കൊച്ചി: നിയമ വിരുദ്ധമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു 49 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ 2018-ല്‍ കുറ്റപത്രവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
അതേസമയം കെ. ബാബു നടത്തിയ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്‌മെന്റ് സംഘം ഇന്ന് ചോദിച്ചറിഞ്ഞെന്നാണ് വിവരം. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്.
















