തിരുവനന്തപുരം:ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ ആരംഭിച്ചു. നൂതന സാങ്കേതിക സംവിധാനങ്ങൾ സ്‌കൂൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), മൊബൈൽ ആപ്പ് നിർമ്മാണം, വോട്ടിങ് മെഷീൻ തയ്യാറാക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. അന്താരാഷ്‌ട്ര നിലവാരമുള്ള ബെൻഡർ സോഫ്റ്റ്‌വെയറിലാണ് ആനിമേഷൻ പരിശീലിപ്പിക്കുന്നത്. സാങ്കേതിക മേഖലയ്‌ക്ക് ഒരു ചാലകശക്തിയായി പ്രവർത്തിക്കുവാൻ ക്യാമ്പിലൂടെ കുട്ടികൾക്കു കഴിയുമെന്ന് ലിറ്റിൽ കൈറ്റ്‌സ് ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു പറഞ്ഞു.
കൈറ്റ്‌സ് മാസ്റ്റർ കോ-ഓർഡിനേറ്റർമാരും അധ്യാപകരുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഉപജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ഫോട്ടോ ക്യാപ്ഷൻ
ലിറ്റിൽ കൈറ്റ്‌സ് സംഘടിപ്പിക്കുന്ന ജില്ലാതല സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ നടക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: