കൊല്ലം: വീടിനടുത്ത് ചൈനാക്കാരന് കുടില്‍ കെട്ടി താമസിക്കാന്‍ അനുവദിച്ച സ്ഥലം ഉടമയ്‌ക്ക് പോലീസിന്റെ താക്കീത്. സര്‍ക്കാർ അനുമതി ഇല്ലാതെ വിദേശികള്‍ക്ക് അഭയം നൽകിയതിനാണ് താക്കീത്. രണ്ടു ദിവസമായി താന്നി കടല്‍ തീരത്ത് പ്രദേശവാസിയുടെ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ചൈനാക്കാരന്‍ യുവാവ്.
ചൈനയിൽ വ്യാപിച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നാട്ടുകാര്‍ പരിഭ്രാന്തരായതോടെയാണ് വിവരം അറിഞ്ഞ് പോലീസ് എത്തിയത്. മയ്യനാട് താന്നി സ്വദേശിയെയാണ് ഇരവിപുരം പോലീസ് താക്കീത് ചെയ്തത്. താന്നി കടപുറത്തെത്തിയ ചൈനാക്കാരന്‍ പ്രദേശവാസിയായ യുവാവുമായി ചങ്ങാത്തത്തിലായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിനു സമീപത്ത് കുടില്‍ കെട്ടി താമസമാരംഭിക്കുകയായിരുന്നു.
എന്നാല്‍ യുവാവ് ചൈനാക്കാരാനാണെന്ന് അറിഞ്ഞതോടെ പരിസരവാസികള്‍ പരിഭ്രാന്തരായി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വിദേശിയുടെ രേഖകള്‍ പരിശോധിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും കണ്ടെത്തി.
















