Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അനധികൃത മീന്‍പിടിത്തം: കാട്ടാമ്പള്ളിയിലെ കുറ്റിവലകള്‍ നീക്കംചെയ്തു, നടപടി ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 10:48 am IST
in Local News

കണ്ണൂര്‍: കാട്ടാമ്പള്ളി പ്രദേശത്ത് അനധികൃതമായി മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന കുറ്റിവലകള്‍ അധികൃതര്‍ നീക്കം ചെയ്തു. ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ്, റവന്യൂ, പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കാട്ടാമ്പള്ളി ഡാമിന് സമീപത്തെ 38 കുറ്റിവലകള്‍ നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കള്ളിയകലം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് നടത്തുന്ന അനധികൃത മീന്‍ പിടിത്തത്തിനെതിരേ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നേരത്തേ പരാതികള്‍ നല്‍കിയിരുന്നു. കുറ്റിവലകളില്‍ ചെറിയ മീനുകള്‍ കുടുങ്ങുന്നത് മല്‍സ്യ സമ്പത്തിനെ സാരമായി ബാധിക്കുമെന്നു കാണിച്ചായിരുന്നു ഇത്. കുറ്റിവലകള്‍ ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്താന്‍ അനുവദിക്കണമെന്ന് കാണിച്ച് 32 പ്രദേശവാസികള്‍ നല്‍കിയ അപേക്ഷകള്‍ 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമപ്രകാരം ഫിഷറീസ് ഡയരക്ടര്‍ കഴിഞ്ഞ മാസം നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും യോഗത്തില്‍ അടിയന്തരമായി കുറ്റിവലകള്‍ നീക്കം ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. കുറ്റിവലകള്‍ നീക്കം ചെയ്യുന്നതു മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള വിവിധ മല്‍സ്യകൃഷി പദ്ധതികളില്‍ ചേരാമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിക്കുകയുമുണ്ടായി. ഇന്നലെ രാവിലെ തുടങ്ങിയ നീക്കം ചെയ്യല്‍ പ്രവൃത്തി വൈകിട്ട് 3.30 വരെ നീണ്ടു.

ഉത്തര മേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എസ്.സന്തോഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സി. കെ. ഷൈനി, അസി. ഡയരക്ടര്‍ കെ.എ. ലബീബ്, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം. സജീവന്‍, വളപട്ടണം സിഐ എം. കൃഷ്ണന്‍, മയ്യില്‍ സിഐ പി.വി. രാജന്‍ തുടങ്ങിയവര്‍ നടപടിക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷവും കണ്ണൂര്‍ അഴീക്കല്‍ മടക്കര പ്രദേശങ്ങളിലെ 30 ലധികം അനധികൃത കുറ്റിവലകള്‍ നീക്കം ചെയ്തിരുന്നു. 2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് പ്രകാരവും 2013 ലെ ചട്ടപ്രകാരവും സംസ്ഥാനത്ത് പുതുതായി കുറ്റിവലകള്‍ക്ക് രജിസ്‌ട്രേഷനോ ലൈസന്‍സോ അനുവദിക്കുന്നില്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. അതിനു മുമ്പുള്ള നിയമപ്രകാരം രജിസ്‌ട്രേഷനും ലൈസന്‍സും ലഭിച്ചവരോ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചാവകാശികളോ ഉണ്ടെങ്കില്‍ അവ പുതുക്കണമെന്നാണ് നിയമം. ഈ പ്രവൃത്തി ജില്ലയില്‍ 60 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുതുക്കാന്‍ ബാക്കിയുള്ളവര്‍ ഫെബ്രുവരി 28 നകം ഫിഷറീസ് വകുപ്പില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാതെ ഇത്തരം കുറ്റിവലകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ അതുവരെ സ്വന്തം നിലയില്‍ അവ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന കുറ്റിവലകളായി പരിഗണിച്ച് നീക്കം ചെയ്യുന്നതാണ്.

ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയിലെ അനധികൃത മത്സ്യബന്ധന പ്രവര്‍ത്തനം തടയുന്നതിനുളള കായല്‍ പട്രോളിംഗ് ശക്തിപ്പെടുത്തി കുറ്റിവലകള്‍ ഉള്‍പ്പെടെയുളള അനധികൃത മത്സ്യബന്ധനം ഇല്ലാതാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.