ന്യൂദല്‍ഹി: കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദിനെതിരെ പിണറായി സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാനത്ത നിന്നും സ്ത്രീകളെ നിര്‍ബന്ധിത മതമാറ്റത്തിന് വിധേയമാക്കി മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നും രേഖാ ശര്‍മ വ്യക്തമാക്കി. സംസ്ഥാനത്ത് ലൗ ജിഹാദ് ശക്തമാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മെത്രാന്‍ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്തുണയുമായാണ് രേഖാ ശര്‍മ രംഗത്തെത്തിയത്.
നിര്‍ബന്ധിത മതമാറ്റം, ലൗ ജിഹാദ്, രാജ്യം വിട്ട് പോകുന്ന സ്ത്രീകള്‍ എന്നീ വിഷയങ്ങളില്‍ ഒരു വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും രേഖ ശര്‍മ വ്യക്തമാക്കി. പ്രണയം നടിച്ച് കേരളത്തിലെ പെണ്‍കുട്ടികളെ മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും മെത്രാന്‍ സമിതി കഴിഞ്ഞ ദിവം ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
















