Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിദിനം കൊച്ചി മെട്രോയ്‌ക്ക് നഷ്ടം 10 ലക്ഷം രൂപ; വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2019ലെ നഷ്ടം 281 കോടി; മെട്രോയില്‍ യാത്ര നടത്തിയത് വെറും 34,588 യാത്രക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2020, 11:54 am IST
in Kerala

കൊച്ചി: 2018-2019 വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മൊത്തം നഷ്ടം 281 കോടി രൂപയെന്ന് കണക്കുകള്‍. പ്രതിദിന നഷ്ടമാകട്ടെ ഏകദേശം 10 ലക്ഷം രൂപ! മുന്‍ വര്‍ഷത്തേക്കാള്‍ 117 കോടി രൂപയുടെ അധിക നഷ്ടമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 101.30 കോടി രൂപയാണ് ഈ കാലയളവിലെ പ്രവര്‍ത്തന ചെലമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

2017 ജൂണ്‍ 19 ലാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യ മെട്രോ സര്‍വീസ് തുടങ്ങിയത്. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസിലൂടെ പ്രതിദിനം 2.75 ലക്ഷം യാത്രക്കാരുണ്ടായിരിക്കുമെന്നായിരുന്നു നിഗമനം. 6000 കോടി ചെലവിട്ട പദ്ധതിയുടെ വായ്‌പാ തിരിച്ചടവ് ആരംഭിക്കുന്നതുവരെ നഷ്ടം സഹിച്ചും നീങ്ങാനായേക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വായ്‌പ തിരിച്ചടയ്‌ക്കുന്നതിനു തുക കണ്ടെത്താന്‍ പെട്രോളിനും ഡീസലിനും 5 രൂപ സെസ് ഈടാക്കണമെന്നു വരെയുള്ള നിര്‍ദ്ദേശങ്ങളാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ളത്. അതായത് കൊച്ചി മെട്രോയുടെ കടം വീട്ടുന്നതിനായി വയനാട്ടിലെയും ഇടുക്കിയിലെയുമെല്ലാം ജനങ്ങളുടെ കീശയില്‍ നിന്ന് പണം ചോരും.

2014 ഫെബ്രുവരിയില്‍ ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡി നിന്ന് എടുത്ത 1,500 കോടി രൂപ വായ്‌പ ഉള്‍പ്പെടെയുള്ള തുകകളുടെ തിരിച്ചടവ് ഈ വര്‍ഷം ആരംഭിക്കേണ്ടതുള്ളതിനാല്‍ വരുമാന ലക്ഷ്യം നിറവേറ്റാനാകാതെ വന്നാല്‍ സമ്മര്‍ദ്ദം ഏറും. രണ്ടാം ഘട്ട വിപുലീകരണ പദ്ധതികളെയും വരുമാനക്കുറവ് ബാധിച്ചേക്കാം. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും കാനറ ബാങ്കില്‍ നിന്നും കെഎംആര്‍എല്‍ പണം കടം വാങ്ങിയിട്ടുണ്ട്.

മെട്രോ സ്റ്റേഷനുകളില്‍നിന്നും തൂണുകളില്‍നിന്നുമെല്ലാം പരസ്യ ഇനത്തില്‍ മെട്രോയ്‌ക്ക് വരുമാനം ലഭിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിലെ സ്ഥലം വാടകയ്‌ക്ക് നല്‍കിയും വരുമാനമുണ്ടാക്കുന്നു. കാക്കനാട്ടെ മെട്രോ വില്ലേജും സൗത്ത് മെട്രോ സ്റ്റേഷനിലെ നിര്‍ദ്ദിഷ്ട ഹോട്ടലുമാണ് വരുമാനമുറപ്പാക്കുന്ന ചില പദ്ധതികള്‍. ഇവ നടപ്പാകുന്നതോടെ വരുമാനത്തിലെ വിടവ് കുറയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷ. 

2019-ല്‍ മഹാരാജാസ് മുതല്‍ തൈക്കുടം വരെ സര്‍വീസ് തുടങ്ങിയതോടെ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 80,000 ആയി ഉയര്‍ന്നു. പ്രതിദിന വരുമാനം 14.66 ലക്ഷം രൂപയായും വര്‍ദ്ധിച്ചു. പക്ഷേ പ്രവര്‍ത്തനച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ നഷ്ടത്തിലാണ് കമ്പനി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

Kerala

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പുതിയ വാര്‍ത്തകള്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.