കൊച്ചി: ഏലൂര്‍ പാതാളത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് യോഗം സംഘടിപ്പിച്ച ഹിന്ദു ഐക്യവേദി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.
സിഎഎയെ അനുകൂലിച്ച് സംസാരിച്ച കളമശ്ശേരി നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് എം.എം. ഉല്ലാസ് കുമാറുള്‍പ്പടെ നാല് പേര്‍ ഏലൂര്‍ പോലീസ് സ്‌റ്റേഷനിലാണ്. മറ്റുള്ള 27 പേരെ ചേരാനെല്ലൂര്‍ സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്.
നേരത്തെ മലപ്പുറത്തും, കുറ്റ്യാടിയിലും ബിജെപി വിശദീകരണ യോഗം നടന്ന സമയത്ത് കടകളടച്ച് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ഉണ്ടായിരുന്നു.
















