Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മവിചാരത്തിലൂടെ ആത്മനിധി നേടുക

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 28, 2020, 04:30 am IST
in Samskriti

ശ്ലോകം 64

അകൃത്വാ ശത്രുസംഹാരം

അഗത്വാഖിലഭൂശ്രിയം

രാജാഹമിതി ശബ്ദാന്നോ

രാജാ ഭവിതുമര്‍ഹതി

ശത്രുസംഹാരം ചെയ്യാതേയും ഭൂമിയിലെ എല്ലാ സമ്പത്തും കൈവശപ്പെടുത്താതേയും ‘ ഞാന്‍ രാജാവാണ് ‘ എന്ന് പറഞ്ഞതു കൊണ്ട് മാത്രം രാജാവാകുകയില്ല.

 ആത്മാനുഭൂതിയുടെ രാജ സിംഹാസനം നേടണമെങ്കില്‍ അതിനായ് ചില കാര്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. തന്റെയുള്ളിലുള്ള ശത്രുക്കളെയെല്ലാം ജയിക്കണം. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് തുടങ്ങിയവയെയൊക്കെ തന്റെ സ്വാധീനത്തില്‍ വരുത്തണം. അങ്ങനെയുള്ളയാള്‍ ആത്മ അധീശനായി മാറും.

 ശത്രുക്കളെ ഇല്ലാതാക്കാതേയും ബലവീര്യങ്ങളെ കൊണ്ട് രാജ്യം തന്റെ പരമാധികാരത്തില്‍ കൊണ്ടു വരാതേയും രാജാവാകില്ല. ഞാന്‍ രാജാവാണ് എന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം രാജാവാകാന്‍ കഴിയില്ല.

എല്ലാ പ്രജകളും ആജ്ഞാനുവര്‍ത്തികളായാല്‍ പിന്നെ രാജാവാണെന്ന് സ്വയം പറയേണ്ട കാര്യമില്ല നാട്ടിലെ പ്രജകള്‍ തന്നെ വിളംബരം ചെയ്‌തോളും.

ആത്മീയ അധീശത്വം നേടിയ യോഗിയുടെ സ്ഥിതിയും അതുപോലെ എന്ന് അറിയണം. കാമ ക്രോധങ്ങളുള്‍പ്പടെയുള്ള ആന്തരിക ശത്രുക്കളെ തുരത്തി ജാഗ്രത്, സ്വപ്‌ന, സുഷുപ്തി എന്നീ അവസ്ഥാ ത്രയമായ വിശാല ഭൂപ്രദേശങ്ങളില്‍ പരമാധികാരം നേടണം. അഹം ബ്രഹ്മാസ്മി  ഞാന്‍ ബ്രഹ്മമാണ് എന്ന് ജപിച്ചിരുന്നിട്ട് കാര്യമില്ല.

ശ്ലോകം 65

ആപ്‌തോക്തിം ഖനനം തഥോപരി 

ശിലാദ്യുത്കര്‍ഷണം സ്വീകൃതിം

നിക്ഷേപ: സമപേക്ഷതേ നഹി ബഹി: ശബ്ദൈസ്തുനിര്‍ഗച്ഛതി

തദ്വദ് ബ്രഹ്മ വിദോപദേശമനന ധ്യാനാദിഭിര്‍ ലഭ്യതേ

മായാകാര്യ തിരോഹിതം സ്വമമലം തത്ത്വം ന ദുര്യുക്തിഭി:

 നിധിയെക്കുറിച്ച് അറിയാവുന്ന ആളില്‍ നിന്നും അതിരിക്കുന്ന സ്ഥലം കൃത്യമായി കേട്ടറിയണം. ആ സ്ഥലം കുഴിച്ച് കല്ലും മണ്ണും നീക്കം ചെയ്ത് നിധി പുറത്തെടുക്കണം. അല്ലാതെ പുറത്ത് നിന്ന് നിധി… നിധി…. എന്ന് വിളിച്ച് പറഞ്ഞതു കൊണ്ടൊന്നും അത് വെളിയില്‍ വരില്ല.

അതുപോലെ മായമൂലമുള്ളതായ അജ്ഞാനം കൊണ്ടും മറ്റും മറഞ്ഞു കിടക്കുന്ന പരിശുദ്ധമായ ആത്മതത്വം ബ്രഹ്മ വിത്തായ ഗുരുവിന്റെ ഉപദേശത്താല്‍ മനന ധ്യാനങ്ങളിലൂടെ സാക്ഷാത്കരിക്കാം. അല്ലാതെ വെറുതെ തര്‍ക്കം നടത്തിയിട്ട് ഒരു കാര്യവുമില്ല.

 മണ്ണില്‍ മറഞ്ഞു കിടക്കുന്ന ഒരു നിധിയെടുക്കണമെങ്കില്‍ അതിനെക്കുറിച്ച് അറിയുന്ന ആളുടെ ഉപദേശം തേടണം. അതുപോലെ നമ്മുടെ ഉള്ളിലുള്ള ആത്മനിധിയെ കണ്ടെത്താന്‍ അതിനെക്കുറിച്ച് അറിയാവുന്ന ഗുരുവിന്റെ ഉപദേശം വേണം. നിധി കിട്ടാന്‍ എവിടെ  കുഴിക്കണം, എങ്ങനെ കുഴിക്കണ, എത്രത്തോളം കുഴിക്കണം എന്നൊക്കെ അറിയാവുന്നവര്‍ പറഞ്ഞു തരും. കൃത്യമായി കുഴിച്ച് കല്ലും മണ്ണുമൊക്കെ നീക്കം ചെയ്താല്‍ ഒടുവില്‍ നിധി കൈയില്‍ കിട്ടും. ഇതു പോലെ നമ്മുടെയുള്ളില്‍ മറഞ്ഞിരിക്കുന്ന ആത്മനിധിയെ ഗുരുവിന്റെ ഉപദേശപ്രകാരം വിചാരമാകുന്ന പാരയും വിവേകമാകുന്ന കൈക്കോട്ടും കൊണ്ട് കുഴിക്കണം. അജ്ഞാനം കൊണ്ട് വന്നു പെട്ടതായ എല്ലാ മറവുകളേയും മനന, ധ്യാനങ്ങളെ കൊണ്ട് നീക്കം ചെയ്യണം. അപ്പോള്‍ ആത്മതത്വമാകുന്ന അമൂല്യ നിധി പുറത്തു വരും. വിലമതിക്കാനാവാത്ത മഹത്തായ നിധിയാണ് ആത്മതത്വം. നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഇതിനെ സ്വപ്രയത്‌നത്താല്‍ കണ്ടെത്തുക തന്നെ വേണം. ആ നിധിയുടെ പൂര്‍ണ്ണ അവകാശി നാം തന്നെയാണ്. നേടിയെടുക്കാന്‍ സദ്ഗുരുവിനും ശാസ്ത്രത്തിനും നമ്മെ സഹായിക്കാനാകും. എന്നിരുന്നാലും പ്രയത്‌നിക്കേണ്ടത് നമ്മളാണ്.നിരന്തര ആത്മവിചാരത്തിലൂടെ ആത്മനിധിയെ നേടിയെടുക്കുക തന്നെ വേണം. ആത്മചിന്തനയെ സഹായിക്കുന്ന സംവാദം നല്ലതാണ്. എന്നാല്‍ കുതര്‍ക്കങ്ങളും മറ്റും ഒരിക്കലും സഹായം ചെയ്യില്ല.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.