തിരുവനന്തപുരം: മാതൃഭൂമി ന്യൂസിലെ ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെപി സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ചാനല്‍ അവതവരകന്‍ വേണു ബാലകൃഷ്ണന്‍ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ ചര്‍ച്ച ബഹിഷ്‌കരിച്ചതെന്ന് അദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. ഇന്നു വൈകിട്ടത്തെ മാതൃഭൂമിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ നേരത്തെ വാക്ക് കൊടുത്തിരുന്നതാണ്. എന്നാല്‍ ഇന്നലെ മാതൃഭൂമിയില്‍ നടന്ന മര്യാദകേടില്‍ പ്രതിഷേധിച്ച് വേണുവിനെ രാവിലെ വിളിക്കുകയും വേണു ചെയ്തത് തെറ്റാണെന്നും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുവെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
മാതൃഭൂമി തെറ്റ് പറയുന്നവരെ പങ്കെടുക്കേണ്ടതില്ലന്നുമാണ് എന്റെ നിലപാട്. കേരളത്തിലെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി ബി.ജെ.പിക്കെതിരെ ജിഹാദികള്‍ക്കും കമ്മികള്‍ക്കും വേണ്ടി ദാസ്യപ്പണി ചെയ്യുമ്പോഴും ബി.ജെ.പി മാധ്യമങ്ങളോട് സഹകരിക്കുന്നത് ബി.ജെ.പിയുടെ ജനാധിപത്യ മര്യാദയാണ്. അത് ദൗര്‍ബ്ബല്ല്യമായി കാണെരുതെന്ന് അദേഹം പറഞ്ഞു.
ഇന്നലെ രാത്രി എട്ടിന് നടന്ന ചാനല്‍ ചര്‍ച്ചയ്‌ക്കിടെയാണ് യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് വാര്യരെ അപമാനിക്കുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയത്. തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു വേണുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വാക്ക് പോലും പിന്‍വലിക്കില്ല എന്നായിരുന്നു വേണുവിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങുകയായിരുന്നു.
















