Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശങ്കരാചാര്യരുടെ വേദാന്തവിചാരം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 28, 2020, 04:12 am IST
inSamskriti

ആചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം പഠിക്കുമ്പോള്‍, സാംഖ്യന്റെ പ്രകൃതി എന്ന സത്തയില്‍ അധിഷ്ഠിതമായ പ്രപഞ്ചശാസ്ത്ര (രീാെീഹീഴ്യ) ത്തെ ഭാഗികമായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നു എന്ന തരത്തിലുള്ള ഏതോ ദ്വൈതവാദികളുടെ വ്യാഖ്യാനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് തന്റെ വാദങ്ങള്‍ നിരത്തുന്നത് എന്ന തോന്നലുളവാകും എന്നും അതിനു മതിയായ തെളിവുകളുണ്ടെന്നും ദാസ്ഗുപ്ത പറയുന്നു. ആചാര്യര്‍ ചില സ്ഥലങ്ങളില്‍ ചില സൂത്രങ്ങളുടെ ഘടന ശരിയല്ല എന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതായത് ഈ സൂത്രങ്ങള്‍ ദ്വൈതപരമായ വ്യാഖ്യാനങ്ങളെയാണ് യഥാതഥമായി സാധൂകരിക്കുന്നത് എന്നര്‍ത്ഥം. ഒരിടത്ത് നമ്മില്‍ ചിലരും (ബ്രഹ്മസൂത്രത്തേയും ഉപനിഷത്തുകളേയും വേദാന്തപരമായി വ്യഖ്യാനിച്ചവര്‍) മറ്റു ചിലരും (മീമാംസകര്‍ എന്നു വാചസ്പതിമിശ്രന്‍) ആത്മാവിനെ നിത്യമായി കാണുന്നു. ആത്മൈകത്വസിദ്ധാന്തത്തെ നിരാകരിക്കുന്നവരെ നിഷേധിക്കുവാനാണ് തന്റെ ശാരീരകഭാഷ്യത്തിലൂടെ പരിശ്രമിക്കുന്നത് (ബ്രഹ്മസൂത്രം, 1. 3.. 19) എന്നും ആചാര്യര്‍ വ്യക്തമാക്കുന്നു.

രാമാനുജാചാര്യര്‍ തന്റെ ബ്രഹ്മസൂത്രഭാഷ്യാരംഭത്തില്‍ ബ്രഹ്മസൂത്രത്തിനു വിസ്തൃതഭാഷ്യം ചമച്ച ബോധായനന്റെ വീക്ഷണങ്ങളെ പില്‍ക്കാലത്തെ ആചാര്യന്മാര്‍ സംഗ്രഹിച്ചു എന്നും ആ ബോധായനഭാഷ്യത്തെയാണ് താന്‍ പിന്തുടരുന്നത് എന്നും പറയുന്നു. സ്വന്തം കൃതിയായ വേദാര്‍ത്ഥസംഗ്രഹത്തില്‍ രാമാനുജാചാര്യര്‍ ബോധായനന്‍, ടങ്കന്‍, ഗുഹദേവന്‍, കപര്‍ദിന്‍, ഭാരുചി എന്നിവരെ വേദാന്തത്തിന്റെ

ആധികാരികപണ്ഡിതന്മാരായി പറയുന്നു. ഒരു ദ്രാവിഡാചാര്യനെ ഭാഷ്യകാരഭനെന്ന നിലക്കും പരാമര്‍ശിക്കുന്നു. ഛാന്ദോഗ്യത്തില്‍ (3. 10. 4) ഔപനിഷദികമായ പ്രപഞ്ചശാസ്ത്രത്തെ വിഷ്ണുപുരാണത്തിലെ പ്രപഞ്ചശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായി അവതരിപ്പിക്കുന്നുണ്ട്. അതിനു ഒരു ആചാര്യന്‍ നല്‍കിയിട്ടുള്ള വിശദീകരണത്തെ ശങ്കരാചാര്യര്‍ (അത്രോക്തഃപരിഹാരഃ ആചാരൈ്യ:) പരാമര്‍ശിക്കുന്നുണ്ട്. ആനന്ദഗിരി ഈ ആചാര്യന്‍ ദ്രാവിഡാചാര്യനാണെന്നു വ്യക്തമാക്കുന്നു. രാമാനുജാചാര്യരുടെ വാക്കുകളനുസരിച്ച് ഈ ദ്രവിഡാചാര്യന്‍ ദ്വൈതപക്ഷത്തിന്റെ വ്യഖ്യാതാവാണ്. ഛാന്ദോഗ്യോപനിഷത്തിനും ഈ ദ്രവിഡാചാര്യര്‍ ഭാഷ്യമെഴുതി എന്ന് ഇതുകൊണ്ടു

തെളിയുന്നതായി ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഇന്നു ലഭ്യമായ ബ്രഹ്മസൂത്രഭാഷ്യങ്ങളെല്ലാം വ്യക്തമാക്കുന്നത് ബ്രഹ്മസൂത്രം ഉപനിഷത്തുകളുടെ സാരമായി ഏവരും കരുതിവന്നിരുന്നു എന്നതാണ്. ഈ വ്യാഖ്യാതക്കള്‍ തമ്മിലുള്ള മതഭേദം സൂത്രങ്ങള്‍, ഓരോ സന്ദര്‍ഭത്തിലും ഒരോരുത്തരും ഉദ്ധരിക്കുന്ന ഉപനിഷദ്വാക്യങ്ങള്‍ എന്നിവകളുടെ അര്‍ത്ഥം വിശദീകരിക്കുന്നതില്‍ മാത്രമാണ്. ബ്രഹ്മസൂത്രം നാലു പാദങ്ങള്‍ വീതമുള്ള നാല് അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ഓരോ പാദങ്ങളിലും അധികരണങ്ങള്‍ എന്ന പേരില്‍ നിരവധി ചര്‍ച്ചാവിഷയങ്ങളെ സൂത്രരൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിഷയം, അതുമായി ബന്ധപ്പെട്ട സംശയവും അവ്യക്തതയും, ഒരു പ്രത്യേകനിഗമനത്തിലെത്താന്‍ സ്വീകരിക്കേണ്ട പരിഗണനകള്‍ എന്നിവയാണ് അധികരണങ്ങളിലെ സൂത്രങ്ങളിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.