ഹാമില്‍ട്ടണ്‍: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് റെക്കോഡുകള്‍ പുത്തരിയല്ല. നാളെ ഹാമില്‍ട്ടണില്‍ ന്യൂസാലാന്‍ഡിനെതിരേ മൂന്നാം ട്വന്റി ട്വന്റിക്ക് ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരിലുള്ള റെക്കോഡ് തകര്‍ക്കാന്‍ കോഹ്ലിക്ക് വേണ്ടത് 25 റണ്‍സ് മാത്രം. ക്യാപ്റ്റന്‍ പദവിയിലിരക്കെ ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. നിലവില്‍ അന്താരാഷ്‌ട്ര തലത്തില്‍ നാലാം സ്ഥാനത്താണ് കോഹ്ലി. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കേന്‍ വില്യംസണ്‍ (1148 റണ്‍സ്), സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (1273), ധോണി (1112) എന്നിവരാണ് ക്ലോഹ്ലിക്ക് മുന്നില്‍.
ഈ റെക്കോഡ് മാത്രമല്ല ക്ലോഹ്ലിക്ക് മുന്നിലുള്ളത്. ഒരു അര്‍ധ സെഞ്ചുറി കൂടി നേടിയാല്‍ ട്വന്റി ട്വന്റിയില്‍ ഏറ്റവും അധികം ക്യാപ്റ്റന്‍ എന്ന ബഹുമതിയും കോഹ്ലി സ്വന്തമാക്കും. നിലവില്‍ എട്ടു അര്‍ധ സെഞ്ചുറികള്‍ നേടിയ വില്യംസണും ഡുപ്ലെസിസുമാണ് മുന്നില്‍. ഇവിടെ കൊണ്ടു തീരുന്നില്ല കോഹ്ലിക്ക് മുന്നിലുള്ള റെക്കോഡുകളുടെ നിര. ട്വന്റി ട്വന്റിയില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 50 സിക്‌സറുകള്‍ നേടുന്ന എന്ന രണ്ടാംതാരമായി മാറാന്‍ കോഹ്ലിക്ക് വേണ്ടത് ഏഴു സിക്‌സറുകള്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗണ്‍ ഇതിനകം ഈ ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്.
















