Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതമൗലിക വാദികളുടെ കുപ്രചരണങ്ങള്‍ ഫലം കണ്ടു; കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിഞ്ഞ് മലപ്പുറം; 46% കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 11:28 am IST
in Kerala

തിരുവനന്തപുരം: വാക്‌സിനേഷന്‍ ഉള്‍പ്പെടെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പുകളും തുള്ളിമരുന്നുകളും നല്‍കുന്നതിനെതിരേ ഒരു വിഭാഗം മുസ്ലിം മതമൗലിക വാദികള്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ വീണ് മലപ്പുറം നിവാസികള്‍. ഈ ഞായറാഴ്ച ആരോഗ്യവകുപ്പിന്റെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ദിനമായിരുന്നു. ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നതോടെയാണു വാക്‌സിനേഷന്‍ സംബന്ധിച്ച കുപ്രചാരണങ്ങള്‍ മലപ്പുറം ജില്ലയെ എത്രമാത്രം കാര്യമായി ബാധിച്ചു എന്നു വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയില്‍ 54 ശതമാനം കുട്ടികള്‍ മാത്രമാണ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. അതായത് ഇവിടത്തെ 46 ശതമാനം കുട്ടികള്‍ക്കും പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടന്ന ജനുവരി 19-ന് പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടില്ല. ഇതു വളരെ ഗുരുതരമായ സാമൂഹിക അവസ്ഥ ആയാണ് ആരോഗ്യരംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 19,59,832 കുട്ടികള്‍ക്ക് 19-ന് തുള്ളിമരുന്ന് നല്‍കി. സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല. ആകെ കുട്ടികളുടെ 80 ശതമാനം പ്രതിരോധ മരുന്ന് സ്വീകരിച്ചിട്ടുണ്ട്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും തുള്ളിമരുന്ന് സ്വീകരിച്ചിട്ടില്ല. 

മലപ്പുറത്തിനു പിന്നാലെ കാസര്‍ഗോഡും പാലക്കാടും വാക്‌സിനേഷന്‍ യജ്ഞത്തോട് കാര്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകള്‍ളില്‍ 90 ശതമാനത്തിനപ്പുറം കുട്ടികള്‍ മരുന്ന് സ്വീകരിച്ചു. 

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ചൊവ്വാഴ്ചവരെ വീടുകളില്‍ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതര്‍ തുള്ളിമരുന്ന് നല്‍കും. എന്നാല്‍, ഇതിനോടും സഹകരിക്കാത്ത രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമം നടത്തും. അതിനു ശേഷം മാത്രമേ അന്തിമ കണക്ക് പുറത്തുവരൂ. 19ലെ രേഖകള്‍ പ്രകാരം കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം-96, കൊല്ലം-90, പത്തനംതിട്ട-87, ആലപ്പുഴ-89, കോട്ടയം-88, ഇടുക്കി-98, എറണാകുളം-92, തൃശ്ശൂര്‍-88, പാലക്കാട്-77, മലപ്പുറം-54, കോഴിക്കോട്-80, വയനാട്-79, കണ്ണൂര്‍-82, കാസര്‍കോട്-71

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

News

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

Lifestyle

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

Kerala

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

India

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

പുതിയ വാര്‍ത്തകള്‍

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.