ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കം ഷഹീന്‍ബാഗിലെ സമരക്കാര്‍ ഉപേക്ഷിച്ചു. മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. അമിത് ഷായെ കാണുന്നതിനായി വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുകയോ ലഭിക്കുകയോ ചെയ്തിട്ടില്ല. അതിനാലാണ് മാര്‍ച്ച് അനുവദിക്കാതിരുന്നത്. ഡിസിപി ആര്.പി. മീണ വ്യക്തമാക്കി. സമരകേന്ദ്രം രാവിലെ മുതല്‍ പോലീസ് വലയത്തിലായിരുന്നു.
പൗരത്വ നിയമത്തില്‍ ആശങ്കയുള്ള ആര്‍ക്കും ചര്‍ച്ചയ്ക്ക് അനുമതി നല്‍കുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അമിത് ഷായെ കാണുന്നതിന് മാര്‍ച്ച് നടത്തുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ഇവര്‍ ഔദ്യോഗികമായി അനുമതി തേടിയിട്ടില്ല. ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ മാത്രമാണ് അനുവദിക്കാറുള്ളതെങ്കിലും സമരക്കാര്‍ ഒന്നടങ്കം മാര്‍ച്ച് നടത്താനാണ് പദ്ധതിയിട്ടത്. ഇത് അക്രമത്തിനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. മുസ്ലിം മതതീവ്രവാദ സംഘടനകളാണ് ഷഹീന്‍ബാഗില്‍ അമ്മമാരെ മുന്‍നിര്‍ത്തി സമരം ഏകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: