ന്യൂദല്‍ഹി: സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മകള്‍ ഖതിജ ബുര്‍ഖ ധരിക്കുന്നതിനെതിരെ എഴുത്തുകാരി തസ്ലീമ നസ്രിന്. താന്‍ റഹ്മാന്റെ സംഗീതത്തെ ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും സാംസ്കാരിക കുടുംബത്തില്‍ ജനിച്ച വിദ്യാ സമ്പന്നര്‍ക്ക് പോലും മസ്തിഷ്ക പ്രക്ഷാളനത്തില്നിന്നും രക്ഷപ്പെടാനാകാത്തത് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് ഖതിജയുടെ ചിത്രം ട്വിറ്റ് ചെയ്തുകൊണ്ട് തസ്ലിമ കുറിച്ചു.
തസ്ലീമയുടെ ട്വിറ്റിന് മറുപടിയുമായി ഏറെ വൈകാതെ തന്നെ ഖതിജയും എത്തി. ശരിയായ സ്ത്രീത്വം എന്താണെന്നറിയില്ലെങ്കില്‍ ഗുഗിളില്‍ തിരയാന്‍ ഉപദേശിച്ചുകൊണ്ട് ഖതിജ ഇന്‍സ്റ്റഗ്രാമില്‍ മറുപടി എഴുതിയത്. മറ്റ് സ്ത്രീകളെ അപമാനിച്ചല്ല ഫെമിനിസം കൊണ്ടുവരുന്നത്. തന്റെ ഈ തെരഞ്ഞെടുപ്പില്‍ ഏറെ സന്തോഷവതിയാണെന്നും വീണ്ടും വീണ്ടും ഇതേ വിഷയം ഉയര്‍ന്നുവരുന്നതില്‍ നീരസമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഒരു വര്‍ഷം മുന്‍പ് ഖതിജയുടെ ബുര്‍ഖ ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിദേയമായിരുന്നു. അന്ന് മകളെ പിന്തുണച്ച് റഹ്മാനും രംഗത്തെത്തിയയത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: