നടത്താന്‍ നിശ്ചയിച്ചിരു്നത്. അന്താരാഷ്ട്ര തലത്തില്‍ മൊബൈല്‍ വിപണന പ്രദര്‍ശന സംഗമമാണ് സ്പെയിനിലെ ബാഴ്സലോണയില്‍ നടത്തുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ്സ്. എംഡബ്ലിയുസി റദ്ദാക്കിയത് സ്പെയിനിന്റേയും യൂറോപ്പിന്റെയും ടൂറിസത്തെ ബാധിച്ചിരിക്കുന്നതായി പ്രമുഖ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ബാഴ്സലോണയില്‍ പ്രതിവര്‍ഷം മേള കാണാനായി എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2006ലാണ് എംഡബ്ലിയുസി ആദ്യമായി സംഘടിപ്പിച്ചത്.
എംഡബ്ലിയുസി വേദിയിലായിരുന്നു പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പ്രിമിയം മോഡലായ എംഐ10 പ്രദര്ശിപ്പിന് നിശ്ചയിച്ചിരുന്നത്. മേള റദ്ദാക്കിയതോടെ വിപണിയില്‍ ചലനങ്ങള്‍ ശ്യഷ്ടിക്കും എന്ന് വിലയിരുത്തിയിരുന്ന മോഡലിന്റെ ലോഞ്ച് വളരെ ലളിതമായാണ് കമ്പനി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: