Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മജ്ഞാന മഹത്വം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 23, 2020, 04:34 am IST
inSamskriti

അടുത്ത 6 ശ്ലോകങ്ങള്‍ ആത്മജ്ഞാനത്തിന്റെ മഹത്വത്തെ വ്യക്തമാക്കുന്നു

ശ്ലോകം – 56

ന യോഗേന ന സാംഖ്യേന

കര്‍മ്മണാ നോ ന വിദ്യയാ

ബ്രഹ്മാത്മൈകത്വബോധേന

മോക്ഷ: സിദ്ധ്യതി നാന്യഥാ

യോഗം, സാംഖ്യം, കര്‍മ്മങ്ങള്‍, വിദ്യ എന്നിവ കൊണ്ടൊന്നും മോക്ഷം കിട്ടില്ല. ബ്രഹ്മവും ആത്മാവും ഒന്നാണെന്ന ബോധം കൊണ്ടു മാത്രമേ മോക്ഷം നേടാനാകൂ. മറ്റൊന്നുകൊണ്ടുമാകില്ല

ഭാരതീയ ദര്‍ശനങ്ങളില്‍ ചിലവയെ എടുത്ത് പറഞ്ഞ് അവയൊന്നും മോക്ഷത്തിലേക്ക് നയിക്കില്ലെന്ന് വ്യക്തമാക്കുന്നു.

ഇവിടെ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ യാന്ത്രികമായി മാത്രം അനുഷ്ഠിച്ചാല്‍ ലക്ഷ്യത്തെ നേടാനാകില്ല.

ഷഡ് ദര്‍ശനങ്ങളില്‍പെട്ട യോഗം ചിത്തവൃത്തി നിരോധ രൂപമായ ഹഠയോഗം മുതലായ അഭ്യാസങ്ങളാണ്. സാംഖ്യം വിവിധ തത്വങ്ങളുടെ ചിന്തനവും പ്രകൃതി പുരുഷ സംയോഗവുമൊക്കെ ചര്‍ച്ച ചെയ്യുന്നു.

കര്‍മ്മം എന്നത് കര്‍മ്മകാണ്ഡത്തെ കുറിക്കുന്നു. യജ്ഞയാഗങ്ങള്‍ മുതലായവയാണ് പൂര്‍വ മീമാംസ എന്ന ഈ വിഭാഗത്തില്‍ വരുക.

വിദ്യ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഉപാസനയെയാണ്. ഇവയെല്ലാം ആത്മവികാസത്തിനുള്ള ഉപായങ്ങളാണ്, വഴികളാണ് ലക്ഷ്യമല്ല. മാര്‍ഗമേതായാലും അതില്‍ ആത്മാര്‍ത്ഥമായ താല്പര്യമുണ്ടായിരിക്കണം.അതിലൂടെ പുരോഗമിച്ച് വേദാന്തം വിവരിക്കുന്നതായ ആത്മതത്വത്തിന്റെ അന്വേഷണ വഴിയില്‍ എത്തണം. എന്നിലെ ആത്മസത്തയാണ് സര്‍വ്വ ചരാചരങ്ങളുടേയും ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവ്.പരമാത്മാവും ജീവാത്മാവും ഒന്നു തന്നെയെന്ന ബ്രഹ്മ – ആത്മ ഏകത്വബോധമാണ് നാം സാക്ഷാത്കരിക്കേണ്ടത്.ദിവ്യ മഹിമയോടു കൂടിയ ആത്മസ്വരൂപത്തെ ഓരോ ആളും സ്വപ്രയത്‌നത്താല്‍ അനുഭവമാക്കണം. അതു കൊണ്ടു മാത്രമേ സംസാര ബന്ധനത്തില്‍ നിന്ന് മുക്തി നേടാനാകൂ.

 നേരത്തെ പറഞ്ഞവയല്ലാതെ മറ്റെന്തെങ്കിലും ഉപായങ്ങള്‍ ഉണ്ടായിക്കൂടെ എന്ന് സംശയമുണ്ടാകാം. അതിനാലാണ് നാന്യഥാ – വേറെ വഴിയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞത്.ബ്രഹ്മവും ആത്മാവും ഒന്നെന്ന ബോധം നന്നായി ഉറയ്‌ക്കണം. എങ്കിലേ മോക്ഷം നേടാനാകൂ.

 ശ്ലോകം 57

വീണായാ രൂപ സൗന്ദര്യം തന്ത്രീവാദന സൗഷ്ഠവം

പ്രജാരഞ്ജനമാത്രം തത് ന സാമ്രാജ്യായ കല്‍പ്പതേ

വീണയുടെ രൂപ സൗന്ദര്യമോ വീണക്കമ്പി മീട്ടാനുള്ള പാടവമോ ആളുകളെ രസിപ്പിക്കാന്‍ കൊള്ളാം എന്നല്ലാതെ വീണ വിദ്വാന് സാമ്രാജ്യം നേടിക്കൊടുക്കില്ല.

വീണ വായനയില്‍ നിപുണനായ ഒരാള്‍ക്ക് തന്റെ കഴിവുകൊണ്ട് കാഴ്ചക്കാരേയും കേള്‍വിക്കാരേയും രസിപ്പിക്കാനാകും. കലാസാമ്രാട്ടാകാം.എന്നാല്‍ യഥാര്‍ത്ഥ സമ്രാട്ടാകാന്‍ കഴിയില്ല.

‘രാജാ പ്രകൃതി രഞ്ജനാത്’ പ്രജകളെ രഞ്ജിപ്പിക്കുന്നതിനാലാണ് രാജാവ് എന്ന് വിളിക്കുന്നത്. അത് തന്റെ കുറ്റമറ്റ ഭരണം കൊണ്ടും സംരക്ഷണം നല്‍കുന്നതു കൊണ്ടുമാണ്. വീണ വായനയില്‍ കേമത്തം കാണിച്ച് ഏവരേയും രസിപ്പിക്കുന്നതുകൊണ്ട് രാജാവിന് യഥാര്‍ത്ഥ സാമ്രാട്ടാനാകാനാവില്ല.

അതുപോലെ ദര്‍ശന ശാസ്ത്രങ്ങളൊക്കെ ബുദ്ധിയെ രസിപ്പിക്കാന്‍ ഉതകുന്നതാണ്. അവയില്‍ കെട്ടിമറിഞ്ഞ് കളിച്ചിട്ട് എന്ത് കാര്യം? പരമപദത്തിലെത്താനാകില്ല. എത്ര വലിയ ശാസ്ത്ര പഠനവും ഷഡ് ദര്‍ശനങ്ങളിലെ പാണ്ഡിത്യവുമൊക്കെ നേടിയാലും ആത്മസ്വരൂപത്തെ അനുഭവമാക്കാതെ മുക്തി കിട്ടില്ല.

എങ്ങും നിറഞ്ഞ ആ പരമാത്മാവിന്റെ സാമ്രാജ്യത്തെയാണ് ‘സാമ്രാജ്യം’ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.