ട്രിച്ചി: തമിഴ്നാട്ടില്‍ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ഇന്ന് പുലലര്‍ച്ചെ 5.30യോടെയായിരുന്നു സംഭവം. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രഘുവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപെട്ടിരുന്നു. ഇതേതുടര്‍ന്ന രഘു ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി.
എന്നാല്‍, പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. രഘുവിന്റെ കൊലപാതകത്തിനു ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. രഘുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബിജെപി നേതാക്കള്‍ റോഡ് ഉപരോധിച്ചു. കൊലപാതകികള്‍ക്ക് എതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
















