വില്ലിങ്ടണ്‍: പരമ്പര പോക്കറ്റിലാക്കിക്കഴിഞ്ഞ ഇന്ത്യ നാലാം ട്വന്റി ട്വന്റിയില്‍ പരീക്ഷണങ്ങളുമായി കളത്തില്‍. സഞ്ജുവും വാഷിങ്ടണ്‍ സുന്ദറും സൈനിയും ടീമില്‍ ഇടം നേടിയപ്പോള്‍ രോഹിതും ഷമിയും ജഡേജയും ഒഴിവായി. ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.
ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 30 ന് മുന്നിട്ടുനില്‍ക്കുകയാണ്. അവസാന മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യക്ക് പരമ്പര നഷ്ടമാകില്ല. അതിനാലാണ് ടീം മാനേജ്‌മെന്റ് അവസാന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. മുന്‍നിരതാരങ്ങളായ രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മിന്നുന്ന ഫോമിലാണ്. ഇവരില്‍ ചിലര്‍ക്ക് വിശ്രമം നല്‍കി റിസര്‍വ് ബഞ്ചിലെ ബാറ്റ്‌സ്മാന്മാരെ പരീക്ഷിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ വില്യംസണും പരുക്ക് മൂലം ഈ മത്സരത്തിനില്ല. സൗത്തിയാണ് നായകന്‍.
















