കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അവതരിപ്പിക്കുന്ന പ്രമേയത്തിന് ഹൈക്കോടതിയുടെ സ്റ്റേ. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ. ശ്രീകാന്താണ് ഹര്‍ജി നല്‍കിയത്. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.
മൂന്നാഴ്ചയ്‌ക്കു ശേഷം ഹര്‍ജിയില്‍ തുടര്‍വാദങ്ങള്‍ നടക്കും. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്തമല്ലെന്നും നിയമ ഭേദഗതി നടപ്പാക്കേണ്ട പഞ്ചായത്ത്, ഭേദഗതിയെ എതിര്‍ക്കുന്നത് നിയമ വിരുദ്ധമാണന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
തുടര്‍ച്ചയായി പ്രാദേശിക ഭരണ സമിതികളില്‍ സാങ്കേതിക ഭൂരിപക്ഷം മറയാക്കി ഭരണഘടനാ ലംഘനം നടത്തുന്നവരുടെ പ്രവൃത്തികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിവിധി. വിധി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും മറ്റ് പ്രാദേശിക ഭരണസമിതികള്‍ക്കും ബാധകമാകും.
















