ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിര്‍ണായകമായ മൂന്നാം മത്സരത്തിലെ വിജയം അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ ബോളിങ് മികവ് കൊണ്ടാണെന്ന് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. മത്സരം വിജയിച്ചതിന് പിന്നാലെയാണ് രോഹിത്തിനെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ തന്റെ സിക്സറുകളല്ല മത്സരം വിജയിക്കാന്‍ കാരണമെന്നാണ് രോഹിത് പറയുന്നത്.
തന്റെ സിക്സറുകളല്ല, 9 റണ്‍സ് പ്രതിരോധിച്ച് ഷമി എറിഞ്ഞ അവസാന ഓവറാണ് വിജയം നേടിത്തന്നതെന്നും മഞ്ഞ് വീഴുന്ന സാഹചര്യത്തില്‍ അതൊട്ടും എളുപ്പമല്ലെന്നും രോഹിത് പറഞ്ഞു. ക്രീസില്‍ ഒരറ്റത്ത് 95 റണ്‍സെടുത്ത് ബാറ്റിംഗ് തുടരുന്നയാളും മറ്റേ അറ്റത്ത് അത്രയും അനുഭവസമ്പത്തുള്ള ഒരാളുമാണുണ്ടായിരുന്നത്. ആ ഓവര്‍ നന്നായെറിഞ്ഞ് തങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ഷമിക്ക് രോഹിത് അഭിനന്ദനങ്ങളും അറിയിച്ചു.
















