പാലക്കാട്: സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു. കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദ്യ നിധി പാലക്കാട് ചെയര്‍പേഴ്സണ്‍ ശ്രീമതി.പ്രമീള ശശിധരനില്‍ നിന്ന് പ്രാന്ത സേവാ പ്രമുഖ് അ.വിനോദ് സ്വീകരിച്ചു. സമാജത്തിലെ കഷ്ടതയനുഭവിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി മാറിയ സേവാഭാരതിയുടെ നിധി ശേഖരണത്തിന് സര്‍വ്വരും സഹകരിക്കണമെന്ന് നിധി കൈമാറികൊണ്ട് പ്രമീള ശശിധരന് അഭിപ്രായപ്പെട്ടു.
സേവാഭാരതിയില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് നിത്യേനയെന്നോണം നിരവധി ആളുകള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത്തരം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ സാമ്പത്തികം അനിവാര്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സേവാനിധി ശേഖരണത്തിന് സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണെന്ന് നിധി ശേഖരിച്ചുകൊണ്ട് ആര്.എസ്.എസ്. പ്രാന്ത സേവാ പ്രമുഖ് അ.വിനോദ് സൂചിപ്പിച്ചു. ലഘുലേഖയുടെ പ്രകാശന കര്‍മ്മം ക്ഷേത്രീയ സേവാ പ്രമുഖ് കെ.പത്മകുമാര്‍ നിര്‍വ്വഹിച്ചു. സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രി.അ.വി.ശങ്കരന്, സെക്രട്ടറിമാരായ പി.ആര്.സജീവന്, ഡി.വിജയന്, സംഘടന സെക്രട്ടറി യൂ.എന്‍.ഹരിദാസ് , സഹ സേവാപ്രമുഖ് എം.സി. വത്സന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: