പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവര്‍ ഭരണഘടനയെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ സമരങ്ങളില്‍ ദേശീയ പതാകയും കാണാം. ഭരണഘടനയും ത്രിവര്‍ണ പതാകയും എന്നാല്‍ മറ മാത്രമാണ്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മതം മാറ്റി ഐഎസിന്റെ ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നവരും കാഫിറുകളെ ഉന്മൂലനം ചെയ്യണമെന്ന മതാശയത്തില് വിശ്വസിക്കുന്നവരും നടത്തുന്ന സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിസ്റ്റുവത്കരണത്തിലേക്കുള്ള ഉപകരണങ്ങള്‍ മാത്രമാണ്. അതുകൊണ്ടാണ് തങ്ങളുടെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ഊരുവിലക്കാനും ജീവിതം വഴിമുട്ടിക്കാനും അവര്‍ മുന്നിട്ടിറങ്ങുന്നത്. ഒരു ജീവന് അപഹരിക്കപ്പെട്ടിട്ടും അവര്‍ക്ക് കൂസലില്ലാത്തത്.
വണ്ടൂര്‍ ചോക്കാട് പരുത്തിപ്പറ്റ വേലായുധനാണ് ‘പുതിയ തരം സമത്വവാദി’കളുടെ വിദ്വേഷ പ്രചാരണത്തില്‍ ജീവന് വെടിയേണ്ടി വന്ന ആദ്യ ബലിദാനി. മമ്പാട്ടുമൂലയില്‍ നീലാമ്പ്ര റെന്റ് ഹൗസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു വേലായുധന്. ബിജെപിയുടെ വിശദീകരണ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഈ സ്ഥാപനത്തെ ബഹിഷ്കരിക്കണമെന്ന് ഇടത്-മുസ്ലിം സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിച്ചു. സാധനങ്ങള്‍ വാടകയ്ക്ക് എടുക്കരുതെന്നും ഒറ്റപ്പെടുത്തണമെന്നും ആഹ്വാനമുണ്ടായി. പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം സഹിതമായിരുന്നു പ്രചാരണം. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ അദ്ദേഹത്തിന് ഹൃദയാഘാതത്താല്‍ ജീവന് നഷ്ടപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയെ തെറ്റായി വ്യാഖ്യാനിച്ച് മുസ്ലിങ്ങളുടെ സംരക്ഷകരാകാന്‍ മത്സരിച്ച നേതാക്കളാരും ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനോ ഒരിറ്റു കണ്ണീര് പൊഴിക്കാനോ തയ്യാറായില്ല. മരണത്തിലും സഹതപിക്കാന്‍ സാധിക്കാത്തത്രയും ക്രൂരമായി താലിബാനിസ്റ്റുകളെ അവര്‍ ആശ്ലേഷിച്ചിരിക്കുന്നു.
പ്രതിരോധം തുടങ്ങുന്നു
മലപ്പുറത്തെ ബഹിഷ്കരണവും ഊരുവിലക്കും പൗരത്വ നിയമ ഭേദഗതിയോടെ പൊട്ടിമുളച്ചതല്ല. പതിറ്റാണ്ടുകളായി ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തെ ഭൂരിപക്ഷ സമൂഹം ഇവിടെ അനുഭവിച്ചുവരുന്നതാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് കൊച്ചിയില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തതിന് ബഹിഷ്കരണം നേരിട്ട അനുഭവമുണ്ട് പലര്‍ക്കും. എങ്കിലും ഇപ്പോഴത്തെ ഊരുവിലക്കിന് സംഘടിത, അധികാര സ്വഭാവമുണ്ട്. ഇസ്ലാമിസ്റ്റുകള്‍ക്ക് പരസ്യമായി ആര്‍ക്കെതിരെയും എപ്പോഴും പ്രയോഗിക്കാവുന്ന എളുപ്പത്തിലുള്ള ആയുധമായി അത് മാറിക്കഴിഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിലാണ് താലിബാനിസമെങ്കിലും യഥാര്‍ത്ഥത്തില്‍ മതവെറിയിലാണ് ചെന്നെത്തി
നില്‍ക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരെ തന്നെയാണ് ബഹിഷ്കരണം. ബിജെപി അതിലേക്കുള്ള വഴി മാത്രം. 2018ല്‍ കത്വ സംഭവവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഹര്‍ത്താലില്‍ ഇതിന്റെ സൂചനകള്‍ മലപ്പുറത്ത് ദൃശ്യമായതാണ്. ജമ്മു കശ്മീരിലെ ദാരുണ സംഭവത്തെ വളച്ചൊടിച്ച് ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചു. മിന്നല്‍ ഹര്‍ത്താലില്‍ ഇസ്ലാമിസ്റ്റുകള്‍ അഴിഞ്ഞാടി. ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. താനൂരില്‍ മാത്രം പന്ത്രണ്ടോളം കടകള്‍ തകര്‍ത്തു. കെ.ആര്. ബേക്കറി കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെറക്കലില് ഹിന്ദുക്കള്‍ക്കെതിരെ ആയുധങ്ങളുമായി സംഘടിച്ച് ആക്രമണത്തിനെത്തി. മറുവിഭാഗവും സംഘടിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയില്ല. കലാപത്തിന് ശ്രമിച്ച മത തീവ്രവാദികള്‍ ഇപ്പോഴും വിലസി നടക്കുന്നു. എന്തൊക്കെ ചെയ്താലും ഭരണകൂടം കൂടെയുണ്ടെന്ന ആത്മവിശ്വാസമാണ് ഇപ്പോഴത്തെ പരസ്യമായ തുറന്ന വേട്ടയാടലിന് പിന്നില്‍. പൗരത്വത്തിലെന്ന പോലെ കത്വ വിഷയത്തിലും പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും ഭാഷയിലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പ്രസംഗിച്ചിരുന്നതെന്നും ഓര്‍ക്കണം.
അവശേഷിക്കുന്ന ഇടങ്ങളില്‍ നിന്നും ഒരു വിഭാഗത്തെ പുറത്താക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് ഇപ്പോഴത്തെ യുദ്ധപ്രഖ്യാപനത്തിന് പിന്നിലുള്ള രഹസ്യ അജണ്ട. ചില കച്ചവട സ്ഥാപനങ്ങളെ തകര്‍ക്കുന്നത് മറ്റു ചിലതിന് വളമാകാന്‍ കൂടിയാണ്. വ്യക്തമായി പറഞ്ഞാല്‍, ഹിന്ദുവിന്റെ ഹോട്ടല്‍ തകര്‍ന്നാല്‍ അടുത്തുള്ള മുസ്ലിമിന്റെ ഹോട്ടലിനാണ് മെച്ചം. മഞ്ചേരിയില്‍ ബഹിഷ്കരണത്തിന് ഇരയായ ഓഡിറ്റോറിയം വില്ക്കുന്നുണ്ടോയെന്നന്വേഷിച്ച് നിരവധിയാളുകള്‍ എത്തിയിരുന്നു. സാമ്പത്തികമായും സാമൂഹ്യമായും ഒറ്റപ്പെടുന്ന മലപ്പുറത്തെ ഹിന്ദു താഴ്വര വിട്ടോടിയ കശ്മീരി പണ്ഡിറ്റുകളെപ്പോലെ പലായനത്തിന്റെ വഴി തെരഞ്ഞെടുക്കുമെന്ന വ്യാമോഹവും ഇസ്ലാമിസ്റ്റുകള്‍ക്കുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നേരിടേണ്ടി വരുമായിരുന്ന വിപത്ത് നേരത്തെ വാതില്‍ക്കലെത്തിയെന്ന് മാത്രം. ഇപ്പോഴും പ്രതിരോധത്തിന്റെ സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെന്നതിനാല് ഇതിന് അമിത് ഷായോടും മോദിയോടും കേരളം നന്ദി പറയേണ്ടതുണ്ട്.
ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥിയാകാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനവും മലപ്പുറത്തെ മതവിദ്വേഷത്താല്‍ കുതിര്‍ന്ന മണ്ണില്‍നിന്ന് വായിച്ചെടുക്കാം. ബഹിഷ്കരിക്കപ്പെട്ട ജനത അതിജീവനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിക്കുകയാണ്. തങ്ങളെ ബഹിഷ്കരിക്കുന്നവരെ തിരിച്ചും ബഹിഷ്കരിക്കാനുള്ള സ്വാഭാവികമായ പ്രതികരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇത് നിരവധി കച്ചവട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി. ഇസ്ലാമിസ്റ്റുകളെ ആശ്രയിക്കാതെ ജീവിതം എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാമെന്ന അന്വേഷണത്തിലാണ് ഇരകള്‍. പലയിടങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. വലിയ പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. തൊഴില്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നുവരുന്നുണ്ട്. മൊടപ്പൊയ്കയില്‍ അക്രമത്തിന് മുതിര്‍ന്ന ജിഹാദികളെ അതേ നാണയത്തില്‍ നേരിടുകയും ചെയ്തു. താനൂരിലെ ബിജെപി പൊതുയോഗ ദിവസം അപ്രതീക്ഷിതമായി ഓട്ടം നിര്‍ത്തിയ ബസ്സുകളെ പിറ്റേ ദിവസം പ്രവര്‍ത്തകര്‍ തടഞ്ഞു. അപ്രതീക്ഷിതമായ എതിര് ധ്രുവീകരണമുണ്ടായതോടെ ഇസ്ലാമിസ്റ്റുകള്‍ മതേതര, സമാധാന സന്ദേശവുമായി രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കേരളത്തില്‍ ആദ്യമായി വ്യാപാരികള്‍ മാര്‍ച്ച് നടത്തിയ എടക്കരയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ അന്നദാനം നടത്താന്‍ സമീപത്തെ പള്ളിക്കമ്മറ്റി മുന്നോട്ടുവന്നു. ആര്യാടന് മുഹമ്മദിന്റെയും പിണറായി വിജയന്റെയും മതമൗലികവാദ വിരുദ്ധ പ്രസംഗങ്ങള്‍ മാറുന്ന ഹിന്ദു മനസ്സിനെ കയ്യിലെടുക്കാനാണ്.
ഒരു ജനതയെ ഒന്നടങ്കം പലായനത്തിന്റെ വക്കിലെത്തിക്കുന്ന മതവെറിയെ പ്രതിഷേധമെന്നും പ്രതിരോധമെന്നും വിശേഷിപ്പിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. ബഹിഷ്കരണത്തിന്റെ ഒരു വാര്‍ത്ത പോലും ഇവര്‍ നല്‍കിയിട്ടില്ല. കുടിവെള്ളം മുടക്കിയതായി വിളിച്ചുപറഞ്ഞ പൈങ്കണ്ണൂരിലെ ഹരിജനങ്ങളെ കുറ്റക്കാരാക്കാനാണ് ഇടതിന്റെയും ഇസ്ലാമിസ്റ്റുകളുടെയും കുപ്പായമിട്ട മാധ്യമപ്രവര്‍ത്തകര്‍ മത്സരിച്ചത്. ചിലര്‍ നിസ്സഹായത തുറന്നുപറയുന്നു. ‘1921ല്‍ ഊരിയ വാള് അറബിക്കടലില്‍ താഴ്ത്തീട്ടില്ലെ’ന്ന് വംശഹത്യയെ ഓര്‍മ്മിപ്പിച്ച് കൊലവിളി മുഴക്കിയപ്പോള്‍ നിശബ്ദത പാലിച്ചവര്‍ ‘ഗുജറാത്ത് ഓര്‍മ്മയില്ലേ’യെന്ന് ഇതിന് മറുപടി ഉയര്‍ന്നപ്പോള്‍ ഉണര്‍ന്നെണീറ്റു. മലപ്പുറത്ത് പള്ളിക്കമ്മറ്റികളുടെ നേതൃത്വത്തില്‍ പുതിയ രൂപത്തില്‍ അയിത്താചരണം നടക്കുമ്പോള്‍ ആലപ്പുഴയില്‍ പള്ളിക്കമ്മറ്റിയുടെ സഹായത്തോടെ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഇപ്പോഴും സമാധാനമപരമായി ബിജെപി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ക്കെതിരെ കടകളടച്ചും കല്ലെറിഞ്ഞും വെല്ലുവിളിച്ചും കലാപത്തിന് ശ്രമിക്കുന്നരെയും അവര്‍ കാണുന്നില്ല. ഒരു വിഭാഗത്തിന്റെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ അക്രമികള്‍ക്ക് പ്രോത്സാഹനവുമായെത്തുന്ന മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയും പ്രതിരോധം ഉയരേണ്ടതുണ്ട്.
നൂറ് കണക്കിന് ഹിന്ദുക്കളെ അരുംകൊല ചെയ്ത മാപ്പിള ലഹളയുടെ ചൂടും ചൂരും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. വംശഹത്യക്ക് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇപ്പോള്‍ എല്ലാവര്ക്കും വീരനായകനാണ്. നൂറ്റാണ്ടിനിപ്പുറവും കലാപത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഇരകളുടെ പുതുതലമുറയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഈ മതവെറിയന്റെ 99-ാം ചരമവാര്‍ഷികം ആഘോഷിച്ചു.
സിപിഎം എംഎല്‍എ എം.സ്വരാജ് നിയമസഭയില്‍ മഹാത്മാവായി പ്രശംസിച്ചു. മാപ്പിള ലഹളക്കാലത്ത് ചോരയൊഴുകിയപ്പോഴും മതംമാറാതെ ചെറുത്തുനിന്നവരുടെ പിന്മുറക്കാരോടാണ് ഈ വെല്ലുവിളിയെന്ന് അവര്‍ ഓര്‍ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: